ഒട്ടാവ: കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന കനേഡിയൻ പൗരന്മാർക്ക് കർശന മുന്നറിയിപ്പ്. അതിർത്തി കടക്കുമ്പോൾ മൊബൈൽ ഫോണുകൾ പരിശോധിക്കുന്നതും, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആവശ്യപ്പെടുന്നതും ഉൾപ്പെടെയുള്ള സംഭവങ്ങൾ ഉണ്ടായതായി അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു.
അതിനാൽ ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി അമേരിക്ക സന്ദർശിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഇമിഗ്രേഷൻ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ടൊറന്റോ ആസ്ഥാനമായുള്ള ഇമിഗ്രേഷൻ അഭിഭാഷക കെസീനിയ ചെർൺ മക്കല്ലം പറയുന്നതനുസരിച്ച്, യാത്രക്കാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:
രേഖകൾ നിർബന്ധം
രേഖകൾ കൈവശം വെക്കുക: ബിസിനസ് മീറ്റിംഗുകൾക്കോ സെമിനാറുകൾക്കോ ആണെങ്കിൽ അത് തെളിയിക്കുന്ന ഔദ്യോഗിക രേഖകൾ കരുതുന്നത് തടസ്സങ്ങൾ ഒഴിവാക്കാൻ സഹായിക്കും.പേ സ്ലിപ്പുകൾ. എംപ്ലോയ്‌മെന്റ് ലെറ്റർ എന്നിവ കൈവശം വെക്കുന്നത് ഉചിതമാണ്. കൂടാതെ, അമേരിക്കയിൽ പോകുന്നത് ഒരു പരിപാടിക്കാണെങ്കിൽ അതിന്റെ ടിക്കറ്റും യാത്രാ പരിപാടികളും കാണിക്കേണ്ടി വരും.
മടങ്ങിവരുമെന്നതിന് തെളിവ് വേണം
യാത്ര കഴിഞ്ഞാൽ കാനഡയിലേക്ക് തന്നെ മടങ്ങുമെന്ന് ഉറപ്പിക്കാൻ ഹോം ലോൺ സ്റ്റേറ്റ്‌മെന്റോ വീടിന്റെ അഡ്രസ്സ് ഉള്ള രേഖകളോ ഹാജരാക്കാമെന്ന് ഇമിഗ്രേഷൻ അഭിഭാഷക ക്രിസ്റ്റിൻ ജൂറുസിക് പറയുന്നു. ഹോട്ടൽ ബുക്കിംഗ് വിവരങ്ങളും മടക്കയാത്രയ്ക്കുള്ള ടിക്കറ്റും കരുതുന്നത് പരിശോധനകൾ എളുപ്പമാക്കും.
കൃത്യമായ മറുപടികൾ നൽകുക
അതിർത്തി ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലുകൾ ഇപ്പോൾ കൂടുതൽ കർശനമാണ്. അതിനാൽ മുൻകൂട്ടി തയ്യാറെടുപ്പോടെ വേണം മറുപടി നൽകാൻ. അതിർത്തി കടക്കുന്നതിന് മുമ്പ് സർക്കാർ പുറത്തിറക്കിയിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾപരിശോധിക്കുന്നത് യാത്ര സുഗമമാക്കാൻ സഹായിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കാനഡയിൽ ഭക്ഷണസാധനങ്ങൾക്കും തീപിടിച്ച വില; ഇന്ധന സർചാർജ് വർദ്ധിപ്പിച്ച് വിതരണക്കാർ, പ്രവാസികൾ പ്രതിസന്ധിയിൽ
കാനഡ മോഹം പൊലിയുന്നു; ഇന്ത്യൻ വിദ്യാർത്ഥികളുടെ അപേക്ഷകളിൽ വൻ ഇടിവ്, വില്ലനായി പുതിയ
കാനഡയുടെ 'കാർണി കാലഘട്ടം': സാമ്പത്തിക മാന്ത്രികനിൽ നിന്ന് രാഷ്ട്രീയ ഭൂരിപക്ഷത്തിലേക്ക്
കാനഡയിൽ ഇന്ധന നികുതി പിൻവലിച്ചു; പുതിയ ഭൂരിപക്ഷ സർക്കാരുമായി മാർക്ക് കാർണി ജനങ്ങൾക്കായി