മലേഷ്യന്‍ എയര്‍ലൈന്‍സ് എംഎച്ച് 370 അപ്രത്യക്ഷമായതിന് പിന്നിലെ കാരണമെന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇപ്പോഴിതാ അപകടത്തിന്റെ ചുരുളഴിക്കാന്‍ പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് യുകെയിലെ കാര്‍ഡിഫ് സര്‍വകലാശാലയിലെ ഗവേഷകര്‍. കടല്‍ സ്ഫോടനം എന്ന പുതിയ രീതിയാണ് ഇവര്‍ മുന്നോട്ട് വെയ്ക്കുന്നത്. സയന്റിഫിക് റിപ്പോര്‍ട്ടിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
പഠനം അനുസരിച്ച് ഏഴാം ആര്‍ക്കില്‍ ഭൂഗര്‍ഭജല സ്ഫോടനങ്ങള്‍ നടത്തണമെന്നും ചുറ്റുമുള്ള പ്രദേശത്തെ ഹൈഡ്രോ അക്കൗസ്റ്റിക് സ്റ്റേഷനുകളില്‍ ഉല്‍പ്പന്നമായി ലഭിക്കുന്ന സിഗ്‌നലുകള്‍ നിരീക്ഷിക്കണമെന്നും പറയുന്നു.
'' ഏഴാം ആര്‍ക്കില്‍ പരിശോധിക്കേണ്ട പ്രധാന പ്രദേശം ഓസ്ട്രേലിയയിലെ കേപ് ലീവിനിലെ ഹൈഡ്രോ അക്കൗസ്റ്റിക് സ്റ്റേഷനില്‍ നിന്ന് 2000 കിലോമീറ്റര്‍ അകലെയാണ്. ഇവിടെ സിഗ്‌നലുകള്‍ പരിശോധിക്കുന്നതിന് വലിയ തടസ്സങ്ങളൊന്നുമില്ല,'' കാര്‍ഡിഫ് സര്‍വകലാശാലയിലെ മുതിര്‍ന്ന ലക്ചററായ ഡോ. ഉസാമ കാദ്രി പറഞ്ഞു. 2014ലാണ് മലേഷ്യന്‍ എയര്‍ലൈന്‍സ് എംഎച്ച് 370 അപ്രത്യക്ഷമായത്. മലേഷ്യയിലെ ക്വാലാലംപൂരില്‍ നിന്ന് ചൈനയിലെ ബീജിംഗിലേക്ക് യാത്രക്കാരെയും കൊണ്ട് പറക്കുകയായിരുന്നു ഈ വിമാനം. നിരവധി രാജ്യങ്ങളാണ് വിമാനം കണ്ടെത്താന്‍ തെരച്ചില്‍ നടത്തിയത്. എന്നാല്‍ വിമാനത്തിലെ ജീവനക്കാര്‍ ഉള്‍പ്പടെ 239 പേരെയോ വിമാനത്തിന്റെ അവശിഷ്ടങ്ങളോ കണ്ടെത്താനായിട്ടില്ല.
തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ വിമാനത്തിന്റെ അവസാന യാത്രയെക്കുറിച്ചും ഗവേഷണത്തില്‍ പഠനവിധേയമാക്കുമെന്ന് കാര്‍ഡിഫ് സര്‍വകലാശാല വെബ്സൈറ്റില്‍ പറയുന്നു. അവസാന യാത്രയിലെ ഹൈഡ്രോഫോണ്‍ ഡേറ്റയും കൂടാതെ ഏഴാം ആര്‍ക്കില്‍ രൂപപ്പെട്ട സിഗ്‌നലുകളെപ്പറ്റിയും ഗവേഷകര്‍ പഠനം നടത്തുമെന്നും സര്‍വകലാശാല അറിയിച്ചു.
വിമാനപകടം പോലെ സമുദ്രത്തിലുണ്ടാകുന്ന ആഘാതങ്ങളുടെ സിഗ്‌നലുകള്‍ ജലത്തിനുള്ളിലൂടെ വളരെ ദൂരം സഞ്ചരിക്കുമെന്നും തീരത്തെ വിവിധ സ്ഥലങ്ങളിലെ ഹൈഡ്രോഫോണ്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് അവ റെക്കോര്‍ഡ് ചെയ്യാനാകുമെന്നും ഗവേഷകര്‍ പറയുന്നു.
പിന്നിലെ അഭ്യൂഹങ്ങള്‍
മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് 370 വിമാനം കാണാതായത് പിന്നില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ലാണ് പല കോണുകളില്‍ നിന്നും ഉണ്ടായിരിക്കുന്നത്. വിമാനം കാണാതായതിന് പിന്നില്‍ പൈലറ്റിന്റെ ആത്മഹത്യ ശ്രമമാണെന്നും കൂടാതെ കൊലപാതക ഗൂഢാലോചനയുമാണെന്ന് ഉന്നത ഏവിയേഷന്‍ ചീഫ് ഫ്‌ളൈറ്റ് സേഫ്റ്റി ഓഫീസറും റിട്ടയേര്‍ഡ് പൈലറ്റുമായ ജോണ്‍ കോക്‌സ് വെളിപ്പെടുത്തിയത്. യു.കെയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൈ ന്യൂസ് എന്ന മാധ്യമത്തില്‍ വന്ന എംഎച്ച് 370 എന്ന ഡോക്യുമെന്ററിയിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വിമാനം കാണാതായതിന് പിന്നില്‍ പല തരത്തിലുള്ള ദുരൂഹത നിലനില്‍ക്കുന്നുണ്ടെന്നും വിമാന പാതയെ കുറിച്ച് വിദഗ്ദ്ധമായ അറിവും കഴിവുമുള്ള ഒരാള്‍ക്ക് മാത്രമേ വിമാന പാതയിലൂടെ സഞ്ചരിക്കാന്‍ കഴിയൂ എന്നും വിമാന പാത തെറ്റായ ദിശയിലേക്ക് പോകാനുള്ളതിന്റെ ഉത്തരവാദി പൈലറ്റും ഫസ്റ്റ് ഓഫീസറുമാണെന്നും ഇക്കാരണങ്ങള്‍ കൊണ്ട് ഇവരെ സംശയിക്കാന്‍ കാരണമായി എന്നും ജോണ്‍ കോക്‌സ് പറഞ്ഞു. ഇതേ ഡോക്യുനെന്ററിയില്‍ കനേഡിയന്‍ ഏവിയേഷന്‍ ക്രാഷ് ഇന്‍വെസ്റ്റിഗേറ്ററായ ലാറി വാന്‍സിന്റെ അഭിപ്രായത്തില്‍ ഇതിന് പിന്നിലുള്ളത് ഒരു ക്രിമിനല്‍ പ്രവര്‍ത്തിയാണെന്നും വിമാനം മനപൂര്‍വം ഉപേക്ഷിച്ചതാണെന്നുമാണ്.
2014 മാര്‍ച്ച് എട്ടിന് 239 പേരുമായി ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളിലൂടെ സഞ്ചരിച്ച മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം പെട്ടന്ന് കാണാതാവുകയായിരുന്നു. വിമാനത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള സംശയങ്ങളാണ് പലരും ഉന്നയിച്ചിരുന്നത്. മെക്കാനിക്കല്‍ തകാറു മൂലമാണെന്നും സമുദ്രത്തിലേക്ക് പതിച്ചതാണെന്നും തുടങ്ങിയ അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ യാത്രാ വിമാനം തകര്‍ന്നതിന്റെ കാരണം വ്യോമയാനത്തിന്റെ ഏറ്റവും വലിയ രഹസ്യങ്ങളിലൊന്നായി ഇപ്പോഴും തുടരുന്നു എന്നാണ് വാര്‍ത്താമാധ്യമങ്ങള്‍ പറയുന്നത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1