ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചിയില്‍ നിന്ന് പണം മോഷ്ടിച്ച ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍

FEBRUARY 7, 2024, 12:50 AM

ഒട്ടാവ: ആരാധനാലയങ്ങളിലും വാണിജ്യ സ്ഥാപനങ്ങളിലും അതിക്രമിച്ചു കടന്ന് മോഷണം നടത്തിയതിന് ഇന്ത്യന്‍ വംശജനെ കനേഡിയന്‍ പൊലീസ് അറസ്റ്റ് ചെയ്തു. 41 കാരനായ ജഗദീഷ് പന്ദറാണ് അറസ്റ്റിലായത്. ബ്രാംപ്ടണിലാണ് ഇയാള്‍ താമസിക്കുന്നത്.

പീല്‍ മേഖലയിലുടനീളമുള്ള ക്ഷേത്രങ്ങളിലും വാണിജ്യ സ്ഥാപനങ്ങളിലും നിരവധി തവണ പന്ദര്‍ അതിക്രമിച്ചുകയറിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 2023 മാര്‍ച്ചിനും ഓഗസ്റ്റിനും ഇടയില്‍, ബ്രാംപ്ടണ്‍, മിസിസാഗ, കാലെഡണ്‍ എന്നിവിടങ്ങളില്‍ ഒന്നിലധികം കവര്‍ച്ചാ ശ്രമങ്ങള്‍ പന്ദര്‍ നടത്തി. 

മൂന്ന് ആരാധനാലയങ്ങളില്‍ നിന്ന് ലഭിച്ച നിരീക്ഷണ ദൃശ്യങ്ങളില്‍ നിന്നാണ് ജഗദീഷ് പന്ദറിലേക്ക് പൊലീസ് എത്തിയത്. കാണിക്കവഞ്ചികളില്‍ നിന്നാണ് പന്ദര്‍ പണം തട്ടിയെടുത്തിരുന്നത്. പ്രദേശത്തെ ാണിജ്യ സ്ഥാപനങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളിലും മോഷണശ്രമം വ്യക്തമാണ്. 

vachakam
vachakam
vachakam

ക്ഷേത്രങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും അതിക്രമിച്ച് കയറി പണം മോഷ്ടിച്ചതുള്‍പ്പെടെ അഞ്ച് കുറ്റങ്ങള്‍ പന്ദറിനു മേല്‍ ചുമത്തിയിട്ടുണ്ട്. വിദ്വേഷ കുറ്റകൃത്യമല്ല ഇതെന്നും മോഷണമായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നും പൊലീസ് വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam