തീ പിടിച്ച പോലെയാണ് സ്വർണത്തിന്റെ കുതിപ്പ് തുടരുന്നത്. ഇന്നും വിലയിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് 840 രൂപയുടെ വർധനവാണ് പവന് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 90,320 രൂപയാണ്. ഗ്രാമിന് 105 രൂപ വർധിച്ച് 11,290 രൂപയിലും എത്തിയിട്ടുണ്ട്. ഇന്നലെ പവന് 920 രൂപയാണ് കൂടിയത്.
പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് വൻ വില നൽകേണ്ട സ്ഥിതിയാണ്.ഓരോ ദിവസം കഴിയുന്തോറു സ്വർണവിലയിൽ മാറ്റമുണ്ടോ എന്ന് ഉറ്റ് നോക്കുകയാണ് സാധാരണക്കാർ.സ്വര്‍ണവില ഒരു ലക്ഷം കടന്നില്ലെങ്കിലും പണിക്കൂലിയും പണിക്കുറവും ഉള്‍പ്പെടാതെയാണ് ഈ നിരക്ക്. ഇതിന്‍റെ കൂടെ പണിക്കൂലിയും പണിക്കുറവും കൂടി ഉള്‍പ്പെടുമ്പോള്‍ സ്വര്‍ണത്തിന്‍റെ വില ഒരുലക്ഷം രൂപയ്ക്ക് മുകളില്‍ പോകും.
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്