കാനഡയില്‍ മാതാപിതാക്കളെ കൊണ്ടുവരാന്‍ ഇനി കാത്തിരിക്കണം; സ്‌പോണ്‍സര്‍ഷിപ്പ് അപേക്ഷകള്‍ നിര്‍ത്തിവെച്ച് ഫെഡറല്‍ സര്‍ക്കാര്‍

JULY 15, 2026, 7:11 PM

ഒട്ടാവ: കുടുംബങ്ങളെ ഒന്നിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി കാനഡയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കളുടെയും മുത്തശ്ശീമുത്തശ്ശന്മാരുടെയും പുതിയ സ്‌പോണ്‍സര്‍ഷിപ്പ് അപേക്ഷകള്‍ ഈ വര്‍ഷം സ്വീകരിക്കില്ലെന്ന് കനേഡിയന്‍ ഫെഡറല്‍ സര്‍ക്കാര്‍ ഒട്ടാവയില്‍ അറിയിച്ചു. നിലവിലെ കുടിയേറ്റ സംവിധാനം കൂടുതല്‍ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുന്നതിനും അപേക്ഷകള്‍ തീര്‍പ്പാക്കാനുള്ള കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനുമാണ് ഈ അടിയന്തര നടപടിയെന്ന് ഇമിഗ്രേഷന്‍ വകുപ്പ് വ്യക്തമാക്കി.

ലഭ്യമായ ഒഴിവുകളേക്കാള്‍ വളരെ കൂടുതലാണ് ഈ പ്രോഗ്രാമിനായുള്ള അപേക്ഷകരുടെ എണ്ണമെന്ന് വകുപ്പ് ഔദ്യോഗിക കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ 60,500 അപേക്ഷകളാണ് കാനഡയുടെ ഇമിഗ്രേഷന്‍ വകുപ്പിന്റെ പരിഗണനയിലുള്ളത്. ഇവ പൂര്‍ത്തിയാക്കാന്‍ ഏകദേശം 33 മാസത്തെ സമയമെടുക്കും. ക്യൂബെക് പ്രവിശ്യയിലാകട്ടെ ഇത് 66 മാസം വരെ നീണ്ടുപോയേക്കാം.

2020 ല്‍ ആരംഭിച്ച ഈ പദ്ധതിയിലൂടെ, രണ്ട് ലക്ഷത്തിലധികം സ്ഥിര താമസക്കാരും പൗരന്മാരുമാണ് തങ്ങളുടെ മാതാപിതാക്കളെ കാനഡയിലേക്ക് കൊണ്ടുവരാന്‍ താല്പര്യം പ്രകടിപ്പിച്ചത്. ഇതില്‍ നിന്നും ഓരോ വര്‍ഷവും തിരഞ്ഞെടുക്കപ്പെടുന്ന നിശ്ചിത ആളുകള്‍ക്ക് മാത്രമാണ് ഔദ്യോഗികമായി അപേക്ഷിക്കാന്‍ അവസരം ലഭിച്ചിരുന്നത്. അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചെങ്കിലും, കാനഡയുടെ ഇമിഗ്രേഷന്‍ ലെവല്‍ സ്ട്രാറ്റജിയുടെ ഭാഗമായി 2026, 2027 വര്‍ഷങ്ങളില്‍ 15,000 പേര്‍ക്ക് വീതം സ്ഥിരതാമസത്തിനുള്ള അനുമതി നല്‍കാനുള്ള പദ്ധതിക്ക് മാറ്റമുണ്ടാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

പുതിയ ഉത്തരവ് പ്രകാരം അപേക്ഷകള്‍ സ്വീകരിക്കുന്നത് മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ കനേഡിയന്‍ പൗരന്മാര്‍ക്കും സ്ഥിരതാമസക്കാര്‍ക്കും തങ്ങളുടെ മാതാപിതാക്കളെയും മുത്തശ്ശീമുത്തശ്ശന്മാരെയും താല്‍ക്കാലികമായി കാനഡയിലേക്ക് കൊണ്ടുവരുന്നതിനായി സൂപ്പര്‍ വിസ പ്രയോജനപ്പെടുത്താം. ഈ വിസ ലഭിക്കുന്നവര്‍ക്ക് ഒരു തവണ വന്നാല്‍ അഞ്ച് വര്‍ഷം വരെ കാനഡയില്‍ തുടരാന്‍ സാധിക്കും. കൂടാതെ പരമാവധി 10 വര്‍ഷം വരെ വിസ കാലാവധി നീട്ടാനും ഇതിലൂടെ അവസരമുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam