ഒട്ടാവ: കഴിഞ്ഞ മാസത്തെ വന്‍ മുന്നേറ്റത്തിന് പിന്നാലെ ജൂണ്‍ മാസത്തിലും കാനഡയിലെ ഭവന വില്‍പ്പനയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. എന്നാല്‍ വീടുകളുടെ വിലയില്‍ മാറ്റമില്ലാതെ തുടരുന്നതായാണ് കനേഡിയന്‍ റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.
മുന്‍ മാസത്തെ അപേക്ഷിച്ച് ജൂണില്‍ ഭവന വില്‍പ്പനയില്‍ 0.5 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. വാര്‍ഷികാടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍, മുന്‍വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ 0.9 ശതമാനം കൂടുതല്‍ വില്‍പ്പന ഈ ജൂണില്‍ നടന്നു. അതേസമയം ഭവന വില സൂചികയില്‍ മാസാവസാനം മാറ്റമൊന്നും പ്രകടമായില്ലെങ്കിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിലയില്‍ 3.6 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
വിപണിയിലേക്ക് പുതിയതായി എത്തുന്ന വീടുകളുടെ എണ്ണത്തില്‍ ജൂണില്‍ 1.3 ശതമാനത്തിന്റെ കുറവുണ്ടായി. പുതിയ ലിസ്റ്റിംഗുകളും വില്‍പ്പനയും തമ്മിലുള്ള അനുപാതം മെയ് മാസത്തിലെ 49.3 ശതമാനത്തില്‍ നിന്നും ജൂണില്‍ 50.2 ശതമാനമായി ഉയര്‍ന്നു. ഈ വര്‍ഷം ആദ്യമായാണ് ഈ അനുപാതം 50 ശതമാനത്തിന് മുകളിലേക്ക് ഉയരുന്നത്.
മെയ് മാസത്തില്‍ വൈകി തുടങ്ങിയ വിപണി ഉണര്‍വ് ജൂണിലും തുടരുകയാണെന്ന് സി.ആര്‍.ഇ.എ ചീഫ് ഇക്കണോമിസ്റ്റ് ഷാന്‍ കാത്കാര്‍ട്ട് വ്യക്തമാക്കി. മുന്‍ വര്‍ഷങ്ങളിലേതുപോലെ തന്നെ ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയിലും കാനഡയിലെ റിയല്‍ എസ്റ്റേറ്റ് രംഗം കൂടുതല്‍ സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
