ഒന്റാറിയോ: ലിബറല്‍ എംപി ക്രിസ്റ്റിയ ഫ്രീലാന്‍ഡിന്റെ രാജി, ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുടെ ശമ്പളമില്ലാത്ത സാമ്പത്തിക വികസന ഉപദേഷ്ടാവാകുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. പാരീസില്‍ നടന്ന ഒരു വാര്‍ത്താ സമ്മേളനത്തിലാണ് കാര്‍ണി ഈ പരാമര്‍ശം നടത്തിയത്. അവിടെ അദ്ദേഹം മറ്റ് ഉക്രെയ്ന്‍ സഖ്യകക്ഷികളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഉക്രെയ്നിന്റെ പുനര്‍നിര്‍മ്മാണത്തിനായുള്ള കാര്‍ണിയുടെ പ്രത്യേക പ്രതിനിധി സ്ഥാനവും പാര്‍ലമെന്റ് അംഗത്വവും ഉടന്‍ രാജിവയ്ക്കുമെന്ന് തിങ്കളാഴ്ച ഫ്രീലാന്‍ഡ് പ്രഖ്യാപിച്ചിരുന്നു. ഫ്രീലാന്‍ഡിനോട് എംപിയായി തുടരാന്‍ ആവശ്യപ്പെട്ടില്ലെന്നും കാര്‍ണി വ്യക്തമാക്കി. മാതമല്ല അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഫ്രീലാന്‍ഡ് മുമ്പ് പറഞ്ഞിട്ടുമുണ്ട്.
ജൂലൈ 1 മുതല്‍ ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡിലുള്ള ആഗോള വിദ്യാഭ്യാസ ചാരിറ്റിയായ റോഡ്സ് ട്രസ്റ്റിന്റെ സിഇഒ ആയി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് സ്ഥാനമേല്‍ക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
