കാനഡയുടെ സാമ്പത്തിക രംഗത്തിന് വലിയ ആശ്വാസം പകർന്ന് സെപ്റ്റംബറിൽ
രാജ്യം വ്യാപാര മിച്ചം രേഖപ്പെടുത്തി. തുടർച്ചയായ എട്ട് മാസത്തെ
വ്യാപാരക്കമ്മിക്ക് വിരാമമിട്ടുകൊണ്ടാണ് കാനഡ ഈ അപ്രതീക്ഷിത നേട്ടം
കൈവരിച്ചത്. ഓഗസ്റ്റിൽ
രേഖപ്പെടുത്തിയ 6.4 ബില്യൺ കനേഡിയൻ ഡോളറിൻ്റെ (C$) വലിയ കമ്മിയിൽ നിന്ന്
സെപ്റ്റംബറിൽ 153 ദശലക്ഷം ഡോളറിൻ്റെ (C$) മിച്ചത്തിലേക്കാണ് രാജ്യം
എത്തിയത്. മറ്റൊരു വലിയ വ്യാപാരക്കമ്മി പ്രവചിച്ച സാമ്പത്തിക വിദഗ്ധരെ അമ്പരപ്പിക്കുന്നതായിരുന്നു കണക്കുകൾ.
കയറ്റുമതിയിൽ ഉണ്ടായ ഗണ്യമായ വളർച്ചയാണ് ഈ വഴിത്തിരിവിന് പ്രധാന കാരണം. സെപ്റ്റംബറിൽ കാനഡയുടെ ചരക്ക് കയറ്റുമതി 6.3 ശതമാനം വർധിച്ചു.
2024ൻ്റെ തുടക്കം മുതൽ രേഖപ്പെടുത്തുന്നതിൽ വെച്ച് ഏറ്റവും ഉയർന്ന വളർച്ചാ
നിരക്കാണിത്. അസംസ്കൃത സ്വർണ്ണം ഉൾപ്പെടെയുള്ള ലോഹങ്ങളുടെയും
ധാതുക്കളുടെയും കയറ്റുമതിയിൽ വൻ വർധനവുണ്ടായി. മൊത്തം പതിനൊന്ന് ഉൽപ്പന്ന
വിഭാഗങ്ങളിൽ ഒൻപതിലും കയറ്റുമതി മൂല്യം ഉയർന്നു. അതേസമയം, ചരക്കുകളുടെ ഇറക്കുമതി 4.1 ശതമാനം കുറഞ്ഞതും വ്യാപാര മിച്ചത്തിലേക്ക് എത്താൻ സഹായകമായി.
കാനഡയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ അമേരിക്കയിലേക്കുള്ള കയറ്റുമതി
ഏകദേശം അഞ്ച് ശതമാനം വർധിച്ചപ്പോൾ, അവിടുന്ന് ഇറക്കുമതി ചെയ്യുന്ന
ചരക്കുകളുടെ അളവ് കുറഞ്ഞു. പ്രധാന കയറ്റുമതി മേഖലകളിലെ ഈ ഉണർവ് കാനഡയുടെ
സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവിൻ്റെ ശക്തമായ സൂചനയായാണ്
വിലയിരുത്തപ്പെടുന്നത്.
English Summary:
Canada posted a surprise trade surplus of C153millioninSeptemberreversinganeight−monthstreakofdeficitsandaC64
billion deficit recorded in August This turnaround was primarily driven
by a 63 percent jump in exports the largest growth since early 2024
particularly due to unwrought gold and mineral products Imports saw a
simultaneous decline of 41 percent beating analysts predictions for a
continued steep deficit.
Tags:
Canada Trade Surplus,
September Trade Data, Canadian Economy, Export Growth, Gold Exports,
Trade Deficit Reversal, C$153 Million Surplus, കാനഡ വ്യാപാര മിച്ചം,
സെപ്റ്റംബർ വ്യാപാരം, കനേഡിയൻ സമ്പദ്‌വ്യവസ്ഥ, കയറ്റുമതി വളർച്ച, സ്വർണ്ണം,
വ്യാപാരക്കമ്മി, കാനഡ