ബെയ്ജിങ്: ചൈനയില്‍ പരീക്ഷണയോട്ടത്തിനിടെ ട്രെയിന്‍ ഇടിച്ച് 11 റെയില്‍വേ ജീവനക്കാര്‍ മരിച്ചു. രണ്ടു ജീവനക്കാര്‍ക്ക് സാരമായി പരുക്കേറ്റു. ഒരു ദശാബ്ദത്തിനിടെ ചൈനയിലുണ്ടായ ഏറ്റവും വലിയ ട്രെയിന്‍ അപകടമാണിത്. ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ കുന്മിങ് പട്ടണത്തിലാണ് അപകടം നടന്നത്.
ഭൂചലനങ്ങള്‍ രേഖപ്പെടുത്തുന്നതിനായി സ്ഥാപിച്ച ഉപകരണങ്ങളുടെ പ്രവര്‍ത്തനം പരീക്ഷിക്കുന്നതിനായാണ് ട്രെയിന്‍ ഓടിച്ചത്. ഈ ട്രെയിന്‍ കുന്മിങ് പട്ടണത്തിനരികിലെ ട്രാക്കില്‍ വച്ച് നിര്‍മാണത്തൊഴിലാളികളെ ഇടിക്കുകയായിരുന്നു. വളഞ്ഞ ട്രാക്ക് ആയതിനാല്‍ അപ്രതീക്ഷിതമായി ട്രെയിന്‍ എത്തിയത് തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടില്ല. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാനിൽ വൻ യുദ്ധഭീതി; വൈദ്യുത നിലയങ്ങൾക്ക് ചുറ്റും മനുഷ്യമതിൽ തീർക്കാൻ യുവാക്കളോട് ആഹ്വാനം
ഖത്തറിൽ നിന്ന് അടുക്കളയിലേക്ക് ഗ്യാസ് എത്തുമോ? ഇന്ത്യയുടെ ഇന്ധന വിതരണം കടുത്ത പ്രതിസന്ധിയിൽ
ഇറാന്റെ വ്യോമതാവളങ്ങൾ തകർത്ത് ഇസ്രായേൽ; യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും തകർന്നു; വൻ തിരിച്ചടിയുമായി ഐഡിഎഫ്
ഇറാന്റെ ഏറ്റവും വലിയ പ്രകൃതിവാതക പാടത്ത് ഇസ്രായേൽ ആക്രമണം; ഊർജ്ജ മേഖല തകർന്നു;