ഒട്ടാവ: കാനഡയിൽ ജനസംഖ്യയിൽ ഇടിവ് . ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ കാനഡയിലെ ജനസംഖ്യ 76,068 ആയി കുറഞ്ഞു. പ്രധാനമായും കുടിയേറ്റത്തിലെ നിയന്ത്രണങ്ങളാണ് ഇതിന് കാരണമെന്ന് ഫെഡറൽ സ്റ്റാറ്റിസ്റ്റിക്സ് ഏജൻസി അറിയിച്ചു.
2027 ആകുമ്പോഴേക്കും 41.6 ദശലക്ഷം ജനസംഖ്യയുടെ 5% താൽക്കാലിക താമസക്കാരായി പരിമിതപ്പെടുത്താൻ സർക്കാർ നിർദേശം വന്നതോടെയാണ് സ്ഥിര താമസക്കാരല്ലാത്തവരുടെ എണ്ണത്തിൽ കുറവുണ്ടായതെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറഞ്ഞു.
"നമ്മുടെ കുടിയേറ്റ സംവിധാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുകയും ആളുകളെ സ്വാഗതം ചെയ്യാനുള്ള നമ്മുടെ ശേഷിയും രാജ്യത്തേക്ക് വരാൻ ആഗ്രഹിക്കുന്ന ആളുകളുടെ എണ്ണവും തമ്മിൽ മികച്ച സന്തുലിതാവസ്ഥ കണ്ടെത്തുകയും ചെയ്യുക" എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് കാനഡയുടെ ധനമന്ത്രി ഫ്രാങ്കോയിസ്-ഫിലിപ്പ് ഷാംപെയ്ൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ജനസംഖ്യാ വളർച്ച താൽക്കാലികമായി നിർത്താനുള്ള ശ്രമത്തിൽ കാനഡ രാജ്യത്തേക്ക് അനുവദിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിൽ കുത്തനെ കുറവു വരുത്തുമെന്ന് മുൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.
നിലവിലെ പ്രസിഡന്റ് മാർക്ക് കാർണിയും ആ രീതിയിൽ തന്നെ തുടർന്നു. അടുത്ത വർഷംജനസംഖ്യ 673,650 ൽ നിന്ന് 385,000 ആയും 2027 ലും 2028 ലും 370,000 ആയും ഗണ്യമായി കുറയ്ക്കാനാണ് കാനഡയുടെ ലക്‌ഷ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
