ഗാസ: യു.എസിന്റെയും ഇസ്രായേലിന്റെയും പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിന് ശേഷം മെയ് മുതല്‍ ഗാസയില്‍ സഹായം തേടുന്നതിനിടെ 1,373 പാലസ്തീനികള്‍ കൊല്ലപ്പെട്ടതായി യുഎന്‍ മനുഷ്യാവകാശ ഓഫീസ്. ഇതില്‍ 859 പേര്‍ ജിഎച്ച്എഫ് നടത്തുന്ന സഹായ കേന്ദ്രങ്ങള്‍ക്ക് സമീപവും 514 പേര്‍ ഭക്ഷണ വാഹനവ്യൂഹങ്ങള്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടതെന്ന് യുഎന്‍ മനുഷ്യാവകാശ ഓഫീസ് വ്യക്തമാക്കി. ഈ കൊലപാതകങ്ങളില്‍ ഭൂരിഭാഗവും ഇസ്രായേല്‍ സൈന്യമാണ് നടത്തിയതെന്നും പ്രസ്താവനയില്‍ പറയുന്നു.
ജൂലൈ 30 നും 31 നും ഇടയില്‍ 105 പാലസ്തീനികളാണ് കൊല്ലപ്പെട്ടത്. വടക്കന്‍ ഗാസയിലെ സിക്കിം പ്രദേശത്തും തെക്കന്‍ ഖാന്‍ യൂനിസിലെ മൊറാജ് പ്രദേശത്തും സെന്‍ട്രല്‍ ഗാസയിലെയും റാഫയിലെയും ജിഎച്ച്എഫ് സൈറ്റുകളുടെ പരിസരത്തും കോണ്‍വോയ് റൂട്ടുകളിലായി കുറഞ്ഞത് 680 പേര്‍ക്ക് ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റു. കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്ത ഓരോ വ്യക്തിയും തങ്ങള്‍ക്കു വേണ്ടി മാത്രമല്ല, അവരുടെ കുടുംബങ്ങള്‍ക്കും ആശ്രിതര്‍ക്കും വേണ്ടിയും അതിജീവനത്തിനായി തീവ്രമായി പോരാടുകയായിരുന്നുവെന്ന് യുഎന്‍ ഓഫീസ് കൂട്ടിച്ചേര്‍ത്തു.
2023 ഒക്ടോബറില്‍ വംശഹത്യ യുദ്ധം ആരംഭിച്ചതിന് ശേഷം 90 കുട്ടികള്‍ ഉള്‍പ്പെടെ 150 ലധികം പേര്‍ പട്ടിണിയും പോഷകാഹാരക്കുറവും മൂലം മരിച്ചതായി പാലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ആംനസ്റ്റി ഇന്റര്‍നാഷണല്‍, ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് (എംഎസ്എഫ്), ഓക്സ്ഫാം എന്നിവയുള്‍പ്പെടെ നൂറിലധികം മാനുഷിക സംഘടനകള്‍ കഴിഞ്ഞ ആഴ്ച ഗാസയില്‍ ഉടനീളം വന്‍തോതിലുള്ള പട്ടിണി പടരുകയാണെന്നും ഇസ്രായേല്‍ നാല് മാസത്തിലേറെയായി സഹായധനം തടയുന്നത് തുടരുന്നതിനാല്‍ എന്‍ക്ലേവിലെ അവരുടെ സഹപ്രവര്‍ത്തകര്‍ പട്ടിണി കിടന്ന് തളരുകയാണെന്നും മുന്നറിയിപ്പ് നല്‍കി.
ഗാസയില്‍ പോഷകാഹാരക്കുറവ് ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശം ഗാസ നഗരമാണെന്നും അവിടെ അഞ്ച് വയസിന് താഴെയുള്ള അഞ്ച് കുട്ടികളില്‍ ഒരാള്‍ക്ക് ഇപ്പോള്‍ പോഷകാഹാരക്കുറവ് ഉണ്ടെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ഗാസയിലെ ആയിരക്കണക്കിന് പാലസ്തീനികള്‍ വിനാശകരമായ ഭക്ഷ്യ പ്രതിസന്ധിയുടെ വക്കിലാണെന്നും ആ പ്രദേശത്തെ മൂന്നില്‍ ഒരാള്‍ ഭക്ഷണമില്ലാതെ ദിവസങ്ങള്‍ കഴിയേണ്ടിവരുന്നുണ്ടെന്നും ലോക ഭക്ഷ്യ പരിപാടിയും മുന്നറിയിപ്പ് നല്‍കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
