പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാധ്യത കൂടുതല്‍ ശക്തമായിരിക്കുകയാണ്. ഇറാന്‍ ആക്രമണത്തോട് ഇസ്രായേല്‍ ഏത് വിധത്തില്‍ പ്രതികരിക്കുമെന്നാണ് ലോകം ഉറ്റു നോക്കുന്നത്. ലെബനനില്‍ കരയുദ്ധം ആരംഭിച്ച സാഹചര്യത്തില്‍ ഇറാനുമായി കരയുദ്ധം നടക്കുകയാണെങ്കില്‍ മേഖല കൂടുതല്‍ അസ്ഥിരതയിലാകും. യുദ്ധഭീഷണിയുടെ സാധ്യത കണക്കിലെടുത്ത് ക്രൂഡ് ഓയില്‍ വിലയില്‍ അടക്കം ഒറ്റ ദിവസം കൊണ്ട് 5 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്.
ആഗോള വിപണയില്‍ ഏറെ കാലമായി കുറഞ്ഞ് നിന്നിരുന്ന ക്രൂഡ് ഓയില്‍ വിലയാണ് ഇന്നലെ ഒറ്റ ദിവസം കൊണ്ട് കുതിച്ചത്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ നിരക്ക് ബാരലിന് 75 ഡോളറിന് മുകളിലെത്തി. ഇറാന്‍ ഇസ്രയേലിനു നേരെ മിസൈല്‍ തൊടുത്തുവിട്ടതായി ഇസ്രായേല്‍ സൈന്യം റിപ്പോര്‍ട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് എണ്ണ വിലയിലെ ഈ വര്‍ധനവുണ്ടായത്.
പുതിയ സംഘര്‍ഷ സാഹചര്യം ആഗോള ഊര്‍ജ്ജ വിതരണത്തിന് തടസം സൃഷ്ടിച്ചേക്കുമെന്ന ആശങ്കയാണ് വിലയിലെ വര്‍ധനവിന്റെ പ്രധാന കാരണം. ഒപെക് അംഗവും മേഖലയിലെ പ്രധാന ശക്തിയുമായ ഇറാന്റെ യുദ്ധത്തിലെ ഇടപെടല്‍ കാരണം ലോകത്തിലെ ക്രൂഡ് ഓയിലിലെ ആകെ മൂന്നിലൊന്ന് വിതരണം ചെയ്യുന്ന ഒരു പ്രദേശത്ത് നിന്നുള്ള എണ്ണ വിതരണം തടസ്സപ്പെടുമെന്ന ആശങ്ക ലോകരാജ്യങ്ങള്‍ക്കിടയില്‍ ശക്തമാണെന്ന് സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
പശ്ചിമേഷ്യയിലെ സംഘര്‍ഷ സാധ്യത വിപണിയെ വലിയ തോതില്‍ ബാധിക്കുന്നതായി റിത്തോള്‍ട്ട്‌സ് വെല്‍ത്ത് മാനേജ്മെന്റിലെ ചീഫ് മാര്‍ക്കറ്റ് സ്ട്രാറ്റജിസ്റ്റ് കാലി കോക്‌സ് ചൂണ്ടിക്കാട്ടുന്നു. 'എണ്ണ വില ഉയര്‍ന്നു, ബോണ്ടുകള്‍ ഉയര്‍ന്നു, സ്വര്‍ണ്ണം ഉയര്‍ന്നു, ഓഹരികള്‍ ഇടിഞ്ഞ്. അതാണ് ക്ലാസിക് ജിയോപൊളിറ്റിക്കല്‍ പ്രതികരണം.' അദ്ദേഹം പറഞ്ഞു.
ഏറെ നാളായി മേഖലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ടെങ്കിലും അത് മേഖലയില്‍ നിന്നുള്ള എണ്ണ വിതരണത്തെ കാര്യമായി ബാധിച്ചിരുന്നില്ല. എന്നാല്‍ ഇറാന്‍ കൂടി ആക്രമണത്തിലേക്ക് കടന്ന സ്ഥിതിയില്‍ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. വലിയ യുദ്ധത്തിലേക്ക് പോകുകയാണെങ്കില്‍ അത് എണ്ണ വിതരണത്തെ ബാധിക്കും. അപ്പോള്‍ വില വീണ്ടും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നതില്‍ സംശയമില്ല.
അന്താരാഷ്ട്ര രംഗത്ത് ക്രൂഡ് ഓയില്‍ വിലയില്‍ വലിയ ഇടിവായിരുന്നു അടുത്ത കാലം വരെ രേഖപ്പെടുത്തിയിരുന്നത്. ഒരു ഘട്ടത്തില്‍ വില ബാരലിന് 70 ഡോളറിന് താഴേക്ക് വരെ എത്തി. മൂന്ന് വര്‍ഷത്തിന് ശേഷമായിരുന്നു ഈ ഒരു നിലയിലേക്ക് എണ്ണ വില എത്തുന്നത്. ക്രൂഡ് ഓയില്‍ വില വലിയ രീതിയില്‍ ഇടിഞ്ഞതോടെ രാജ്യത്തെ പെട്രോള്‍-ഡീസല്‍ കുറവ് വരുത്തിയേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. ജമ്മു-കശ്മീര്‍, ഹരിയാന തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം വിലയിലെ കുറവ് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ അത് ഉണ്ടാകുമോയെന്നത് സംശയമാണ്.
പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമാകുകയാണെങ്കില്‍ സ്വാഭാവികമായും ക്രൂഡ് ഓയില്‍ വില വീണ്ടും ഉയരും. ഈ സാഹചര്യത്തില്‍ പെട്രോള്‍-ഡീസല്‍ വില കുറയ്ക്കാന്‍ എണ്ണ കമ്പനികള്‍ തയ്യാറായേക്കില്ല. സംഘര്‍ഷ സാഹചര്യം വര്‍ധിക്കുന്നില്ലെങ്കില്‍ ഇപ്പോള്‍ കൂടിയ നിരക്ക് അടക്കം കുറയാനുള്ള സാധ്യതയും ഉണ്ട്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1