കാനഡയിൽ ബ്രിട്ടീഷ് കൊളംബിയയിലെ ഒരു ഫാമിൽ പക്ഷിപ്പനി (Avian Flu) വ്യാപിച്ചതിനെ തുടർന്ന്, 400-ഓളം ഒട്ടകപ്പക്ഷികളെ കൊല്ലണമെന്ന കാനഡ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസിയുടെ (CFIA) ഉത്തരവ് സുപ്രീം കോടതി താൽക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ട്.
യൂണിവേഴ്സൽ ഓസ്‌ട്രിച്ച് ഫാംസ് എന്ന സ്ഥാപനത്തിന്റെ ഉടമകൾ ഈ ഉത്തരവിനെതിരെ ശക്തമായി പ്രതിഷേധിച്ചിരുന്നു. അവർ കോടതിയിൽ മാസങ്ങളായി പോരാടിക്കൊണ്ടിരിക്കുകയാണ്. ഇതിന് പിന്നാലെ ആണ് കോടതി വിധി.
ചൊവ്വാഴ്ച, ഫാം ഉടമകളായ കേറ്റി പാസ്റ്റിനിയും അമ്മ കാരൻ എസ്പെർഷനും ഒട്ടകപ്പക്ഷികൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ RCMP (കാനഡ പോലീസ്) അവരെ തടഞ്ഞുവെച്ചു. CFIA ഉദ്യോഗസ്ഥർക്ക് ഫാമിൽ പരിശോധന നടത്താനുള്ള കോടതിവാറണ്ട് നൽകിയിരുന്നു. “പ്രക്ഷോഭങ്ങളും സംഘർഷവും” വർധിച്ചതിനാൽ പോലീസ് സഹായം തേടിയതാണെന്ന് അധികൃതർ പറഞ്ഞു. CFIA കഴിഞ്ഞ ഡിസംബറിൽ, ഫാമിലെ പക്ഷിപ്പനി ബാധിച്ച് 69 ഒട്ടകപ്പക്ഷികൾ മരിച്ചതിന് ശേഷം മുഴുവൻ എണ്ണത്തെയും കൂട്ടത്തെയും കൊല്ലാൻ ഉത്തരവിട്ടിരുന്നു. “പക്ഷിപ്പനി ബാധിച്ച പക്ഷികളെ ജീവനോടെ തുടരാൻ അനുവദിക്കുന്നത് രോഗവ്യാപനത്തിനും, വൈറസിന് രൂപഭേദം വരാനും സാധ്യത കൂട്ടും. അതിലൂടെ മനുഷ്യാരോഗ്യത്തിന് ഭീഷണി ഉയരും എന്നാണ് CFIA വ്യക്തമാക്കുന്നത്.
എന്നാൽ ഈ കേസ് അന്താരാഷ്ട്ര ശ്രദ്ധ നേടി. യു.എസ്. ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കെനഡി CFIA-യോട് “പക്ഷികളെ കൊല്ലാതെ പഠനത്തിന് ഉപയോഗിക്കണം” എന്നാവശ്യപ്പെട്ട് കത്ത് എഴുതി. യു.എസ്. ആരോഗ്യനിരീക്ഷണ വിഭാഗം (CMS) അഡ്മിനിസ്ട്രേറ്റർ ഡോ. മെഹ്മത്ത് ഓസ്, ഒട്ടകപ്പക്ഷികളെ തന്റെ ഫ്ലോറിഡ റാഞ്ചിലേക്ക് കൊണ്ടുപോകാൻ താൽപര്യം പ്രകടിപ്പിച്ചു. ഉടമകൾ യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ്, കോടീശ്വരൻ ഇലോൺ മസ്ക് എന്നിവരോടും ഇടപെടാൻ അപേക്ഷിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്