ആഗോള ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ വലിയ മാറ്റങ്ങളാണ് അടുത്തിടെ ഉണ്ടായിരിക്കുന്നത്. രണ്ടാം സ്ഥാനത്തേക്ക് മാര്‍ക്ക് സക്കര്‍ബര്‍ഗ് എത്തിയതായിരുന്നു ഏറ്റവും വലിയ മാറ്റം. ഒന്നാം സ്ഥാനത്ത് ഇപ്പോഴും ഇലോണ്‍ മസ്‌ക് ഇളക്കമില്ലാതെ തുടരുകയാണ്. എന്നാല്‍ ഇവരേക്കാള്‍ എല്ലാം വലിയ സമ്പന്നന്‍ ലോകത്തുണ്ട്. അത് ആരാണെന്ന് അറിയുമോ?
അത് സൗദി അറേബ്യയിലെ രാജകുടുംബാണ്. ലോകത്തെ തന്നെ ഏറ്റവും സമ്പന്നരായ കുടുംബമാണ് സൗദി രാജകുടുംബം. ഓരോ വര്‍ഷവും ഈ രാജകുടുംബത്തിന്റെ സമ്പത്ത് വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ശതകോടീശ്വരന്‍മാരായ മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരൊന്നും ഇവര്‍ക്ക് അടുത്തുപോലും എത്തില്ല.
സൗദി കുടുംബത്തിന് 1.4 ട്രില്യണിന്റെ ആസ്തിയാണ് ഉള്ളത്. ഏറ്റവും പഴക്കം ചെന്ന രാജകുടുംബങ്ങളില്‍ ഒന്നാണിത്. 1744 മുതല്‍ സൗദിയില്‍ ഇവരുടെ അധികാരവും സമ്പത്തുമെല്ലാം വര്‍ധിച്ച് വരികയാണ്. സൗദി രാജകുടുംബത്തില്‍ നിരവധി പ്രമുഖ വ്യക്തികളും ഉണ്ട്. മൊത്തം 15000 അംഗങ്ങളാണ് ഈ കുടുംബത്തിലുള്ളത്. ഇവരുടെ സമ്പത്തില്‍ ഭൂരിഭാഗവും ഈ കുടുംബത്തിലെ 2000 പേരെ കേന്ദ്രീകരിച്ചാണ് ഉള്ളത്. സൗദിയില്‍ എണ്ണ ശേഖരത്തില്‍ നിന്നാണ് ഇവര്‍ക്ക് സമ്പത്ത് ലഭിക്കുന്നത്.
ആഗോളതലത്തില്‍ എണ്ണ വില കുതിച്ചുയരുന്നത് സൗദി കുടുംബത്തിന് വലിയ നേട്ടമുണ്ടാക്കാറുണ്ട്. പല രാജ്യങ്ങളുടെയും ഇന്ധനങ്ങള്‍ക്കായി ആശ്രയിക്കുന്നത് സൗദി അറേബ്യയെയാണ്. നിലവില്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദാണ് സൗദി രാജകുടുംബത്തെ നയിക്കുന്നത്. സൗദി രാജാവായ അദ്ദേഹത്തിന്റെ ആസ്തി 18 ബില്യണാണ്. രാജകുമാരനായ അല്‍വാലീദ് ബിന്‍ തലാല്‍ സൗദി രാജകുടുംബത്തിലെ സുപ്രധാന അംഗമാണ്. 13.4 ബില്യണിന്റെ ആസ്തി മുമ്പ് അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ 2017ലെ അറസ്റ്റും അഴിമതി ആരോപണങ്ങളുമെല്ലാം അല്‍വാലീദിന്റെ ആസ്തി ഇടിയുന്നതിന് കാരണമായിരുന്നു.
സൗദി രാജകുടുംബത്തിന്റെ ഔദ്യോഗിക വസതി അല്‍ യമാമ പാലസാണ്. 1983 ലാണ് ഇത് നിര്‍മിക്കുന്നത്. ഇറ്റാലിയന്‍ മാര്‍ബിളിലാണ് ഇവ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ആയിരം മുറികളാണ് കൊട്ടാരത്തിലുള്ളത്. കൂടാതെ സിനിമാ തിയേറ്ററും സ്വിമ്മിംഗ് പൂളുകളും പള്ളിയും ഇതിനകത്തുണ്ട്. അല്‍ അവ്ജ പാലസ് പോലുള്ള ആഡംബര കൊട്ടാരങ്ങളും സൗദി രാജകുടുംബത്തിനുണ്ട്. അല്‍ അവ്ജയിലാണ് വിശിഷ്ട വ്യക്തികളെ സല്‍മാന്‍ രാജാവ് കാണാറുള്ളത്. ഇസ്ലാമിക ശില്‍പ്പങ്ങളും, കൊത്തുപണികളും അല്‍ യമാമ കൊട്ടാരത്തിലുണ്ട്.
ലിയനാര്‍ഡോ ഡാവിഞ്ചിനിയുടെ സാല്‍വദോര്‍ മുണ്ഡി എന്ന പെയിന്റിംഗും ഇവിടെയുണ്ട്. 450 മില്യണ്‍ യുഎസ് ഡോളറിനാണ് ഇവ വാങ്ങിയത്. പാബ്ലോ പിക്കാസോയുടെ ലെസ് ഫെമ്മസ് ഡിആല്‍ഗറും ഇവിടെയുണ്ട്. 160 മില്യണ്‍ യുഎസ് ഡോളറാണ് വില. സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന് 400 മില്യണിന്റെ പായ്ക്കപ്പല്‍ സ്വന്തമായിട്ടുണ്ട്. ഈ സൂപ്പര്‍ യാച്ചില്‍ പൂളും, രണ്ട് ഹെലിപാഡുകളും, സ്നോ റൂമും വരെയുണ്ട്.
അബ്ദുള്‍അസീസിന്റെ യാച്ചില്‍ 64 അതിഥികളെ ഉള്‍ക്കൊള്ളിക്കാനാവും. ലമ്പോര്‍ഗിനി, അവന്റഡോര്‍ സൂപ്പര്‍ വെലോസെ, റോള്‍സ് റോയ്സ് ഫാന്റം കൂപ്പ്, എന്നിവയെല്ലാം രാജകുടുംബത്തിന്റെ കാര്‍ ശേഖരത്തില്‍പ്പെടുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1