ഇന്ത്യയിലെ പുത്തന്‍ ശതകോടീശ്വരനെ പരിചയപ്പെടാം

JULY 17, 2024, 8:05 PM

ഇന്ത്യയില്‍ മുകേഷ് അംബാനി ഉള്‍പ്പെടെ നിരവധി ശതകോടീശ്വരന്‍മാരാണ് ഉള്ളത്. ഇവരെല്ലാം വലിയ ആഡംബരത്തിലുമാണ് ജീവിക്കുന്നത്. മുകേഷ് അംബാനിയുടെ ആഡംബരം മകന്‍ ആനന്ദിന്റെ വിവാഹത്തില്‍ നാം കണ്ടതാണ്. എന്നാല്‍ ശതകോടീശ്വരന്‍മാരുടെ പട്ടികയിലേക്ക് ഇപ്പോള്‍ പുതിയൊരാള്‍ കൂടി വന്നെത്തിയിരിക്കുകയാണ്. മുകേഷ് അംബാനിയെ പോലെ വളരെ പ്രശസ്തനാണ് അദ്ദേഹവും.

ഫുഡ് ഡെലിവെറി ആപ്പായ സൊമാറ്റോയുടെ സ്ഥാപകനും സിഇഒയുമായ ദീപിന്ദര്‍ ഗോയലാണ് ഇന്ത്യയിലെ പുതിയ ശതകോടീശ്വരന്‍. അടുത്തിടെ വലിയ വര്‍ധനവാണ് ദീപിന്ദറിന്റെ ആസ്തിയില്‍ ഉണ്ടായിരിക്കുന്നത്. ഷാര്‍ക്ക് ടാങ്ക് സീസണ്‍ ത്രീയില്‍ ദീപീന്ദര്‍ ജഡ്ജായിരുന്നു. അധികമാര്‍ക്കും അറിയാത്ത കാര്യമാണിത്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഫുഡ് ഡെലിവെറി സര്‍വീസാണ് സൊമാറ്റോ.

കമ്പനിയെ ഇത്രത്തോളം പ്രശസ്തമാക്കുന്നതില്‍ ദീപിന്ദറിന്റെ കഠിനാധ്വാനത്തിന് വലിയ പങ്കുണ്ട്. കമ്പനിയുടെ ഓഹരികളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ കുതിപ്പാണ് ഉണ്ടായിരികകുന്നത്. ജൂലൈ തുടക്കത്തിലെ ചെറിയ വീഴ്ച്ചയ്ക്ക് ശേഷം ഓഹരികളുടെ മൂല്യത്തില്‍ 300 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. ബിഎസ്ഇയില്‍ 230 രൂപ എന്ന പുതിയ റെക്കോര്‍ഡാണ് കമ്പനി സ്ഥാപിച്ചിരിക്കുന്നത്. രണ്ട് ശതമാനം നേട്ടമാണ് ആ ദിവസം കൈവരിച്ചത്. സൊമാറ്റോയുടെ വിപണി മൂല്യം 1.8 ട്രില്യണ്‍ പിന്നിട്ടിരിക്കുകയാണ്. ഐപിഒയില്‍ വന്നശേഷമുള്ള സൊമാറ്റോയുടെ വമ്പന്‍ കുതിപ്പുകളിലൊന്നാണിത്.

ദീപിന്ദര്‍ ഗോയലിന് 36.95 കോടി ഓഹരികളാണ് സൊമാറ്റോയിലുള്ളത്. കമ്പനിയില്‍ മൊത്തം 4.24 ഉടമസ്ഥാവകാശം വരുമിത്. സമ്പത്തിലും ഇതോടെ വന്‍ വര്‍ധനവാണ് ദീപിന്ദര്‍ ഗോയലിനുണ്ടായിരിക്കുന്നത്. 8300 കോടിയായിട്ടാണ് ഗോയലിന്റെ ആസ്തി ഉയര്‍ന്നത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ പ്രൊഫഷണല്‍ മാനേജറായി ഗോയല്‍ മാറിയിരിക്കുകയാണ്. അതേസമയം മറ്റ് നിരവധി കാരണങ്ങളും സൊമാറ്റോയുടെ ഓഹരി കുതിപ്പിന് പിന്നിലുണ്ട്. ബ്ലിങ്കിറ്റിന്റെ വമ്പന്‍ വളര്‍ച്ചയാണ് സൊമാറ്റോയുടെ ഈ കുതിപ്പിന് കാരണം. 4763 കോടിക്ക് 2022 ല്‍ ഗോയല്‍ വാങ്ങിയ കമ്പനിയാണിത്. ഇവ സൊമാറ്റോയുടെ ഭാഗമാണ്. സൊമാറ്റോയുടെ കോര്‍ ഫുഡ് ഡെലിവെറി ബിസിനസിന്റെ മൂല്യത്തെ പോലും മറികടന്നാണ് ബ്ലിങ്കിറ്റിന്റെ മുന്നേറ്റം.

ബ്ലിങ്കിറ്റിന്റെ ഇപ്പോഴത്തെ മൂല്യം 13 ബില്യണാണ്. ഒരു ലക്ഷം കോടി രൂപ വരും ഇത്. പഞ്ചാബിലെ മുക്തസറിലാണ് ഗോയല്‍ ജനിക്കുന്നത്. ചണ്ഡീഗഡിലെ ഡിഎവി കോളജില്‍ നിന്നാണ് അദ്ദേഹം സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഡല്‍ഹി ഐഐടിയില്‍ നിന്ന് മാത്തമാറ്റിക്സ് ആന്‍ഡ് കമ്പ്യൂട്ടിംഗിലും അദ്ദേഹം ബിരുദമെടുത്തിരുന്നു. ബെയിന്‍ ആന്‍ഡ് കമ്പനിയില്‍ സീനിയര്‍ അസോസിയേറ്റ് കണ്‍സള്‍ട്ടന്റായിട്ടായിരുന്നു ഗോയലിന്റെ തുടക്കം.

ഭക്ഷണത്തോടുള്ള കടുത്ത താല്‍പര്യമായിരുന്നു സൊമാറ്റോ ആരംഭിക്കാനുള്ള ഗോയലിന്റെ താല്‍പര്യത്തിന് കാരണം. ഫുഡിബേ.കോം എന്ന പേരിലായിരുന്നു തുടക്കം. പിന്നീട് വലിയ നേട്ടമുണ്ടാക്കിയതോടെയാണ് സൊമാറ്റോ ആയത്. ഗോയലിന് ഡല്‍ഹിയിലെ മെഹറോളി തെഹ്സിലില്‍ അഞ്ച് ഏക്കര്‍ ഭൂമിയുണ്ട്. 79 കോടിയാണ് വില. അതുപോലെ പോര്‍ഷെ 911, ഫെരാരി റോമ, ലമ്പോര്‍ഗിനി ഉറൂസ്, ആസ്റ്റന്‍ മാര്‍ട്ടിന്‍ എന്നീ കാറുകളെല്ലാം അദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam