ഒട്ടാവ: കാനഡയില്‍ ചേരുന്ന ജി7 ഉച്ചകോടിയില്‍ വ്യാപാരം, നിക്ഷേപം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുത്തെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന്റെ (എഫ്എംഎം) ഔട്ട്‌റീച്ച് സെഷനില്‍ ജയ്ശങ്കര്‍ ഉക്രേനിയന്‍, സൗദി വിദേശകാര്യ മന്ത്രിമാരുമായി പ്രത്യേക കൂടിക്കാഴ്ചയും നടത്തി.
കൂടാതെ രാജ്യത്ത് നടന്ന സമീപകാല സംഭവ വികാസങ്ങളും പരസ്പര താത്പര്യമുള്ള പ്രാദേശിക വിഷയങ്ങളും ചര്‍ച്ച ചെയ്തു. ഉക്രേനിയന്‍ വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഹയുമായി ചര്‍ച്ചകള്‍ നടത്താന്‍ സാധിച്ചതായും ജയശങ്കര്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്ത്യയെപ്പറ്റിയുള്ള ഉക്രെയ്നിന്റെ വീക്ഷണം സിബിഹ പങ്കുവച്ചതായും പറഞ്ഞു. തുടര്‍ന്ന് സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാനുമായും കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങള്‍, പ്രാദേശിക ഹോട്ട്സ്പോട്ടുകള്‍, കണക്റ്റിവിറ്റി, ഊര്‍ജം എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
ജി7 ഉച്ചകോടിയുടെ ഭാഗമായി ജര്‍മ്മനി, ഫ്രാന്‍സ്, ബ്രസീല്‍, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമായി ജയശങ്കര്‍ പ്രത്യേക ഉഭയകക്ഷി കൂടിക്കാഴ്ചകളും നടത്തി. ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍-നോയല്‍ ബാരോട്ടുമായുള്ള ചര്‍ച്ചയ്ക്കിടെ രാജ്യങ്ങളുടെ തന്ത്രപരമായ പങ്കാളിത്തത്തെക്കുറിച്ച് വിലയിരുത്തിയെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
