കാനഡയിൽ ബൈബിൾ പ്രഭാഷണങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്ന വിവാദമായ 'ബിൽ സി9' നെതിരെ ശക്തമായ പ്രതിഷേധം

MAY 6, 2026, 4:41 AM

കാനഡ: കാനഡയിൽ ബൈബിൾ വചനങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രഭാഷണങ്ങൾക്കും വിശ്വാസപ്രകടനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തുന്ന വിവാദമായ 'ബിൽ സി9'  നെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം. മെയ് 1ന് നടന്ന പ്രക്ഷോഭത്തിൽ പ്രധാനമന്ത്രി മാർക്ക് കാർണിയുടേതുൾപ്പെടെ 44ഓളം ലിബറൽ എം.പിമാരുടെ ഓഫീസുകൾക്ക് മുന്നിൽ നൂറുകണക്കിന് ആളുകൾ പ്രതിഷേധവുമായി രംഗത്തെത്തി.

സ്വവർഗരതിയുമായി ബന്ധപ്പെട്ട ബൈബിൾ ഭാഗങ്ങൾ ഉദ്ധരിക്കുന്നത് വെറുപ്പ് ഉളവാക്കുന്ന പ്രസംഗം എന്ന നിലയിൽ ക്രിമിനൽ കുറ്റമാക്കാൻ ഈ ബില്ല് നിർദ്ദേശിക്കുന്നു.

'ക്യാമ്പയിൻ ലൈഫ് കോളിഷൻ' സംഘടിപ്പിച്ച പ്രതിഷേധം കാനഡയിലെ ഒൻപത് പ്രവിശ്യകളിലും നടന്നു. മതപരമായ വിശ്വാസങ്ങൾ പ്രകടിപ്പിക്കുന്നതിനെ ഈ നിയമം തടയുമെന്നും, പോലീസിന് അനാവശ്യ അധികാരം നൽകുമെന്നും ഭരണഘടനാ വിദഗ്ധരും സഭാ നേതാക്കളും മുന്നറിയിപ്പ് നൽകുന്നു.

vachakam
vachakam
vachakam

ഹൗസ് ഓഫ് കോമൺസിൽ പാസ്സായ ബില്ലിനെതിരെ കൺസർവേറ്റീവ്, എൻ.ഡി.പി, ഗ്രീൻ പാർട്ടികൾ ഒന്നിച്ച് വോട്ട് ചെയ്തിരുന്നു. നിലവിൽ ബില്ല് സെനറ്റിന്റെ പരിഗണനയിലാണ്.

മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും, ബില്ലിലെ വിവാദ ഭാഗങ്ങൾ നീക്കം ചെയ്യണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam