ഇ.ഡിക്ക് സുപ്രീം കോടതിയുടെ ശാസന: ഒടുവിൽ കവിതയ്ക്ക് ജയിൽ മോചനം..!

AUGUST 29, 2024, 11:11 AM

2024 മാർച്ച് 16ന്  കെ.കവിതയെ ഇ.ഡി അറസ്റ്റ് ചെയ്യുന്നു. മാർച്ച് 19ന് അറസ്റ്റിൽ നിന്നും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാൾ ഹൈക്കോടതിയെ സമീപിക്കുന്നു. ഹർജി ഡൽഹി ഹൈക്കോടതി തള്ളി. തുടർന്ന് ചോദ്യം ചെയ്യലിനൊടുവിൽ കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നു. അങ്ങിനെ ഇഡിയുടെ അഴിഞ്ഞാട്ടമാണ് കഴിഞ്ഞ നാളുകളിൽ കണ്ടത്. ഒടുവിൽ കവിതയ്ക്ക് ജാമ്യം ലഭിച്ചു. അതേ, തെലങ്കാന മുൻ മുഖ്യമന്ത്രിയുടെ മകൾ കെ. കവിത ഡൽഹി മദ്യഅഴിമതിക്കേസിൽ അഴിക്കുള്ളിലായിട്ട് മാസങ്ങളോളമായിരുന്നു. നിങ്ങൾക്ക് തോന്നുന്നവരെയാണോ പ്രതിയാക്കുന്നത് എന്ന കടുത്ത വിമർശനമാണ് സുപ്രീകോടതിയുടെ ഭാഗത്ത്‌നിന്നും ഉണ്ടായത്.

2024 മാർച്ച് 16ന് കെ. കവിതയെ ഇ.ഡി അറസ്റ്റ് ചെയ്യുന്നു. മാർച്ച് 19ന് അറസ്റ്റിൽ നിന്നും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാൾ ഹൈക്കോടതിയെ സമീപിക്കുന്നു. ഹർജി ഡൽഹി ഹൈക്കോടതി തള്ളി. തുടർന്ന് ചോദ്യം ചെയ്യലിനൊടുവിൽ കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നു. അങ്ങിനെ ഇ.ഡിയുടെ അഴിഞ്ഞാട്ടമാണ് കഴിഞ്ഞ നാളുകളിൽ കണ്ടത്. മദ്യനയ അഴിമതിക്കേസിൽ കവിതയ്ക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവ് ഹാജരാക്കാൻ ജസ്റ്റിസുമാരായ ബി.ആർ.ഗവായ്, കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ഇ.ഡിയോടും സി.ബി.ഐയോടും വാദത്തിനിടെ ആവശ്യപ്പെട്ടു. മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗിയാണ് കവിതക്കായി കോടതിയിൽ ഹാജരായത്.

2021 നവംബറിലാണ് ഡൽഹി സർക്കാർ പുതിയ മദ്യനയം നടപ്പാക്കുന്നത്. പുതുക്കിയ മദ്യനയം അനുസരിച്ച് സർക്കാർ മദ്യവിൽപനയിൽ നിന്നും പൂർണമായും പിന്മാറുന്നു. ഇത് മറ്റു കമ്പനികൾക്ക് നൽകുന്നു. ഡൽഹിയെ 32 സോണുകളാക്കി തിരിച്ച് ഓരോ സോണിലും 27 കടകൾ വീതം 864 ഔട്ട്‌ലെറ്റുകൾക്ക് ടെൻഡർ വിളിച്ചാണ് അനുമതി നൽകിയത്. വിചിത്രമെന്നു പറയട്ടെ, അഴിമതിക്കെതിരെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉദിച്ചുയർന്ന നക്ഷത്രമാണ് ഒടുവിൽ അഴിമതി കേസിൽ തന്നെ അറസ്റ്റിൽ ആകുന്നത്.ആം ആദ്മി പാർട്ടിയുടെ രണ്ടാമൻ മനീഷ് സിസോദിയ്ക്ക് പിന്നാലെ  ഒന്നാമനായ അരവിന്ദ് കെജ്‌രിവാളിനെ കൂടി അറസ്റ്റ് ചെയ്‌തോടെ കേന്ദ്ര സർക്കാർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പ്രഹരശേഷി എതിരാളികൾക്ക് കൃത്യമായി മനസ്സിലായി.

vachakam
vachakam
vachakam

എന്താണി മദ്യനയക്കേസ് എന്ന് നോക്കാം. 2021 നവംബർ മുതലാണ് പുതിയ മദ്യനയം ദില്ലി സർക്കാർ നടപ്പാക്കി തുടങ്ങിയത്. പുതുക്കിയ മദ്യനയ പ്രകാരം സർക്കാർ മദ്യ വിൽപ്പനയിൽ നിന്ന് പൂർണമായും പിന്മാറി. ദില്ലിയെ 32 സോണുകളാക്കി തിരിച്ച് ഓരോ സോണിലും 27 കടകൾ വീതം 864 ഔട്ട്‌ലെറ്റുകൾക്ക് ടെൻഡർ വിളിച്ച് അനുമതി നൽകി. സ്വകാര്യ ഔട്ട്‌ലെറ്റിലൂടെ മത്സരിച്ച് മദ്യ വിൽപ്പന തുടങ്ങിയതോടെ മദ്യത്തിൽ ഗുണനിലവാരത്തിൽ വ്യാപക പരാതികൾ ഉയർന്നു. മദ്യനയം നടപ്പാക്കിയ രീതിയിൽ അഴിമതിയുണ്ടെന്ന സംശയവും ശക്തമായി.

ബിജെപി ദില്ലി അധ്യക്ഷനും എം.പിയും ആയിരുന്ന മനോജ് തിവാരി ലഫ്. ഗവർണർക്കും സി.ബി.ഐക്കും കത്ത് നൽകി. മദ്യനയം നടപ്പാക്കിയതിൽ ചട്ടങ്ങൾ ലംഘിക്കപ്പെട്ടതായി ചീഫ് സെക്രട്ടറിതല അന്വേഷണത്തിൽ തെളിഞ്ഞു. ലൈസൻസ് ഫീയിൽ നൽകിയ 144.36 കോടിയുടെ ഇളവ് സർക്കാരിന് നഷ്ടമുണ്ടാക്കിയെന്ന് കണ്ടെത്തൽ.

ലഫ്. ഗവർണറുടെ അനുമതിയില്ലാതെയാണ് മദ്യനയം നടപ്പാക്കിയതെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്. പിന്നാലെ സി.ബി.ഐ അന്വേഷണത്തിന് നിർദേശം നൽകി ഗവർണർ. 2022 ജൂലൈ 30ന് ദില്ലി സർക്കാർ മദ്യനയത്തിൽ നിന്ന് പിന്മാറി. ഓഗസ്റ്റ് മുതൽ പഴയ മദ്യനയം നടപ്പാക്കാൻ ദില്ലി സർക്കാർ തീരുമാനിച്ചു. മനീഷ് സിസോദിയ അടക്കം 15 പേരെ പ്രതികളാക്കി സി.ബി.ഐ എഫ്.ഐ.ആർ സമർപ്പിക്കുന്നു. 2023 മാർച്ച് 9ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തു. മദ്യനയ അഴിമതിയിലെ കള്ളപ്പണക്കേസ് അന്വേഷണം ഏറ്റെടുത്ത് ഇ.ഡി. 2023 ഒക്ടബോർ നാലിന് ആപ്പ് എം.പി സഞ്ജയ് സിങ് അറസ്റ്റിൽ.

vachakam
vachakam
vachakam

പിന്നാലെ ബി.ആർ.എസ് നേതാവ് കെ. കവിത ഒടുവിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എന്നിവരേയും ഇ.ഡി അറസ്റ്റ് ചെയ്തു. 2022 ഓഗസ്റ്റ് 17ന് വഞ്ചന, കൈക്കൂലി എന്നീ കുറ്റങ്ങൾ ചുമത്തി സിസോദിയക്കും എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥർക്കും വ്യവസായികൾക്കുമെതിരെ സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തു. ഓഗസ്റ്റ് 19ന് സിസോദിയയുടെയും ആം ആദ്മി പാർട്ടിയിലെ മറ്റ് മൂന്ന് അംഗങ്ങളുടെയും വസതിയിൽ സി.ബി.ഐ റെയ്ഡ് നടത്തി. 2022 ഓഗസ്റ്റ് 22ന് സി.ബി.ഐയിൽനിന്ന് ഇ.ഡി കേസിന്റെ വിശദാംശങ്ങൾ ആരായുന്നു.

തുടർന്ന് മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കലിന് ഇ.ഡി കേസെടുത്തു. ഓഗസ്റ്റ് 30ന് ഗാസിയാബാദിലെ പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിൽ സി.ബി.ഐ ഉദ്യോഗസ്ഥർ സിസോദിയയുടെ ബാങ്ക് ലോക്കറുകൾ പരിശോധിച്ചു. തുടർന്ന് സെപ്തംബർ ആറ് മുതൽ 16 വരെ രാജ്യത്തുടനീളം 35 സ്ഥലങ്ങളിൽ ഇ.ഡിയുടെ റെയ്ഡ്. പിന്നാലെ സെപ്തംബർ 27ന് എ.എ.പി കമ്യൂണിക്കേഷൻ ഇൻചാർജായ മലയാളി വിജയ് നായരെ ഇ.ഡി അറസ്റ്റ് ചെയ്തു. കേസിലെ ആദ്യ അറസ്റ്റ് കൂടിയാണിത്.

2022 സെപ്തംബർ 28ന് മദ്യവ്യാപാരി സമീർ മഹേന്ദ്രു അറസ്റ്റിലായി. ഒക്ടോബർ 10ന് ഇടനിലക്കാരൻ അഭിഷേക് ബോയിൻപള്ളിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു. നവംബർ 24ന് വിജയ് നായർ, അഭിഷേക് ബോയിൻപള്ളി എന്നിവരുൾപ്പെടെ ഏഴുപേരെ പ്രതികളാക്കി സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു. നവംബർ 30ന് ഗുരുഗ്രാം ആസ്ഥാനമായ ബഡ്ഡി റീട്ടെയിലിന്റെ ഡയറക്ടറും സിസോദിയയുടെ അടുത്ത അനുയായിയുമായ അമിത് അറോറയെ ഇ.ഡി അറസ്റ്റ് ചെയ്തു. തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കവിതയെ ഇ.ഡി അഴിമതിക്കേസിൽ ഉൾപ്പെടുത്തി.

vachakam
vachakam
vachakam

2023 ഫെബ്രുവരി 9ന് സ്വകാര്യ പരസ്യ സ്ഥാപനത്തിലെ രാജേഷ് ജോഷിയെ ഇ.ഡി അറസ്റ്റ് ചെയ്തു. ഗോവ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആം ആദ്മി പാർട്ടി ഇദ്ദേഹത്തെ ഉപയോഗിച്ചെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. 2023 ഫെബ്രുവരി 26ന് ചോദ്യംചെയ്യലിന് വിളിച്ചുവരുത്തിയ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തു. 2023 ഒക്ടോബർ നാലിന് എ.എ.പി നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിങിനെ ഇ.ഡി അറസ്റ്റ് ചെയ്തു. പത്തു മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. കേസിൽ അറസ്റ്റിലായ ദിനേശ് അറോറ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

മനീഷ് സിസോദിയയെ പരിചയപ്പെടുന്നത് സഞ്ജയ് സിങ് വഴിയാണെന്നായിരുന്നു അറോറയുടെ മൊഴി. കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്താനും സഞ്ജയ് സിങാണ് വഴിയൊരുക്കിയതെന്നും ദിനേശ് അറോറ മൊഴി നൽകിയിരുന്നു. 2024 ആയിരുന്നുവല്ലോ കവിതയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തത്.

എമ എൽസ എൽവിൻ

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam