എന്താണ് 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകം പറയുന്നത്..?

FEBRUARY 4, 2026, 4:11 AM

ഇന്ത്യയുടെ 28-ാം കരസേന മേധാവിയായിരുന്നു മനോജ് മുകുന്ദ് നരവനെ എഴുതിയ 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകം പുറത്തിറങ്ങും മുമ്പേ വൻ വിവാദമായിരിക്കുകയാണ്. ഇതേചൊല്ലി ലോക്‌സഭയിൽ പോലും നാടകീയ രംഗങ്ങൾ അരങ്ങേറി. പുസ്തകത്തെ സംബന്ധിച്ച് രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങൾക്ക് മറുപടിപറയാനാകാതെ എൻ.ഡി.എ അംഗങ്ങൾ ബഹളം വെച്ച് രക്ഷപെടുകയായിരുന്നോ..? 

ഇക്കഴിഞ്ഞ തിങ്കളാഴ്ച ഇന്ത്യൻ പാർലമെന്റിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിലായിരുന്നു എം.എം. നരവനെയുടെ ഓർമ്മക്കുറിപ്പുകൾ വിവാദവിഷയമായത്. ഇന്ത്യ-ചൈന സംഘർഷം വീണ്ടും ലോക്‌സഭയിൽ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് അതിന് തുടക്കം കുറിച്ചത്. മേജർ മനോജ് മുകുന്ദ് നരവനെയുടെ പുസ്തകത്തെക്കുറിച്ച് പരാമർശിക്കുന്ന ഓർമ്മക്കുറിപ്പുകൾ ഉയർത്തിക്കാട്ടിയാണ് രാഹുൽ സംസാരിച്ചത്.

ലേഖനത്തിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും തന്റെ ലക്ഷ്യം വസ്തുതകൾ അറിയിക്കുക എന്നത് മാത്രമായിരുന്നുവെന്നും രാഹുൽ പറയുകയുണ്ടായി.
രാഹുൽ സംസാരിക്കുന്ന സമയമത്രയും ഭരണപക്ഷം ബഹളം വെക്കുകയായിരുന്നു. തനിക്ക് പാർലമെന്റിൽ പ്രസംഗിക്കാൻ ആരുടെ അനുമതിയാണ് വേണ്ടതെന്നും താൻ പ്രതിപക്ഷ നേതാവാണെന്നും രാഹുൽ ചോദിച്ചു. അതോടെ കോൺഗ്രസ് അംഗങ്ങൾ മോശം വാക്ക് ഉപയോഗിച്ചെന്ന് ആരോപിച്ച് സ്പീക്കർ തന്നെ ശബ്ദമുണ്ടാക്കാൻ തുടങ്ങി. രാഹുലിന് സംസാരിക്കാനില്ലെങ്കിൽ മറ്റുള്ളവരെ സംസാരിക്കാൻ അനുവദിക്കണമെന്നും സ്പീക്കർ പറഞ്ഞു.

vachakam
vachakam
vachakam

പിന്നാലെ ഭരണപക്ഷത്തുള്ളവരെ സ്പീക്കർ സംസാരിക്കാൻ വിളിക്കുകയായിരുന്നു.
അതോടെ രാജ്‌നാഥ് സിങ്, അമിത് ഷാ തുടങ്ങിയവർ രംഗത്തുവന്നിരുന്നു. രാഹുലിന്റെ പ്രസംഗം തടയുകയും പുറത്തിറങ്ങാത്ത പുസ്തകത്തിലെ ഭാഗങ്ങൾ സഭയിൽ ഉന്നയിക്കാനാകില്ലെന്നും പറഞ്ഞാണ് ബി.ജെ.പി പ്രതിരോധിച്ചത്. ഇന്ത്യയുടെ 28-ാം കരസേന മേധാവിയായിരുന്നു മനോജ് മുകുന്ദ് നരവനെ. 2019 ഡിസംബർ 16ന് ജനറൽ ബിബിൻ റാവത്തിന്റെ പിൻഗാമിയായി കരസേനാ മേധാവിയായി. 2022 ഏപ്രിലിൽ ആ പദവിയിൽനിന്ന് വിരമിച്ചു.

വിരമിച്ചശേഷം എം.എം. നരവനെ തന്റെ സർവീസ് സ്റ്റോറി എഴുതി. 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' എന്നായിരുന്നു പുസ്തകത്തിന്റെ പേര്. സിക്കിം അതിർത്തിയിൽ യുവ സൈനിക ഉദ്യോഗസ്ഥനായി സൈനിക സേവനം തുടങ്ങിയത് മുതൽ കരസേനാധിപനായി ഗാൽവാൻ സംഘർഷം നേരിട്ടതുവരെയുള്ള കാര്യങ്ങൾ നരവനെ പുസ്‌കത്തിൽ വിശദീകരിക്കുന്നുണ്ട്. സൈന്യത്തിലെ ഹൃസ്വകാല നിയമന പദ്ധതിയായ അഗ്‌നിപഥ്, ഗാൽവാൻ സംഘർഷം, ദോക്ലാം വിഷയം എന്നിവയെക്കുറിച്ച് പുസ്തകത്തിലുള്ള ഭാഗമാണ് വിവാദമായത്.

ചൈനീസ് ഭാഗത്തുനിന്ന് ടാങ്കുകൾ വരുന്നുവെന്നും പുസ്തകത്തിൽ പരമാർശമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. എം.എം. നരവനെയുടെ ഓർമക്കുറിപ്പുകളിൽ നിന്നുള്ള ചില ഭാഗങ്ങൾ 2023ൽ ഒരു വാർത്താ ഏജൻസി പ്രസിദ്ധീകരിച്ചതോടെയാണ് പുസ്തകം പരിശോധിക്കാൻ പ്രതിരോധമന്ത്രാലയം തീരുമാനിച്ചത്. സർക്കാർ അനുമതി ലഭിക്കാത്തതിനാൽ 2024ൽ പുറത്തിറങ്ങേണ്ട പുസ്തകത്തിന്റെ പ്രസിദ്ധീകരണം വൈകി. നിലവിൽ പുസ്തകത്തിന് ലഭിച്ച ഓർഡറുകൾ ആമസോൺ ഇന്ത്യ റദ്ദാക്കിയിരിക്കുകയുമാണ്. 

vachakam
vachakam
vachakam

ഈ പുസ്തകത്തെ ആധാരമാക്കി 'ദി കാരവൻ' മാസിക പ്രസിദ്ധീകരിച്ച കുറിപ്പ് ഉയർത്തിക്കാട്ടിയായിരുന്നു രാഹുൽ പ്രസംഗിച്ചത്. 2024ൽ പുറത്തിറങ്ങേണ്ട പുസ്തകം ഇനിയും പുറത്തിറങ്ങിയിട്ടില്ല. ഒരു വർഷത്തിലധികമായി കേന്ദ്രസർക്കാരിന്റെ അനുമതി കാത്തിരിക്കുകയാണ് ഈ പുസ്തകം.

ഇന്ത്യ-ചൈന സംഘർഷ സമയത്ത് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങുമായുള്ള സംഭാഷണം പുസ്തകത്തിൽ ഉണ്ടെന്നാണ് പറയപ്പെടുന്നത്. 2020 ഓഗസ്റ്റ് 31ന് റെചിൻ ലാ പർവ്വതപ്രദേശങ്ങളിലേക്ക് ചൈനീസ് പട്ടാളം ഇരച്ചെത്തിയപ്പോൾ താൻ രാജ്‌നാഥ് സിങിനെ വിളിച്ചുവെന്നും നിങ്ങൾക്ക് ശരി എന്ന് തോന്നുന്നത് ചെയ്‌തോളൂ എന്നാണ് പ്രതിരോധമന്ത്രി പറഞ്ഞതെന്നും പുസ്തകത്തിൽ പറയുന്നുണ്ട്. ആ രാത്രിയിൽ താൻ വിദേശകാര്യമന്ത്രി, സുരക്ഷാ ഉപദേഷ്ടാവ്, പ്രതിരോധ മേധാവി എന്നിവരെയും വിളിച്ചു എന്നും നരവനെ പറയുന്നുണ്ട്.

ഏറെ വിവാദമായ അഗ്‌നിപഥ് പദ്ധതിയെക്കുറിച്ചും നരവനെയുടെ പുസ്തകത്തിൽ പരാമർശമുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഹൃസ്വകാലത്തേയ്ക്കായി സൈന്യത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണ് അഗ്‌നിപഥ്. പദ്ധതിയിലൂടെ റിക്രൂട്ട് ചെയ്യപ്പെട്ട സൈനികരിൽ എത്ര പേരെ നിലനിർത്തണം എന്ന തീരുമാനത്തെ സംബന്ധിച്ച് പുസ്തകത്തിൽ വെളിപ്പെടുത്തലുകളുണ്ട് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റിക്രൂട്ട് ചെയ്യപ്പെട്ട സൈനികരിൽ 75 ശതമാനം പേരെയും നിലനിർത്താനായിരുന്നു ആദ്യ ഘട്ടത്തിൽ ആലോചിച്ചിരുന്നത്. എന്നാൽ പിന്നീടത് 25 ശതമാനമായി എന്ന് പുസ്തകത്തിൽ പറയുന്നുണ്ട്.

vachakam
vachakam
vachakam

20,000 രൂപയായിരുന്നു അഗ്‌നിവീറുകൾക്ക് ശമ്പളമായി നൽകാൻ തീരുമാനിച്ചിരുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്നും രാജ്യത്തിനായി ജീവിതം തന്നെ മാറ്റിവെച്ചവരോട് ദിവസവേതനക്കാരോടെന്ന പോലെ പെരുമാറരുത് എന്നും നരവനെ പറഞ്ഞതായി പുസ്തകത്തിൽ പറയുന്നു. പിന്നീട് ഈ സംഖ്യ 30,000 ആക്കി ഉയർത്തുകയായിരുന്നുവെന്നും പുസ്തകത്തിൽ നരവനെ പറയുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യ-അമേരിക്ക വ്യാപാരകരാറിനെയും രാഹുൽ വിമർശിച്ചിരുന്നു. പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്തുവെന്നും നരേന്ദ്രമോദി കരാർ ഒപ്പിട്ടത് വളരെയധികം സമ്മർദ്ദത്തിന് വഴങ്ങിയാണെന്നും രാഹുൽ പറയും ചെയ്തിരുന്നു. കരാറിലെന്താണ് ഉള്ളതെന്ന് ജനങ്ങൾക്കറിയണം. ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയും രാജ്യത്തെ കർഷകരും വലിയ ഭീഷണിയിലെന്നും രാഹുൽ ശക്തമായി ആരോപിക്കുന്നു.

എന്നാൽ പ്രസിഡന്റ് ട്രംപ് അർത്തശങ്കയിടയില്ലാതെ ഇന്ത്യയുഎസ് കരാറായെന്നു പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. യുഎസിനുള്ള തിരുവ ഇന്ത്യ പൂജ്യം ആക്കുമെന്നാണ് ട്രംപ് പറയുന്നത്. മാത്രമല്ല റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്നും ട്രംപ് പറയുന്നു. ഇതുകൊണ്ടോക്കെത്തന്നെ ഇനിയും പാർലമെന്റിൽ ഈ വിഷയം കത്തിക്കയറുമെന്നാണ് കരുതുന്നത്. 

ആരാണ് ജനറൽ മനോജ് മുകുന്ദ് നരവാനെ?

1960 ഏപ്രിൽ 22 ന് പൂനെയിൽ ജനിച്ച ജനറൽ എം.എം. നരവാനെ മുൻ ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥന്റെ മകനാണ്. പൂനെയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിലെയും ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലെയും പൂർവ്വ വിദ്യാർത്ഥിയാണ് അദ്ദേഹം. പ്രതിരോധ പഠനത്തിൽ എം.ഫിൽ ബിരുദവും നേടിയിട്ടുണ്ട്.

1980 ജൂണിൽ സിഖ് ലൈറ്റ് ഇൻഫൻട്രിയുടെ ഏഴാം ബറ്റാലിയനിൽ നരവാനെ കമ്മീഷൻ ചെയ്യപ്പെട്ടു. പിന്നീട് അദ്ദേഹം ജമ്മു കശ്മീരിലെ രാഷ്ട്രീയ റൈഫിൾസിന്റെ രണ്ടാം ബറ്റാലിയന്റെയും (സിഖ്‌ലി) 106 ഇൻഫൻട്രി ബ്രിഗേഡിന്റെയും കമാൻഡറായിരുന്നു. നരവാനെ അസം റൈഫിൾസിനെയും കമാൻഡർ ചെയ്തിട്ടുണ്ട്, കശ്മീരിലും വടക്കുകിഴക്കൻ മേഖലയിലും കലാപ വിരുദ്ധ പ്രവർത്തനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2019 ഡിസംബർ 16ന് ജനറൽ നരവാനെയെ ജനറൽ റാവത്തിന്റെ പിൻഗാമിയായി പ്രഖ്യാപിച്ചു, അദ്ദേഹം 2019 ഡിസംബറിൽ കരസേനാ മേധാവി സ്ഥാനം രാജിവച്ചു. 

എമ എൽസ എൽവിൻ

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam