ഒട്ടാവ: കാനഡയിലെ ഫെഡറൽ തെരഞ്ഞെടുപ്പ് പോളിങ്ങിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ആദ്യ ഫലസൂചനകള്‍ ലിബറല്‍ പാർട്ടിക്ക് അനുകൂലമെന്നാണ് സൂചന.
ലിബറൽ പാർട്ടി 90 സീറ്റുകൾ നേടി 155 സീറ്റുകളിൽ മുന്നിലാണ്. ഇതുവരെ 69 സീറ്റുകൾ നേടിയ കൺസർവേറ്റീവുകൾ 79 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു. ബ്ലോക്ക് ക്യൂബെക്കോയിസ് 14 സീറ്റുകൾ നേടി, സിബിസി കണക്കുകൾ പ്രകാരം എൻഡിപി ഒരു സീറ്റ് നേടി.
343 അംഗ പ്രതിനിധി സഭയിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ലിബറൽ പാർട്ടി നേതാവ് മാർക്ക് കാർണിയും കൺസർവേറ്റീവ് നേതാവ് പിയറി പൊയ്‌ലിവ്രെയുമാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന പ്രമുഖർ. ലിബറൽ പാർട്ടിക്ക് മുൻതൂക്കം ലഭിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്.
കാനഡയിലെ ഹൗസ് ഓഫ് കോമൺസിൽ ഭൂരിപക്ഷ സീറ്റുകൾ നേടുന്ന പാർട്ടിയുടെ നേതാവ് പുതിയ സർക്കാർ രൂപീകരിക്കുകയും പ്രധാനമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്യും.
ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ, സാധാരണയായി ഏറ്റവും കൂടുതൽ സീറ്റുകൾ ലഭിക്കുന്ന ഒരു പാർട്ടിക്ക് ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാൻ കഴിയും, പക്ഷേ ചില അതിന് പ്രതിപക്ഷ അംഗങ്ങളുടെ പിന്തുണയെ ആശ്രയിക്കേണ്ടിവരും. സർക്കാർ രൂപീകരിക്കാൻ ഒരു പാർട്ടിക്ക് ഹൗസ് ഓഫ് കോമൺസിൽ 172 വോട്ടുകൾ ആവശ്യമാണ്.
കാനഡയിലെ ലിബറൽ പാർട്ടിയുടെ നേതാവും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ മാർക്ക് കാർണി, ട്രംപിന്റെ നയങ്ങൾ ഉയർത്തുന്ന വെല്ലുവിളികളെ നേരിടുമെന്നാണ് പ്രചാരണ വേളയിൽ പ്രതിജ്ഞയെടുത്തത്.
അതേസമയം ഇതിനു വിപരീതമായി, ട്രംപിന്റെ സമീപനത്തോട് കൂടുതൽ യോജിക്കുന്ന കൺസർവേറ്റീവ് പാർട്ടി നേതാവ് ആണ് പിയറി പൊയ്‌ലിവർ. അമേരിക്കയുമായുള്ള കാനഡയുടെ ബന്ധം പുനഃസ്ഥാപിക്കുന്നതിനാണ് അദ്ദേഹം ഊന്നൽ നൽകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്