ഒട്ടാവ: കാനഡയിലെ വിമാന യാത്രക്കാരുടെ പരാതി സംവിധാനത്തിന് ധനസഹായം നല്‍കാന്‍ എയര്‍ലൈനുകളെ നിര്‍ബന്ധിതരാക്കുന്ന ഒരു ഫീസ് സംവിധാനം വൈകിപ്പിക്കുന്നതില്‍ ഫെഡറല്‍ ഗവണ്‍മെന്റ് നേരിട്ട് പങ്കുവഹിച്ചതായി ആഭ്യന്തര സര്‍ക്കാര്‍ രേഖകള്‍ സൂചിപ്പിക്കുന്നതായി റിപ്പോര്‍ട്ട്.
വിമാന യാത്രക്കാരുടെ പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് ഏകദേശം 30 മില്യണ്‍ ഡോളര്‍ എയര്‍ലൈനുകള്‍ ഫീസ് നല്‍ണമെന്ന് പാര്‍ലമെന്റ് കനേഡിയന്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ ഏജന്‍സിയോട് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഗോ പബ്ലിക്കിന് ലഭിച്ച രേഖകള്‍ സൂചിപ്പിക്കുന്നത് ട്രാന്‍സ്പോര്‍ട്ട് കാനഡയും ഗതാഗത മന്ത്രിമാരും ആ ഫീസ് കുറയ്ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നാണ്. നികുതിദായകരുടെ ചിലവ് നികത്താനായി രണ്ടര വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇത്തരമൊരു നിര്‍ദേശം വന്നത്.
ചെലവുകള്‍ നികത്തുന്നതിനും വര്‍ദ്ധിച്ചുവരുന്ന കുടിശ്ശിക കുറയ്ക്കുന്നതിനുമുള്ള ഒരു മാര്‍ഗമായി, യോഗ്യതയുള്ള ഓരോ യാത്രക്കാരന്റെയും പരാതിക്ക് എയര്‍ലൈനുകളില്‍ നിന്ന് 790 ഡോളര്‍ ഈടാക്കാന്‍ സിടിഎ നിര്‍ദ്ദേശിച്ചതായി സിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പകരം, നികുതിദായകര്‍ പ്രതിവര്‍ഷം ഏകദേശം 30 മില്യണ്‍ ഡോളര്‍ നല്‍കുന്നത് തുടരും. അതേസമയം പരിഹരിക്കപ്പെടാത്ത പരാതികളുടെ എണ്ണം 88,000 കവിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.
വിവരാവകാശ അപേക്ഷകള്‍ വഴി ലഭിച്ച രേഖകള്‍, ഫീസ് വൈകിപ്പിക്കാനോ പുനഃപരിശോധിക്കാനോ സിടിഎയോട് ആവശ്യപ്പെട്ട് ട്രാന്‍സ്‌പോര്‍ട്ട് കാനഡ ഉദ്യോഗസ്ഥര്‍ നിരന്തരം അഭ്യര്‍ത്ഥനകള്‍ നടത്തിയതായി കാണിക്കുന്നു. ഒരു പ്രധാന രേഖ 2024 ഒക്ടോബറില്‍ അന്നത്തെ ഗതാഗത മന്ത്രി അനിത ആനന്ദ് അയച്ച കത്താണ്. അവര്‍ ഏജന്‍സിയോട് നടപ്പാക്കല്‍ താല്‍ക്കാലികമായി നിര്‍ത്താന്‍ ആവശ്യപ്പെടുകയും തന്റെ അഭിപ്രായമില്ലാതെ മുന്നോട്ട് പോയതിന് വിമര്‍ശിക്കുകയും ചെയ്തതായി രേഖള്‍ പറയുന്നു.
സര്‍ക്കാര്‍ രേഖകള്‍ സൂചിപ്പിക്കുന്നത് ശ്രമം കാലതാമസം വരുത്താനും - ദുര്‍ബലപ്പെടുത്താനും ട്രാന്‍സ്പോര്‍ട്ട് കാനഡ പ്രവര്‍ത്തിച്ചു എന്നാണ്. രണ്ട് ഗതാഗത മന്ത്രിമാര്‍ കനേഡിയന്‍ ഗതാഗത ഏജന്‍സിയുടെ (സിടിഎ) പ്രവര്‍ത്തനങ്ങളില്‍ നിരന്തരം ഇടപെട്ടതായും രേഖകള്‍ കാണിക്കുന്നു. അതേസമയം രണ്ടര വര്‍ഷത്തിലേറെയായിട്ടും ഫീസ് ഇപ്പോഴും നിലവില്‍ വന്നിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
