2009 ഡിസംബർ 1-ന്, ഒന്റാറിയോയിലെ തണ്ടർ ബേയിൽ ഒരു വീട്ടിൽ നിയമവിരുദ്ധമായ .22 കാലിബർ തോക്ക് കണ്ടെത്താനായി പോലീസ് റെയ്ഡ് നടത്തി. എന്നാൽ തോക്കിന് പകരം അവർ കണ്ടെത്തിയത് വീട്ടിന്റെ വിവിധ ഇടങ്ങളിൽ ഒളിപ്പിച്ച് വെച്ച നിലയിലുള്ള പണമായിരുന്നു.
ലിവിംഗ് റൂമിലെ വെന്റിലേഷൻ പൈപ്പിൽ 15,000 കാനഡൻ ഡോളർ, ഗാരേജിലെ സ്യൂട്ട്‌കേസിൽ 9,750 ഡോളർ, കൂടാതെ ഗാരേജിന്റെ മണ്ണിനടിയിൽ മൂടിയിരുന്ന റബർ ടബിൽ 1.2 മില്യൺ ഡോളർ എന്നിങ്ങനെ ആണ് അവർ പണം ഒളിപ്പിച്ച രീതിയിൽ കണ്ടെത്തിയത്.
മാർസൽ ബ്രെറ്റൺ എന്ന ആൾ ആയിരുന്നു ഈ വീട് വാടകയ്ക്കെടുത്ത് താമസിച്ചിരുന്നത്. അയാൾക്ക് നേരെ ക്രിമിനൽ പ്രോസീഡ്സ് കൈവശം വച്ചത് ഉൾപ്പെടെ ഉള്ള നിരവധി കുറ്റങ്ങൾക്ക് കുറ്റപത്രം ചുമത്തി. എന്നാൽ, പണം പിടിച്ചെടുത്തത് അനധികൃത വാറന്റിന്റെ അടിസ്ഥാനത്തിലാണെന്ന് അയാളുടെ അഭിഭാഷകർ കോടതിയിൽ തെളിയിക്കുകയും തുടർന്ന് അയാൾ കേസ് ജയിക്കുകയും ചെയ്തു. എന്നാൽ അതിനുശേഷം വലിയ ചോദ്യമുണ്ടായി, ഈ പണം തിരികെ അവനു നൽകണോ? അല്ലെങ്കിൽ സർക്കാർ പിടിച്ചുവെക്കണോ?
തിങ്കളാഴ്ച, ഒന്റാറിയോ അപ്പീൽ കോടതി കീഴ് കോടതിയുടെ വിധി ശരിവെച്ചു. എന്നാൽ ബ്രെറ്റൺ കുറ്റവിമുക്തനായാലും, ഈ പണം നിയമപരമായി അവന്റേതല്ലെന്ന് തെളിയിക്കപ്പെട്ടതിനാൽ സർക്കാറിന് പിടിച്ചുവയ്ക്കാമെന്ന് കോടതി വ്യക്തമാക്കി.
“സാധാരണ ആളുകൾക്ക് ഇത്രയും വലിയ തോതിൽ പണം ഗാരേജിന് താഴെ ടബിൽ അടിച്ചുമൂടി വെക്കുന്നത് അസാധാരണമാണ്” എന്നാണ് 2023-ൽ വിചാരണ നിർവഹിച്ച ജഡ്ജി കോടതിയിൽ പറഞ്ഞത്. ബ്രെറ്റൺ 2001 മുതല്‍ 2008 വരെ ഇൻകം ടാക്സ് വകുപ്പിൽ ഒരു വരുമാനവും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നും കോടതി കണ്ടെത്തിയിരുന്നു.
അതേസമയം, ലിവിംഗ് റൂമിന്റെ ഫ്ലോർ വെന്റിലേഷൻ പൈപ്പിൽ ഒളിപ്പിച്ചിരുന്ന 15,000 ഡോളർ അദ്ദേഹം വ്യക്തിപരമായി സൂക്ഷിച്ച പണമാണെന്ന് കോടതി കണ്ടെത്തി. അതിനാൽ അത് തിരികെ നൽകണമെന്ന് ഉത്തരവിട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
