മോദിക്ക് സ്വപ്നസാഷാത്കാരം! ഇന്ത്യ ഡിജിറ്റലായി, നടന്നത് 65,000 കോടി ഇടപാടുകൾ

JULY 29, 2025, 4:00 AM

ഡൽഹി :2019 മുതൽ 2025 വരെയുള്ള കഴിഞ്ഞ 6 സാമ്പത്തിക വർഷങ്ങളിലായി രാജ്യത്ത് 65,000 കോടിയിലധികം രൂപയുടെ ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ നടന്നുവെന്ന് കേന്ദ്ര സർക്കാരിന്റെ കണക്കുകൾ.

ഏകദേശം ഇത് 12,000 ട്രില്യൺ രൂപ വിലമതിക്കും. ചെറുപട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഉൾപ്പെടെ രാജ്യത്തുടനീളം ഡിജിറ്റൽ പേയ്‌മെന്റ് സാങ്കേതികവിദ്യ സ്വീകരിക്കുന്നതിൽ വർധനവുണ്ടായിട്ടുണ്ടെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു.

ഡിജിറ്റലൈസേഷൻ രാജ്യത്തിന്റെ കറൻസികളെ ആശ്രയിക്കുന്നത് കുറച്ചിട്ടുണ്ടെങ്കിലും ഇടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തുടനീളം ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ), നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌പി‌സി‌ഐ), ഫിൻ‌ടെക്കുകൾ, ബാങ്കുകൾ, സംസ്ഥാന സർക്കാരുകൾ എന്നിവരുമായി കേന്ദ്ര സർക്കാർ ഒരുമിച്ച് പ്രവർത്തിച്ചു വരുന്നുവെന്നും ലോക്‌സഭയിൽ ധനകാര്യ സഹമന്ത്രി പറഞ്ഞു.

vachakam
vachakam
vachakam

അതേസമയം, നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഓഗസ്റ്റ് മുതൽ യുപിഐ സംവിധാനവുമായി ബന്ധപ്പെട്ട ചില പ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ചു.

ബാങ്ക് ബാലൻസ് ഒരു ദിവസം 50 തവണ മാത്രമേ പരിശോധിക്കാൻ കഴിയൂ എന്ന നിബന്ധനയുണ്ട്.ഒരു ദിവസം 25 മൊബൈൽ നമ്പർ ലിങ്ക്ഡ് അക്കൗണ്ട് ചെക്കിങ് മാത്രമേ ഇനി അനുവദിക്കൂവെന്നും ഉണ്ട്. ഇത് കൂടാതെ ഫെയിൽഡ് ട്രാൻസാക്ഷൻ സ്റ്റാറ്റസ് ഒരു ദിവസം 3 തവണ മാത്രമേ ചെക്ക് ചെയ്യാനുമാകൂ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam