തിരുത്തൽവാദികൾ അരങ്ങ് കൈയ്യേറിയ നിമിഷം

SEPTEMBER 26, 2024, 11:35 AM

മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് എന്ന പേരിൽ പോലീസുകാരെ മഫ്ത്തിയിൽ സദസ്സിന് ഇടയിൽ കൊണ്ടിരുത്തിയതാണ് വിഷയം. തിരുത്തൽവാദികൾ അതിശക്തമായി മുദ്രാവാക്യം മുഴക്കി. ഒപ്പം അവരുടെ ശക്തി തെളിയിക്കാനുള്ള ശ്രമത്തിലായി. കാർത്തികേയൻ ഗ്രൂപ്പിന്റെ വക്താവ് എന്നോണം ജമാൽ മണക്കാടൻ ഒരു കസേര വലിച്ചെടുത്ത് മുന്നോട്ടുവന്നപ്പോൾ അതിന്റെ തൊട്ടു പിറകെ അജയ് തറയിലും  ഓടിയെത്തി. മഫ്ത്തിവേഷത്തിലുള്ള പോലീസുകാരെ പിടിച്ചു പുറത്താക്കാനും അടിച്ചു ഓടിക്കാനും വേണ്ടിയാണ് അവർ അങ്ങനെ പാഞ്ഞ് എത്തിയത്. എന്തായാലും ഈ വാർത്ത ഹൈക്കമാന്റിന്റെ ശ്രദ്ധയിലും പെട്ടു.

അങ്ങിനെ ആന്റണി കേന്ദ്രമന്ത്രി ആയി ഡൽഹിക്കു പോയെങ്കിലും കേരളത്തിൽ കോൺഗ്രസിന്റെ സ്ഥിതി വളരെ പരിതാപകരമായ അവസ്ഥയിലേക്ക് ആണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. രാജ്യത്ത് എമ്പാടും ബാബറി മസ്ജിദ് പൊളിച്ചതിനെ തുടർന്നുള്ള ചർച്ചകൾ കൊടുമ്പിരി കൊള്ളുകയാണ്. കേരളത്തിലാണെങ്കിൽ കോൺഗ്രസിലെ ആഭ്യന്തര കുഴപ്പങ്ങളും കെ.ആർ. ഗൗരിയെ സി.പി.എമ്മിൽ നിന്ന് പുറത്താക്കാൻ നടക്കുന്ന നീക്കങ്ങളും ഒക്കെയായി കുടുംബിരിക്കൊള്ളുന്ന രാഷ്ട്രീയ അന്തരീക്ഷമാണ് കേരളത്തിൽ.

അങ്ങനെയിരിക്കുകയാണ് എ.ഐ.സി.സിയുടെ ആ നിർദ്ദേശം വരുന്നത്. എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ നേതൃത്വത്തിൽ വർഗീയ വിരുദ്ധ കൺവെൻഷൻ സംഘടിപ്പിക്കണം. അത് പ്രകാരം 1993 ജനുവരി 23ന് ശനിയാഴ്ച എറണാകുളം ടൗൺഹാളിൽ വർഗീയ വിരുദ്ധ കൺവെൻഷൻ നടത്താൻ തീരുമാനിച്ചു.
അതൊരു ദാരുണ സംഭവം ആയി മാറി. ടി.ഒ.ബാവയെ കെ.പി.സി.സി മുൻ പ്രസിഡന്റ് എന്ന നിലയിൽ ആദരിച്ച് വേദിയിൽ ഇരുത്തി. ഒപ്പം മുഖ്യമന്ത്രി കെ. കരുണാകരൻ, വയലാർ രവി, കെ. ശങ്കരനാരായണൻ, ഉമ്മൻചാണ്ടി തുടങ്ങിയവരും വേദിയിലുണ്ട്. ഇതിനിടെ മറ്റൊരു വിചിത്രമായ പ്രശ്‌നം ഉരുണ്ടുകൂടി.

vachakam
vachakam
vachakam

മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് എന്ന പേരിൽ പോലീസുകാരെ മഫ്ത്തിയിൽ സദസ്സിന് ഇടയിൽ കൊണ്ടിരുത്തിയതാണ് വിഷയം. തിരുത്തൽവാദികൾ അതിശക്തമായി മുദ്രാവാക്യം മുഴക്കി. ഒപ്പം അവരുടെ ശക്തി തെളിയിക്കാനുള്ള ശ്രമത്തിലായി. കാർത്തികേയൻ ഗ്രൂപ്പിന്റെ വക്താവ് എന്നോണം ജമാൽ മണക്കാട് എന്ന കളമശ്ശേരിക്കാരൻ ഒരു കസേര വലിച്ചെടുത്ത് മുന്നോട്ടുവന്നപ്പോൾ അതിന്റെ തൊട്ടു പിറകെ അജയ് തറയിലും ഓടിയെത്തി. മഫ്ത്തിവേഷത്തിലുള്ള പോലീസുകാരെ പിടിച്ചു പുറത്താക്കാനും അടിച്ചു ഓടിക്കാനും വേണ്ടിയാണ് അവർ അങ്ങനെ പാഞ്ഞ് എത്തിയത്.

അതോടെ സദസ്സ് ആകെ ഇളകി. ഉന്തും തള്ളും ഒച്ചപ്പാടും... അങ്ങനെ ആകെ ബഹളമയം. ഇതാ... കണ്ടില്ലേ, സർവ്വതും നശിപ്പിക്കാൻ നോക്കുന്നത് അവൻ ഒരുത്തനാണ്. ജി. കാർത്തികേയനെ നോക്കി കരുണാകരൻ കലിയടങ്ങാതെ പറഞ്ഞു. അത് കേട്ടെങ്കിലും ജി. കാർത്തികേയൻ ഒരക്ഷരം മിണ്ടാതെ മൗനം തുടർന്നുകൊണ്ടേയിരുന്നു.

സംഗതി അനുനിമിഷം വഷളായി വരുന്നതിനാൽ അല്പസമയത്തിനുള്ളിൽ തന്നെ യോഗം പിരിച്ചുവിടുകയും ചെയ്തു. യോഗം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം നടന്നു എന്ന് ആരോപിച്ച വയലാർ രവി ഉറഞ്ഞുതുള്ളി. ഇത്തരം നടപടികൾ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ല എന്നു പറഞ്ഞു. മഫ്ത്തിയിൽ പ്രതിനിധി ചമഞ്ഞ പോലീസുകാരെ ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ട പ്രവർത്തകരെ പോലീസ് ഉപദ്രവിച്ചതാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണം എന്ന് കാർത്തികേയനും ഷാനവാസും പറഞ്ഞു. അപ്പോൾ ഉമ്മൻചാണ്ടി ചാടി എഴുന്നേറ്റ് ചോദിച്ചു : കോൺഗ്രസിന്റെ പ്രവർത്തകരിൽ നിന്നും മുഖ്യമന്ത്രിക്ക് സുരക്ഷാ ഭീഷണി ഉണ്ടെന്നാണ് ഈ പറഞ്ഞതിന്റെ അർത്ഥം. എന്തിനാണ് കോൺഗ്രസ് പ്രവർത്തകരുടെ ഇടയിലേക്ക് മഫ്ത്തിയിൽ പോലീസ് എത്തിയത്?

vachakam
vachakam
vachakam

പോലീസിന്റെ സാന്നിധ്യം അങ്ങനെ ഉണ്ടായിരുന്നെങ്കിൽ അത് തീർച്ചയായും അന്വേഷിച്ചേ പറ്റൂ. കെ.പി.സി.സി അംഗങ്ങളായ ഷുക്കൂർ, അജയ് തറയിൽ, ജമാൽ മണക്കാട്, ഡി.സി.സി അംഗങ്ങളായ ആർ.ബി ഉണ്ണിത്താൻ, വി.ഡി സതീശൻ, ബാബു പ്രസാദ് എന്നിവരെ അച്ചടക്ക നടപടിയുടെ ഭാഗം എന്ന നിലയിൽ സസ്‌പെൻഡ് ചെയ്തു.
പോലീസ്? അങ്ങിനെ മഫ്ത്തിയിലൊന്നും എത്തിയിരുന്നില്ലെന്ന് 100% ഉറപ്പാണെന്ന് പിന്നീട് കരുണാകരൻ തറപ്പിച്ചു പറഞ്ഞു. എങ്കിലും എറണാകുളം ടൗൺഹാളിൽ നടന്ന ഈ സംഭവം കോൺഗ്രസിന് ചീത്ത പേരുണ്ടാക്കി എന്നായിരുന്നു ഹൈകമാൻഡ് കണ്ടെത്തിയത്.

ഇതിനിടെ 1993 മാർച്ച് 27,28 തീയതികളിൽ ഹരിയാനയിലെ സൂരജ് കുണ്ടിൽ എ.ഐ.സി.സിയുടെ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടി. വയലാർ രവിയും കെ. കരുണാകരനും പി. പത്മരാജനും ഉമ്മൻചാണ്ടിയും മറ്റും ഡൽഹിയിൽ എത്തിയിരിക്കുകയാണ്. എല്ലാവരും കേരള ഹൗസിലാണ് ഒത്തുകൂടിയത്. ആ അവസരത്തിലാണ് വ്യസനകരമായ ഒരു വാർത്ത അറിയുന്നത്
ലീഡർ കരുണാകരന്റെ ഭാര്യ കല്യാണിക്കുട്ടിയമ്മ അന്തരിച്ചു. അമേരിക്കയിലുള്ള മിൽക്കി നോക്കി സെന്റ് മേരീസ് ആശുപത്രിയിൽ ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു കല്യാണിക്കുട്ടിയമ്മ. എന്നാൽ മാർച്ച് 25ന് രാത്രി അപ്രതീക്ഷിതമായി മരണം അവരെ കൂട്ടിക്കൊണ്ടു പോയി. കരുണാകരന്റെ മകൾ പത്മജയും മുരളിയുടെ ഭാര്യ ജ്യോതിയും ആയിരുന്നു കല്യാണിക്കുട്ടിയമ്മയ്‌ക്കൊപ്പം അമേരിക്കയിൽ ഉണ്ടായിരുന്നത്. ഭാര്യയുടെ മരണം ലീഡർ കരുണാകരന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു.


vachakam
vachakam
vachakam

1954ൽ അമ്മാവന്റെ മകൾ കല്യാണിക്കുട്ടി അമ്മയെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് കരുണാകരൻ കല്യാണം കഴിക്കുന്നത്. അദ്ദേഹത്തിനന്ന് 36 വയസ്സും കല്യാണിക്കുട്ടിയമ്മയ്ക്ക് 30 വയസ്സും ആയിരുന്നു പ്രായം. വല്ലാത്തൊരു ദാമ്പത്യപ്രണയമാണ് അവർക്കിടയിലുണ്ടായിരുന്നത്. കരുണാകരനാകെ നിശബ്ദനായി ചുരുണ്ടുകൂടിയിരുന്നുപോയി.

എ.ഐ.സി.സിയിൽ എത്തിയ നേതാക്കൾക്കായി കരുണാകരൻ പിറ്റേന്ന് പ്രാതൽ ഒരുക്കിയിരുന്നു. അത് റദ്ദാക്കി. അടുത്ത ദിവസം ശനിയാഴ്ച രാത്രി 11ന് ഭൗതികദേഹം വിമാനത്താവളത്തിൽ എത്തിയപ്പോൾ മുരളിക്കൊപ്പം വയലാർ രവിയും കെ.വി. തോമസും പി.സി. ചാക്കുകയും ഉമ്മൻചാണ്ടിയും പോയി. പ്രത്യേക വിമാനത്തിൽ കരുണാകരനും കുടുംബങ്ങളും കൊച്ചിയിലേക്ക് യാത്രതിരിച്ചു. 28-ാം തിയതിയായിരുന്നു ശവസംസ്‌കാരം.

ഏത് ആപൽ ഘട്ടത്തിലും ഉറച്ച മനസ്സോടെ മാത്രം നിന്നിരുന്ന കരുണാകരൻ, കല്യാണി കുട്ടിയമ്മയുടെ ഭൗതികശരീരത്തിന് അടുത്ത് ഇരിക്കുമ്പോൾ വികാരവിക്ഷോഭം അടക്കാൻ നന്നേ പാടുപെടുന്നത് കണ്ടു. അദ്ദേഹത്തിന്റെ സദാ തിളക്കമുള്ള കണ്ണുകളെ നനവ് മൂടുന്നതും ആ മുഖം ആകെ ഒരു ശോക ഛായ പടരുന്നതും കരുണാകര ഭക്തന്മാർക്ക് സഹിക്കാവുന്നതായിരുന്നില്ല.

ഈ പ്രശ്‌നങ്ങൾക്ക് ഒക്കെ ഇടയിലാണ് ഒറ്റപ്പാലത്ത് ഉപതെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത് കെ.ആർ. നാരായണൻ ഉപരാഷ്ട്രപതി ആയപ്പോൾ ഒഴിവ് വന്ന ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പ് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ബലപരീക്ഷണത്തിന് വേദിയായി മാറുകയായിരുന്നു.

ബാബറി മസ്ജിദ് തകർത്തതിനുശേഷം ഇന്ത്യയിൽ ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പായിരുന്നു ഒറ്റപ്പാലത്തേത്. യു.ഡി.എഫിന്റെ സ്ഥാനാർത്ഥിയായി അവിടെ കെ.കെ. ബാലകൃഷ്ണനെ സ്ഥാനാർത്ഥിയാക്കി. എസ്. ശിവരാമൻ എന്ന ചെറുപ്പക്കാരനെയാണ് ഇടതുമുന്നണി കളത്തിൽ ഇറക്കിയത്. എല്ലാ അർത്ഥത്തിലും അതിഭീകരമായ മത്സരം. മുസ്ലിംലീഗിനെ സംബന്ധിച്ച് ഇത് ഒരു അഭിമാന പ്രശ്‌നമായിരുന്നു. ബാബറി മസ്ജിദ് തന്നെയാണ് പ്രധാന വിഷയം. ശബാന കേസ് വിധിയെ തുടർന്ന് ശരീരത്തിന്റെ സംരക്ഷണത്തിന് രാജീവ് ഗാന്ധി സ്വീകരിച്ച നടപടികൾ വോട്ടർമാരുടെ മുന്നിൽ നിരത്തിയാണ് കോൺഗ്രസ് പ്രതിരോധം തീർക്കാൻ ശ്രമിച്ചത്. രണ്ടു ലക്ഷത്തിലേറെ മുസ്ലിം വോട്ടുകൾ ഉള്ള മണ്ഡലമാണ് ഒറ്റപ്പാലം.

(തുടരും)

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam