ഒട്ടാവ: നീണ്ട നിശബ്ദതയ്ക്ക് ശേഷം പഹല്‍ഗാമിലെ ഭീകരാക്രമണത്തെ അപലപിച്ച് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍നി. മുപ്പതു മണിക്കൂറിലേറെ നീണ്ട മൗനത്തിന് ശേഷമാണ് കാനഡ ഔദ്യോഗികമായി പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ പ്രതികരിച്ചത്.
പഹല്‍ഗാമിലെ ഭീകരാക്രമണം തന്നെ ഞെട്ടിച്ചു. നിരപരാധികളായ സാധാരണക്കാരെയും വിനോദസഞ്ചാരികളും കൊലപ്പെടുത്തുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തത് അര്‍ത്ഥശൂന്യവും ഞെട്ടലുളവാക്കുന്നതുമാണ്. കാനഡ ഈ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഭീകരാക്രമണത്തിന് ഇരകളായവരെയും അവരുടെ കുടുംബാംഗങ്ങളെയും അനുശോചനം അറിയിക്കുന്നുവെന്നും മാര്‍ക്ക് കാര്‍നി സമൂഹമാധ്യമത്തില്‍ കുറിച്ചു.
അഫ്ഗാനിസ്ഥാനിലെ താലിബാന് സര്‍ക്കാര്‍ ഉള്‍പ്പെടെ ഭീകരാക്രമണത്തെ അപലപിച്ച് രംഗത്തെത്തിയപ്പോള്‍ ജി7 കൂട്ടായ്മയിലെ അംഗം കൂടിയായ കാനഡയുടെ മൗനം പ്രതിഷേധത്തിനിടയാക്കിയിരുന്നു. കനേഡിയന്‍ പ്രതിപക്ഷ നേതാവ് പിയേര്‍ പൊളിയേവ് ഭീകരാക്രമണത്തെ അപലപിച്ച് നാലര മണിക്കൂറിന് ശേഷമാണ് കാനഡ ഔദ്യോഗിക പ്രതികരണം നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അമേരിക്കയിലേക്ക് കാനഡക്കാരുടെ കൂട്ടപ്പലായനം; രാജ്യം വിടുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവെന്ന് പുതിയ കണക്കുകൾ
കാനഡയിൽ മെനിഞ്ചോക്കോകൽ ഔട്ട്ബ്രേക്ക്; മരണനിരക്ക് 14 ശതമാനം, വാക്സിനേഷൻ ഊർജ്ജിതമാക്കാൻ നിർദ്ദേശം
അമേരിക്കയുടെ 51-ാം സംസ്ഥാനമാകുമോ കാനഡ? ട്രംപിന്റെ പുതിയ മുന്നറിയിപ്പിൽ വിറച്ച് ഒട്ടാവ
കാനഡയിൽ വീടിനുള്ളിൽ അമ്മയെയും രണ്ട് വയസ്സുകാരനായ മകനെയും മരിച്ച നിലയിൽ കണ്ടെത്തി