ട്രംപിന്റെ വൈറ്റ് ഹൗസിലേക്കുള്ള തിരിച്ചുവരവ്; ജാഗ്രതയോടെ ലോകം

JANUARY 16, 2024, 4:26 PM

നാല് വര്‍ഷം കൂടി ഡൊണാള്‍ഡ് ഭരിച്ചാല്‍ അമേരിക്കന്‍ ജനാധിപത്യത്തിന് അത് അതിജീവിക്കാന്‍ കഴിയില്ലെന്ന് ഈ മാസം നടത്തിയ ഒരു സര്‍വേയില്‍ പങ്കെടുത്ത കനേഡിയന്‍മാരില്‍ മൂന്നില്‍ രണ്ട് ഭാഗവും അഭിപ്രായപ്പെടുന്നു. അങ്ങനെ സംഭവച്ചാല്‍ അമേരിക്ക ഒരു സ്വേച്ഛാധിപത്യ രാഷ്ട്രമായി മാറാനുള്ള എല്ലാം വഴിയും ഉണ്ടെന്നും തിങ്കളാഴ്ച പുറത്തിറക്കിയ ഒരു വോട്ടെടുപ്പില്‍ പറയുന്നു.

എസ്‌തോണിയയുടെ പ്രധാനമന്ത്രി കാജ കല്ലാസ് നവംബറില്‍ വാഷിംഗ്ടണ്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെ മാത്രം കണ്ടില്ല. അതേസമയം ഡൊണാള്‍ഡ് ട്രംപിന്റെ പ്രധാന സഖ്യകക്ഷികളുമായി സംസാരിക്കാനും അവര്‍ മറന്നില്ല. ഒരു മാസം മുമ്പ്, തന്റെ രാജ്യത്തിന്റെ സുരക്ഷയ്ക്കായി അവര്‍ നല്‍കിയ സംഭാവനകള്‍ക്ക് നന്ദി പറഞ്ഞു. ട്രംപിന്റെ വൈറ്റ് ഹൗസിലേക്കുള്ള തിരിച്ചുവരവിന് ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ എങ്ങനെ സൂക്ഷ്മമായി തയ്യാറെടുക്കുന്നു എന്നതിന്റെ ഒരു ഉദാഹരണം മാത്രമാണിത്. അയോവ കോക്കസുകളിലെ മുന്‍ പ്രസിഡന്റിന്റെ വിജയത്തിന് ശേഷം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ പിടി കൂടുതല്‍ ശക്തമാക്കി. ജോ ബൈഡനുമായി വീണ്ടും മത്സരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ദാവോസിലെ ആഗോള വരേണ്യവര്‍ഗത്തിന്റെ ഈ ആഴ്ചത്തെ മീറ്റിംഗുകളില്‍ പ്രധാനമായി ഉന്നയിക്കുന്ന വിഷയവും ഇതുതന്നെ ആയിരിക്കും.

2016ല്‍ ട്രംപിന്റെ തിരഞ്ഞെടുപ്പ് യുഎസ് സഖ്യകക്ഷികളെയും എതിരാളികളെയും ഒരുപോലെ അമ്പരപ്പിച്ചിരുന്നു. ഇക്കുറി നേതാക്കള്‍ അങ്ങനെയൊരു അവസരത്തിന് വഴിയൊരുക്കില്ല. വാഷിംഗ്ടണിലെ എംബസി റോയിലെ താമസക്കാര്‍ മുന്‍ ഉദ്യോഗസ്ഥരെയും മുന്‍ പ്രസിഡന്റുമായി അടുപ്പമുള്ളവരെയും കാണാനും അദ്ദേഹത്തിന്റെ വിദേശ നയ പദ്ധതികളെക്കുറിച്ച് വായിക്കാനുമായി തിരക്ക് കൂട്ടുകയാണ്. ചിലര്‍ ട്രംപിനെ നേരിട്ട് സമീപിച്ചു. മറ്റുള്ളവര്‍ പരസ്യമായി മുന്നറിയിപ്പ് നല്‍കുന്നു. ഇത് വ്യക്തമായും ഒരു ഭീഷണിയാണെന്ന് ട്രംപിന്റെ ആദ്യ ടേമിന്റെ പാഠങ്ങള്‍ ഉദ്ധരിച്ച് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീന്‍ ലഗാര്‍ഡ് കഴിഞ്ഞ ആഴ്ച ഫ്രഞ്ച് ടിവിയോട് പറഞ്ഞിരുന്നു.

യൂറോപ്പ് മുതല്‍ ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായുള്ള അഭിമുഖങ്ങള്‍ അവരുടെ ആശങ്കകള്‍ വെളിപ്പെടുത്തുന്നുണ്ട്. ചില സന്ദര്‍ഭങ്ങളില്‍, അവരുടെ പ്രതീക്ഷകള്‍ - ട്രംപിന്റെ ആവര്‍ത്തനത്തിന്റെ ആഘാതം, സുരക്ഷ, വ്യാപാരം, കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍, ആഗോള ശക്തിയുടെ സന്തുലിതാവസ്ഥ എന്നിവയെക്കുറിച്ചാണ്. ചെറുതെങ്കിലും യുഎസിന്റെ ആഭ്യന്തര കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാല്‍ പേര് വെളിപ്പെടുത്തരുതെന്ന് മിക്കവരും ആവശ്യപ്പെടുന്നു. എന്നാല്‍ കാമ്പെയ്ന്‍ ഇപ്പോഴും സജീവവും ശക്തമാണ്.

ഭയം, പ്രതീക്ഷ


പല യുഎസ് സഖ്യകക്ഷികളും ട്രംപിന്റെ വിലയിരുത്തലുകളെക്കുറിച്ചും നാറ്റോയില്‍ നിന്ന് പിന്മാറാനുള്ള ഭീഷണികളെക്കുറിച്ചും ആശങ്കാകുലരാണ്. യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടികളില്‍, ചില നേതാക്കള്‍ അദ്ദേഹത്തിന്റെ തിരിച്ചുവരവിന്റെ സാധ്യതയെക്കുറിച്ച് പരാമര്‍ശിക്കാന്‍ പോലും ഭയപ്പെടുന്നു. വ്ളാഡിമിര്‍ പുടിന്റെ ഉക്രെയ്ന്‍ അധിനിവേശം മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നതോടെ, 2024 യൂറോപ്പിന്റെ സുരക്ഷയുടെ ഒരു പ്രധാന പോയിന്റായിരിക്കും അതെന്ന് ഒരു ബാള്‍ട്ടിക് ഉദ്യോഗസ്ഥന്‍ പറയുന്നു. മിഡില്‍ ഈസ്റ്റില്‍, ട്രംപ് ഇസ്രയേലിനെ ചോദ്യം ചെയ്യാതെ ആശ്ലേഷിക്കുന്നത് ചില യൂറോപ്യന്‍ യൂണിയന്‍ നയതന്ത്രജ്ഞര്‍ക്ക് ഗാസ യുദ്ധം കൂടുതല്‍ വഷളാകുമെന്ന് ആശങ്കയുണ്ടാക്കുന്നു. ഇത് യൂറോപ്പിലേക്ക് പോകുന്ന അഭയാര്‍ത്ഥികളുടെ പുതിയ തരംഗത്തിന് ആക്കം കൂട്ടുന്നു. എന്നാല്‍ ചില രാജ്യങ്ങള്‍ മുന്‍ പ്രസിഡന്റിന്റെ സമീപനത്തില്‍ അവസരങ്ങള്‍ കാണുന്നുമുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപുമായി വ്യക്തിപരമായ അടുപ്പം വെച്ചുപുലര്‍ത്തുന്നുണ്ട്. ചൈനയ്ക്കെതിരെ പിന്തുണ തേടാന്‍ ശ്രമിച്ചപ്പോഴും മനുഷ്യാവകാശങ്ങളെക്കുറിച്ച് ന്യൂഡല്‍ഹിയില്‍ പ്രഭാഷണം നടത്തിയ ബൈഡനെക്കാള്‍ മുന്‍ ഭരണകൂടത്തിന് അദ്ദേഹത്തിന്റെ സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയിരുന്നു.

അതേസമയം ഇന്ത്യയില്‍ നിന്ന് ഗ്രൂപ്പ് 20 പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ബ്രസീല്‍, കാലാവസ്ഥാ നടപടി, ദാരിദ്ര്യ നിര്‍മാര്‍ജനം, അന്താരാഷ്ട്ര നാണയ നിധിയുടെ പരിഷ്‌കരണം എന്നിവയ്ക്കുള്ള പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയുടെ ജി-20 പദ്ധതികള്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് ട്രംപിനെ ദുര്‍ബലമാക്കുമെന്ന് തോന്നുന്നു. 2019 ല്‍ വാഷിംഗ്ടണില്‍ നടന്ന ഒരു പരിപാടിയില്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ ട്രംപിനെ ആഹ്ലാദിപ്പിച്ച പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും വ്യക്തിപരവും രാഷ്ട്രീയവുമായ പ്രതിസന്ധി നേരിടുന്നു.

വ്യാപാര ആശങ്ക

ബ്ലൂംബെര്‍ഗ് ഇക്കണോമിക്‌സിന്റെ കണക്കുകള്‍ പ്രകാരം, ട്രംപിന്റെ സിഗ്‌നേച്ചര്‍ സംരംഭങ്ങളിലൊന്നില്‍ നിന്ന് ചൈനയുടെ സമ്പദ്വ്യവസ്ഥയ്ക്ക് പ്രയോജനം ലഭിക്കും. ഇറക്കുമതിയില്‍ 10% താരിഫ് ചുമത്തുക വഴി യുഎസ് വളര്‍ച്ചയും തൊഴിലവസരങ്ങളും മന്ദഗതിയിലാകും. യുഎസ്എംസിഎ വ്യാപാര കരാറില്‍ ഒപ്പുവെച്ച കാനഡയും പ്രത്യേകിച്ച് മെക്സിക്കോയും ഇതുമൂലം കഷ്ടപ്പെടും എന്നതില്‍ സംശയമില്ല.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam