പ്രതിരോധ രംഗത്ത് സുപ്രധാന ചുവടുവെപ്പ്: അന്താരാഷ്ട്ര യുദ്ധവിമാന പദ്ധതിയില്‍ കാനഡ നിരീക്ഷകരാകുന്നു

JULY 15, 2026, 7:36 PM

ഒട്ടാവ: ജപ്പാന്‍, ബ്രിട്ടന്‍, ഇറ്റലി എന്നീ രാജ്യങ്ങള്‍ സംയുക്തമായി വികസിപ്പിക്കുന്ന അത്യാധുനിക യുദ്ധവിമാന പദ്ധതിയില്‍ കാനഡ നിരീക്ഷക പദവി നേടുന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ധാരണയില്‍ കാനഡ ഒപ്പുവെച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ബ്രിട്ടനില്‍ നടക്കാനിരിക്കുന്ന ഫാര്‍ണ്‍ബറോ അന്താരാഷ്ട്ര എയര്‍ഷോയില്‍ കാനഡയുടെ പ്രതിരോധ മന്ത്രാലയം ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് വിവരം.

ഗ്ലോബല്‍ കോംബാറ്റ് എയര്‍ പ്രോഗ്രാം എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി, 2035 ഓടെ ആറാം തലമുറയില്‍പ്പെട്ട അത്യാധുനിക സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2022 ലാണ് ആരംഭിച്ചത്. ബ്രിട്ടന്റെ ബി.എ.ഇ സിസ്റ്റംസ്, ജപ്പാന്റെ മിത്സുബിഷി ഹെവി ഇന്‍ഡസ്ട്രീസ്, ഇറ്റലിയുടെ ലിയോനാര്‍ഡോ എന്നീ പ്രമുഖ പ്രതിരോധ കമ്പനികളാണ് നിലവില്‍ ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. സ്ഥാപക അംഗങ്ങളായ ഈ മൂന്ന് രാജ്യങ്ങള്‍ക്ക് പുറത്തേക്ക് പദ്ധതി വ്യാപിക്കുന്നതിന്റെ ആദ്യ സൂചനയാണ് കാനഡയുടെ ഈ പങ്കാളിത്തം.

നിരീക്ഷക പദവി എന്നത് കാനഡയ്ക്ക് നിലവില്‍ സാമ്പത്തിക ബാധ്യതകള്‍ ഒന്നുംതന്നെ ഉണ്ടാക്കുന്നില്ലെങ്കിലും, പദ്ധതിയുടെ പുരോഗതി വിലയിരുത്തി ഭാവിയില്‍ സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ കാനഡയ്ക്ക് സാധിക്കും. കഴിഞ്ഞ മാസം ടോക്കിയോ സന്ദര്‍ശിച്ച കാനഡ പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗ്വിന്റി ഈ പദ്ധതിയെ വളരെ പ്രതീക്ഷ നല്‍കുന്ന ഒന്നായി വിശേഷിപ്പിച്ചിരുന്നു.

അമേരിക്കയെ മാത്രം ആശ്രയിക്കാതെ പ്രതിരോധ മേഖലയിലെ പങ്കാളിത്തം വൈവിധ്യവല്‍ക്കരിക്കാനും യൂറോപ്യന്‍ രാജ്യങ്ങളുമായി കൂടുതല്‍ അടുത്ത ബന്ധം സ്ഥാപിക്കാനുമുള്ള കാനഡയുടെ താല്പര്യമാണ് ഈ നീക്കത്തിന് പിന്നില്‍. യു.എസ് വ്യോമസേനയുടെ നെക്സ്റ്റ് ജനറേഷന്‍ എയര്‍ ഡൊമിനന്‍സ് പ്രോഗ്രാമിനൊപ്പം, പാശ്ചാത്യ ലോകത്തെ ഏറ്റവും വലിയ രണ്ട് ആറാം തലമുറ യുദ്ധവിമാന പദ്ധതികളില്‍ ഒന്നാണ് ജി.സി.എ.പി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam