ഒന്റാറിയോ: കാനഡയില്‍ ഇന്ത്യന്‍ ദമ്പതിമാരെ വധഭീഷണി മുഴക്കി കനേഡിയന്‍ യുവാക്കള്‍. കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ പീറ്റര്‍ബറോയില്‍ വെച്ചാണ് യുവാക്കള്‍ ഇന്ത്യന്‍ ദമ്പതികളെ വംശീയമായി അധിക്ഷേപിക്കുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. Some are trying
to defend the driver of the truck in this disgusting hate-motivated
incident in Peterborough. —
Tanya (@TanyaRanne) August
9, 2025
സംഭവവുമായി ബന്ധപ്പെട്ട് കവര്‍ത്ത ലേക്സ് സിറ്റിയില്‍ നിന്നുള്ള 18 വയസ്സുകാരനെ അറസ്റ്റ് ചെയ്തതായി പീറ്റര്‍ബറോ പൊലീസ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. ഭീഷണിപ്പെടുത്തി എന്ന കുറ്റത്തിന് യുവാവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും ജാമ്യത്തില്‍ വിട്ടയച്ച പ്രതി സെപ്റ്റംബര്‍ 16-ന് കോടതിയില്‍ ഹാജരാകുമെന്നും പൊലീസ് അറിയിച്ചു.
ജൂലൈ 29 ന് നടന്ന ഈ സംഭവം പുറംലോകം അറിഞ്ഞതോടെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഒരു ട്രക്കിലിരിക്കുന്ന മൂന്ന് യുവാക്കള്‍ ഇന്ത്യന്‍ ദമ്പതികള്‍ക്ക് നേരെ വംശീയ അധിക്ഷേപങ്ങളും അസഭ്യവര്‍ഷവും നടത്തുന്നത് വീഡിയോയില്‍ കാണാം. രൂക്ഷമായ ഭാഷയിലാണ് ഇവര്‍ ദമ്പതികളോട് പെരുമാറുന്നത്. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ യുവാവ് അവരുടെ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെയാണ് യുവാക്കളിലൊരാള്‍ വധഭീഷണി മുഴക്കിയത്.
The driver was laughing and
smiling as his buddy in the back yells another racial slur.
👇
🚨Disturbing content pic.twitter.com/k8mYJdWPlb
'ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങിവന്ന് നിന്നെ കൊല്ലണോ?' എന്നായിരുന്നു യുവാക്കളില്‍ ഒരാള്‍ ആക്രോശിച്ചുകൊണ്ട് ചോദിച്ചത്. അധിക്ഷേപത്തിന് ഇരയായ വ്യക്തി സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ വലിയതോതില്‍ പ്രചരിക്കപ്പെടുകയും സംഭവത്തില്‍ രാജ്യമൊട്ടാകെ പ്രതിഷേധം അറിയിക്കുകയും ചെയ്തു.
'ഇത്തരത്തിലുള്ള പെരുമാറ്റം നമ്മുടെ സമൂഹത്തിലോ, മറ്റേതൊരു സമൂഹത്തിലോ അംഗീകരിക്കാനാവില്ലെന്ന് ആ വീഡിയോ കാണുന്ന ഏതൊരാള്‍ക്കും മനസ്സിലാകും. സംഭവവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ നല്‍കാന്‍ മുന്നോട്ടുവന്ന എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു,' പീറ്റര്‍ബറോ പൊലീസ് സര്‍വീസ് ചീഫ് സ്റ്റുവര്‍ട്ട് ബെറ്റ്സ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്