കപില്‍ ശര്‍മയുടെ കാനഡയിലെ റെസ്റ്ററന്റിന് നേരെ വീണ്ടും വെടിവെപ്പ്; ലോറന്‍സ് ബിഷ്‌ണോയ് സംഘം ഉത്തരവാദിത്തം ഏറ്റെടുത്തു

AUGUST 7, 2025, 4:17 PM

ഒട്ടാവ: കൊമേഡിയന്‍ കപില്‍ ശര്‍മ്മയുടെ കാനഡയിലെ റെസ്റ്ററന്റായ കാപ്‌സ് കഫേയ്ക്ക് നേരെ വീണ്ടും ആക്രമണം. സഞ്ചരിക്കുകയായിരുന്ന ഒരു കാറില്‍ നിന്ന് അക്രമികള്‍ നിരവധി തവണ റെസ്റ്ററന്റിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. 

ലോറന്‍സ് ബിഷ്ണോയി സംഘവുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ഗുണ്ടാ സംഘ തലവന്‍ ഗോള്‍ഡി ധില്ലന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. 

'ഞങ്ങള്‍ അദ്ദേഹത്തെ വിളിച്ചു, പക്ഷേ അദ്ദേഹം കോളിന് മറുപടി നല്‍കിയില്ല, അതിനാല്‍ ഞങ്ങള്‍ക്ക് നടപടിയെടുക്കേണ്ടിവന്നു. അദ്ദേഹം ഇനിയും പ്രതികരിച്ചില്ലെങ്കില്‍, ഞങ്ങള്‍ ഉടന്‍ തന്നെ മുംബൈയില്‍ അടുത്ത നടപടി സ്വീകരിക്കും.' ധില്ലന്‍ പറഞ്ഞു. 

vachakam
vachakam
vachakam

സറേ പോലീസ് സര്‍വീസ് (എസ്പിഎസ്) സംഭവം സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥര്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് ഉറപ്പ് നല്‍കി ഒരു പ്രസ്താവന പുറത്തിറക്കി.

സുരക്ഷയുടെയും ഐക്യദാര്‍ഢ്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിനായി സറേ മേയര്‍ ബ്രെന്‍ഡ ലോക്കിനും പോലീസ് സര്‍വീസ് അംഗങ്ങള്‍ക്കും വേണ്ടി കാപ്‌സ് കഫേയില്‍ ഒരു കമ്മ്യൂണിറ്റി ഉച്ചഭക്ഷണം സംഘടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ആക്രമണം ഉണ്ടായത്. പുതുതായി ആരംഭിച്ച ഭക്ഷണശാല ജൂലൈ 9 ന് രാത്രിയാണ് ആക്രമിക്കപ്പെട്ടത്. ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ജീത് സിംഗ് ലഡ്ഡി വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam