മിസ്സിസ്സാഗ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 17 മുതൽ 26 വരെ

JULY 14, 2026, 10:54 PM

ടൊറന്റോ: മിസ്സിസ്സാഗ സെന്റ് അൽഫോൻസാ സീറോമലബാർ കത്തീഡ്രലിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷങ്ങൾ ജൂലൈ 17 മുതൽ 26 വരെ ഭക്തിനിർഭരമായ ആത്മീയ ശുശ്രൂഷകളും വൈവിധ്യമാർന്ന പരിപാടികളുമായി വിപുലമായി ആഘോഷിക്കുന്നു. തിരുനാളിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തിരുനാൾ കമ്മറ്റി അറിയിച്ചു.

ജൂലൈ 17 (വെള്ളി) വൈകുന്നേരം ഇടവക വികാരി ഫാ. അഗസ്റ്റിൻ കല്ലുങ്കത്തറയിൽ കൊടിയേറ്റ് നിർവഹിക്കുന്നതോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് വിശുദ്ധ കുർബാനയും നൊവേനയും പൂർവ്വികരുടെ ഓർമ്മയും നടക്കും.

ജൂലൈ 17 മുതൽ 24 വരെ വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ പ്രത്യേക നിയോഗങ്ങളോടെ വിശുദ്ധ കുർബാനയും നൊവേനയും നടത്തപ്പെടുന്നു.

vachakam
vachakam
vachakam

ജൂലൈ 19 (ഞായർ) 8:30ന്റെ വി. കുർബാനയ്ക്ക് ശേഷം മുതിർന്ന പൗരന്മാരെ ആദരിക്കുകയും പ്രത്യേക പ്രാർത്ഥനകൾ ഉണ്ടായിരിക്കുന്നതുമാണ്. അന്നേ ദിവസത്തെ തിരുക്കർമ്മങ്ങൾക്ക് മിസ്സിസ്സാഗ രൂപതാധ്യക്ഷൻ മാർ ജോസ്‌കല്ലുവേലിൽ മുഖ്യകാർമികനാകും.

ജൂലൈ 24, 25, 26 ദിവസങ്ങൾ പ്രധാന തിരുനാൾ ദിനങ്ങളായി ആഘോഷിക്കുന്നു.

ജൂലൈ 24 ദിവ്യകാരുണ്യ ദിനത്തിൽ വിശുദ്ധ കുർബാനയ്ക്കുശേഷം ദിവ്യകാരുണ്യ പ്രദക്ഷിണം ഉണ്ടായിരിക്കുന്നതാണ്. സ്‌കാർബറോ സെന്റ് തോമസ്ീർത്ഥാടന ദേവാലയ വികാരി ഫാ. ജോജോ ചങ്ങനാത്തുണ്ടത്തിൽ തിരുകർമ്മങ്ങൾക്ക് കാർമികത്വം വഹിക്കുന്നു.

vachakam
vachakam
vachakam

ജൂലൈ 25 (ശനി) കുടുംബദിനമായി ആചരിക്കും. വൈകുന്നേരം 5.00ന് വിശുദ്ധ കുർബാനയോടെ തിരുകർമ്മങ്ങൾ ആരംഭിക്കും. വത്തിക്കാനിലെ മതാന്തര സംവാദങ്ങൾക്ക് വേണ്ടിയുള്ള വിഭാഗത്തിന്റെ തലവൻ കർദിനാൾ മാർ ജോർജ് കൂവക്കാട് മുഖ്യകാർമികനാകും. തുടർന്ന് നൂറോളം കലാകാരികൾ അണിനിരക്കുന്ന മെഗാ മാർഗംകളി ഉൾപ്പെടെ വിവിധ കലാപരിപാടികൾ അരങ്ങേറും.

ജൂലൈ 26ന് (ഞായർ) തിരുനാളിന്റെ പ്രധാന ആഘോഷങ്ങൾ നടക്കും. തലശ്ശേരി അതിരൂപത മുൻ മെത്രാപ്പോലീത്ത മാർ ജോർജ് ഞരളക്കാട്ട് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കുന്നു. തുടർന്ന് ലദീഞ്ഞ്, തിരുനാൾ പ്രദക്ഷിണം, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.


vachakam
vachakam
vachakam

വിശുദ്ധ അൽഫോൻസാമ്മയുടെ മാധ്യസ്ഥം പ്രാപിക്കുവാനും തിരുനാളിന്റെ ആത്മീയ അനുഗ്രഹങ്ങളിൽ പങ്കുചേരുവാനും എല്ലാ വിശ്വാസികളെയും ഇടവക വികാരി ഫാ. അഗസ്റ്റിൻ കല്ലുങ്കത്തറയിൽ, സഹവികാരി ഫാ. ആന്റണി ഔസേഫ് (ജസ്റ്റിൻ) എന്നിവർ സ്‌നേഹപൂർവം ക്ഷണിച്ചു.

ഇടവക ട്രസ്റ്റിമാരായ സണ്ണി കയ്യാനിയിൽ, ജോക്‌സ് ജോസഫ്, സോഷ്യൽ കോഓർഡിനേറ്റർ സെബിൻ സെബാസ്റ്റ്യൻ, പാരിഷ് കൗൺസിൽ എന്നിവരുടെ നേതൃത്വത്തിലും വിവിധ കമ്മിറ്റികളുട
സഹകരണത്തോടെയും തിരുനാളിന്റെ അവസാനഘട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നു. വിശുദ്ധ അൽഫോൻസാമ്മയുടെ മാധ്യസ്ഥം പ്രാപിക്കുന്നതിനും തിരുനാൾ ആഘോഷങ്ങളിൽ പങ്കുചേരുന്നതിനും എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു.

ബിൻസ് മണ്ഡപം

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam