ഒട്ടാവ: കാനഡയിൽ പഞ്ചാബി ഗായകൻ തേജി കഹ്‌ലോണിന് ഗുണ്ടാ സംഘത്തിൻ്റെ വെടിയേറ്റു. രോഹിത് ഗോദാരയുടെ സംഘത്തിലെ അംഗങ്ങളാണ് തേജി കഹ്‌ലോണിനെ വെടിവച്ചത്.
തേജി കഹ്‌ലോൺ എതിരാളികളായ സംഘങ്ങൾക്ക് ആയുധങ്ങളും പണവും നൽകിയെന്നും പോലീസിന് വിവരങ്ങൾ ചോർത്തി നൽകിയെന്നും ആരോപിച്ചായിരുന്നു ആക്രമണം. കാനഡയിലെ പഞ്ചാബി സമൂഹത്തിൽ ഈ ആക്രമണം ഭീതി വർദ്ധിപ്പിച്ചു.
തേജിയുടെ വയറ്റിലാണ് വെടിയേറ്റത്. സംഭവത്തിൽ കനേഡിയൻ പോലീസ് അന്വേഷണം ആരംഭിച്ചു. രോഹിത് ഗോദാരയുടെ സംഘത്തിലെ അംഗങ്ങളായ മഹേന്ദർ സരൺ ദിലാന, രാഹുൽ റിനൗ, വിക്കി ഫാൽവാൻ എന്നിവർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. തേജി കഹ്‌ലോൺ തെറ്റുകൾ ആവർത്തിച്ചാൽ കൊല്ലുമെന്ന് അവർ ഭീഷണിപ്പെടുത്തി.
കാനഡയിൽ താമസിക്കുന്ന പഞ്ചാബി ഗായകനും നടനുമാണ് തേജി കഹ്‌ലോൺ. നാടൻ പാട്ടുകളിലൂടെയും ആധുനിക സംഗീതത്തിലൂടെയും പഞ്ചാബി സംഗീത ലോകത്ത് അറിയപ്പെടുന്ന ഗായകനാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്