ട്രംപിന്റെ 100% താരിഫ് ഭീഷണി; ചൈനയുമായി സ്വതന്ത്ര വ്യാപാര കരാറിനില്ലെന്ന് കാനഡ

JANUARY 25, 2026, 9:47 PM

ഒട്ടാവ:  ചൈനയുമായി സ്വതന്ത്ര വ്യാപാര കരാറിനില്ലെന്ന് കാനഡ. കാനഡയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം നികുതി ചുമത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് തീരുമാനം.

ചൈനയുമായുള്ള നിലവിലെ ചർച്ചകൾ ചില നികുതി തർക്കങ്ങൾ പരിഹരിക്കാൻ മാത്രമുള്ളതാണെന്ന്   കനേഡിയൻ പ്രസിഡന്റ് മാർക്ക് കാർണി വ്യക്തമാക്കി. അമേരിക്കയും മെക്സിക്കോയുമായുള്ള നിലവിലെ വ്യാപാര കരാർ (USMCA) പ്രകാരം മറ്റ് രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെടുന്നതിന് മുൻപ് അറിയിപ്പ് നൽകണമെന്ന വ്യവസ്ഥ കാനഡ പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2024-ൽ ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് കാനഡ 100 ശതമാനം നികുതി ചുമത്തിയിരുന്നു. ഇതിന് തിരിച്ചടിയായി കാനഡയിൽ നിന്നുള്ള കാർഷിക ഉൽപ്പന്നങ്ങൾക്ക് ചൈനയും വലിയ നികുതി ഏർപ്പെടുത്തി. ഈ മാസം നടന്ന ചർച്ചയിൽ ചൈനീസ് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കാനഡ കുറയ്ക്കുകയും പകരമായി കാനഡയുടെ ഉൽപ്പന്നങ്ങൾക്ക് ചൈന ഇളവ് നൽകുകയും ചെയ്തു.

vachakam
vachakam
vachakam

ഇത് വിപണി തുറന്നുകൊടുക്കലല്ല, മറിച്ച് വ്യാപാര രംഗത്തെ അസ്ഥിരത ഒഴിവാക്കാനാണെന്ന് കാർണി വിശദീകരിച്ചു. പ്രതിവർഷം 49,000 ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾ മാത്രമേ 6.1 ശതമാനം നികുതിയിൽ കാനഡയിലേക്ക് പ്രവേശിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ട്രംപ് ഇത്  നിഷേധിക്കുകയും ഒരിക്കൽ മഹത്തായിരുന്ന കാനഡ എന്ന രാജ്യത്തെ ചൈന പൂർണമായും കൈവശപ്പെടുത്തുകയാണെന്ന് ആരോപിച്ചു.  "ചൈന കാനഡയെ ജീവനോടെ വിഴുങ്ങും, അത് കാനഡയുടെ ബിസിനസ്സുകളെയും സാമൂഹിക ഘടനയെയും തകർക്കും" എന്ന്  ട്രംപ്  സോഷ്യൽ മീഡിയയിൽ  പോസ്റ്റ് ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam