2030 ഫൊക്കാന കൺവൻഷൻ: ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ച് ടൊറന്റോ മലയാളി സമാജം

AUGUST 25, 2026, 11:12 PM

2030ലെ ഫൊക്കാന കൺവൻഷൻ കാനഡയിൽ നടത്തുവാൻ ടൊറന്റോ മലയാളി സമാജം സന്നദ്ധത അറിയിച്ചു. ഇതിനുമുമ്പ് 2016ലാണ് ഫൊക്കാന കൺവൻഷൻ കാനഡയിൽ നടന്നത്.

2030ൽ കാനഡ വേദിയായാൽ നീണ്ട 14 വർഷത്തെ കാത്തിരിപ്പിനാകും വിരാമമാകുക. നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ ഏറ്റവും വലിയ കൂട്ടായ്മയാണ് ഫൊക്കാന. 

കഴിഞ്ഞ 15 വർഷത്തിനുള്ളിൽ കാനഡയിലെ മലയാളി സമൂഹത്തിന്റെയും സംഘടനകളുടെയും എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. ഈ കാലയളവിൽ കാനഡയിലേക്ക് കുടിയേറിയ മലയാളികൾക്ക് ഫൊക്കാനയെ അടുത്തറിയാനുള്ള മികച്ച അവസരമായിരിക്കും ഈ കൺവൻഷൻ.

vachakam
vachakam
vachakam

2030 കൺവൻഷന് ആതിഥേയത്വം വഹിക്കാൻ അവസരം ലഭിച്ചാൽ അത് വൻ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് കനേഡിയൻ മലയാളികളും ടൊറന്റോ മലയാളി സമാജവും.

കഴിഞ്ഞ ദിവസം ചേർന്ന ടൊറന്റോ മലയാളി സമാജം കമ്മിറ്റി, കൺവൻഷൻ നടത്താൻ അവസരം ലഭ്യമാക്കണമെന്ന പ്രമേയം പാസ്സാക്കുകയും പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam