H-1B പ്രൊഫഷണലുകൾക്ക് സന്തോഷ വാർത്ത: വിദഗ്ധ തൊഴിലാളികൾക്ക് വേഗത്തിൽ കുടിയേറ്റ സൗകര്യം പ്രഖ്യാപിച്ചു കാനഡ

NOVEMBER 5, 2025, 7:55 PM

2025 ഫെഡറൽ ബജറ്റിന്റെ ഭാഗമായി, H-1B വിസയുള്ള വിദഗ്ധ തൊഴിലാളികൾക്ക് വേഗത്തിൽ കുടിയേറ്റ സൗകര്യം പ്രഖ്യാപിച്ചു കാനഡ. ഇത് കഴിവുള്ള പ്രൊഫഷണലുകളെ രാജ്യത്തേക്ക് ആകർഷിക്കാനും, രാജ്യത്തിന്റെ റിസർച്ച്‌ ഇൻ‌ഒവേഷൻ മേഖലകൾ ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഈ പുതിയ പദ്ധതി, യുഎസിലെ H-1B വിസ ഫീസ് കൂട്ടിയതിൽ ബാധിതരായ പ്രൊഫഷണലുകളെ നേരിട്ട് ലക്ഷ്യമിടുന്നതാണ് എന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. കാനഡയിലെ ഹെൽത്ത് കെയർ, ഉയർന്ന സാങ്കേതികവിദ്യ, ഗവേഷണം തുടങ്ങിയ മേഖലകളിൽ തൊഴിലാളികളുടെ കുറവ് നിറയ്ക്കുന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

“രാജ്യത്തിന്റെ ഇന്നൊവേഷൻ സംവിധാനത്തെ ശക്തിപ്പെടുത്താനും, തൊഴിൽ കുറവ് പരിഹരിക്കാനും, മികച്ച അന്താരാഷ്ട്ര പ്രതിഭകളെ ആകർശിക്കാനും ഈ പദ്ധതി സഹായിക്കും” എന്നാണ് കാനഡ സർക്കാർ വ്യക്തമാക്കിയത്.

vachakam
vachakam
vachakam

ഈ പദ്ധതിയുടെ ഭാഗമായി, കാനഡ 1,000-ലധികം അന്താരാഷ്ട്ര ഗവേഷകരെ നിയമിക്കാൻ CA $1.7 ബില്യൺ വരെ വിനിയോഗിക്കും. ഇതിലൂടെ കാനഡയിലെ സർവകലാശാലകൾക്ക് ഉയർന്ന നിലവാരത്തിലുള്ള ഗവേഷണവിദഗ്ധരെ നിയമിക്കാനാകും എന്നാണ് കരുതുന്നത്.

ഫണ്ടിന്റെ വിഭജനം:

ഫണ്ട്                                കാലാവധി                                ഉപയോഗം

vachakam
vachakam
vachakam

CA $1 ബില്യൺ                 13 വർഷം                             Accelerated Research Chairs Initiative

CA $400 മില്യൺ                  7 വർഷം                             ഗവേഷണ ഇൻഫ്രാസ്ട്രക്ചർ വികസനം

CA $133.6 മില്യൺ         3 വർഷം                             അന്താരാഷ്ട്ര PhD, post-doc വിദ്യാർത്ഥികൾക്ക് പിന്തുണ

vachakam
vachakam
vachakam

CA $120 മില്യൺ വരെ 12 വർഷം                             അന്താരാഷ്ട്ര അസിസ്റ്റന്റ് പ്രൊഫസർമാർ നിയമിക്കാൻ


ഇതോടെ വിദേശത്ത് പരിശീലനം നേടിയ ഡോക്ടർമാർക്കും എഞ്ചിനീയർമാർക്കും കാനഡയിൽ ലൈസൻസ് ലഭിക്കുന്ന പ്രക്രിയ വേഗത്തിലാക്കും. പ്രത്യേകിച്ച് ഹെൽത്ത്‌കെയർ, കൺസ്ട്രക്ഷൻ വിഭാഗത്തിൽ.

“ലോകത്തിലെ മികച്ച പ്രതിഭകളെ ആകർശിച്ച്, രാജ്യത്തിന്റെ മത്സരക്ഷമത കാത്തുസൂക്ഷിക്കുകയാണ് ലക്ഷ്യം” എന്നാണ് ഈ പദ്ധതിയെ കുറിച്ച് കാനഡാ പ്രധാനമന്ത്രിമാർക്ക് കാർണി പറഞ്ഞത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam