ഒട്ടാവ: അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര കരാര്‍ തകരാന്‍ കാരണം അമേരിക്കയുടെ അവസാന നിമിഷത്തെ സമ്മര്‍ദ്ദങ്ങളാണെന്ന കനേഡിയന്‍ വാദത്തെ തള്ളി യു.എസ്. കരാറിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് കാനഡ ഉന്നയിച്ച ചില പുതിയ ആവശ്യങ്ങളും ആശങ്കകളുമാണ് ചര്‍ച്ചകളില്‍ നിന്ന് പിന്മാറാന്‍ ഒട്ടാവയെ പ്രേരിപ്പിച്ചതെന്ന് യു.എസ് ട്രേഡ് പ്രതിനിധി ജാമിസണ്‍ ഗ്രീര്‍ വ്യക്തമാക്കി. സിബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് യു.എസ് ട്രേഡ് റെപ്രസെന്റേറ്റീവ് ജാമിസണ്‍ ഗ്രീര്‍ യു.എസിന്റെ നിലപാട് പരസ്യമാക്കിയത്.
ഓഗസ്റ്റ് 18-ന് താല്‍ക്കാലിക ധാരണയിലെത്തിയ ശേഷം കാനഡ-യു.എസ് വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് ഒട്ടാവയില്‍ പോയി തിരിച്ചെത്തിയപ്പോള്‍ പുതിയ അഭ്യര്‍ത്ഥനകളുമായാണ് വന്നതെന്ന് ഗ്രീര്‍ ആരോപിച്ചു. ലോകത്തിലെ മറ്റൊരു രാജ്യത്തിനും ലഭിക്കാത്ത ഏറ്റവും മികച്ച വ്യവസ്ഥകളാണ് കാനഡയ്ക്ക് മുന്നില്‍ അമേരിക്ക വെച്ചതെന്നും, എന്നാല്‍ അവസാന നിമിഷം കാനഡ മുന്നോട്ടുവെച്ച ചില പുതിയ കാര്യങ്ങള്‍ അമേരിക്കയ്ക്ക് അംഗീകരിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചകള്‍ പൂര്‍ണ്ണമായും സ്തംഭിച്ച അവസ്ഥയിലാണെന്ന് സമ്മതിച്ച ഗ്രീര്‍, നിലവില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഔദ്യോഗിക ആശയവിനിമയങ്ങള്‍ ഒന്നും നടക്കുന്നില്ലെന്നും വ്യക്തമാക്കി.
കരാര്‍ തകര്‍ച്ചയ്ക്ക് കാരണം യു.എസ് മുന്നോട്ടുവെച്ച അന്യായമായ മാറ്റങ്ങളാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. മറ്റ് രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകളില്‍ ഏര്‍പ്പെടാനുള്ള കാനഡയുടെ സ്വാതന്ത്ര്യത്തെ തടയുന്ന തരത്തിലും, രാജ്യത്തെ പ്രധാന വ്യവസായങ്ങളെയും ഫ്രഞ്ച് ഭാഷാ സംരക്ഷണ നിയമങ്ങളെയും ബാധിക്കുന്ന തരത്തിലുമായിരുന്നു അമേരിക്കയുടെ പുതിയ ഉപാധികളെന്ന് കാര്‍ണി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ യു.എസ് തള്ളി. സ്റ്റീല്‍, അലുമിനിയം, തടി, കാനഡ നിര്‍മ്മിത വാഹനങ്ങള്‍ എന്നിവയുടെ തീരുവ കുറയ്ക്കാമെന്ന യു.എസ് നിര്‍ദ്ദേശം കാനഡ നിരസിക്കുകയായിരുന്നുവെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
ഫ്രഞ്ച് ഭാഷാ സംരക്ഷണ വിഷയം ചര്‍ച്ചയില്‍ ഒരു തടസ്സമായിരുന്നില്ലെന്ന് ഗ്രീര്‍ പറഞ്ഞു. സ്റ്റീലിന്റെ തീരുവ 50 ശതമാനത്തില്‍ നിന്ന് 25 ശതമാനമായും, വാഹനങ്ങളുടെ തീരുവ 25-ല്‍ നിന്ന് 15 ശതമാനമായും (നിബന്ധനകള്‍ക്ക് വിധേയമായി 7.5 ശതമാനം വരെ) കുറയ്ക്കാന്‍ തയ്യാറായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
അമേരിക്കയുടെ പുതിയ തീരുവ ചുമത്തലിന് മറുപടിയായി ലേബര്‍ ഡേയ്ക്ക് ശേഷം നൂറുകണക്കിന് യു.എസ് ഉല്‍പ്പന്നങ്ങള്‍ക്ക് തുല്യമായ തിരിച്ചടി തീരുവ ചുമത്തുമെന്ന് കാനഡ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെതിരെ കാനഡ കൂടുതല്‍ തിരിച്ചടികള്‍ക്ക് മുതിര്‍ന്നാല്‍ അമേരിക്ക കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് ഗ്രീര്‍ മുന്നറിയിപ്പ് നല്‍കി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പോര് കനക്കുന്നതോടെ വടക്കേ അമേരിക്കന്‍ സാമ്പത്തിക മേഖലയില്‍ ആശങ്കയാണ് ഉയരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
