'ലൈക് ഫാദര്‍ ലൈക് സണ്‍'! എന്താണ് ഇംഗ്ലീഷുകാര്‍ക്കിടയിലെ ചൂടന്‍ ചര്‍ച്ച

MARCH 19, 2024, 4:16 PM

യുകെയിലെ സോഷ്യല്‍ മീഡിയ നിറഞ്ഞാടുകയാണ് 'ലൈക് ഫാദര്‍ ലൈക് സണ്‍' എന്ന  വാക്യം. ഇംഗ്ലീഷുകാരെല്ലാം ഇപ്പോള്‍ ബ്രിട്ടണ്‍ രാജകുടുംബത്തിന് പിന്നാലെയാണ്. വില്യം രാജകുമാരനൊപ്പം തന്റെ ജീവിത പങ്കാളിയും വെയില്‍സ് രാജകുമാരിയുമായ കേറ്റ് മിഡില്‍ടണിന്റെ സുഹൃത്ത് എത്തിയതോടെയാണ് ചില വിവാദങ്ങള്‍ തുടങ്ങിയത്. ഇരുവരും തമ്മിലുള്ള ബന്ധമാണ് ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണം. ഈ ചര്‍ച്ചകള്‍ ബ്രിട്ടണ്‍ രാജകുടുംബത്തെ അസ്വസ്ഥമാക്കുകയാണ്.  

കഴിഞ്ഞ കുറച്ച് നാളുകളായി കേറ്റ് വിശ്രമത്തിലായിരുന്നു. ഇതോടെ ദീര്‍ഘ നാളുകളായി രാജകുമാരി ജനങ്ങളെ അഭിസംബോധന ചെയ്യുന്ന പതിവില്ല. ഇതിനിടെയാണ് കേറ്റിന്റെ ഭര്‍ത്താവും കിരീടാവകാശിയുമായ വില്യംസിനെയും കേറ്റിന്റെ സുഹൃത്തായിരുന്ന റോസ് ഹാന്‍ബറിയേയും ചേര്‍ത്ത് ചില വാര്‍ത്തകള്‍ പുറത്തുവരുന്നത്. മൂന്നുപേരും ഒന്നിച്ചെത്തുന്ന ചിത്രമാണ് വാര്‍ത്തകള്‍ക്ക് അടിസ്ഥാനം. ഇരുവരും തമ്മില്‍ അടുപ്പത്തിലാണെന്ന തരത്തില്‍ ഒട്ടേറെ വാര്‍ത്തകളും പ്രചരിക്കപ്പെടുന്നുണ്ട്.

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്ന വാര്‍ത്ത ഇപ്പോള്‍ ഹാസ്യനടന്‍ സ്റ്റീഫന്‍ കോള്‍ബെര്‍ട്ടും തന്റെ ഷോയില്‍ അവതരിപ്പിച്ചിരുന്നു. ഇതോടെ വിഷയം കൂടുതല്‍ ചര്‍ച്ചയാക്കപ്പെട്ടിരിക്കുകയാണ്. 'ഇന്നലെ ഞങ്ങള്‍ ഈ ഷോയെ കുറിച്ച് സംസാരിക്കുമ്പോള്‍, കേറ്റ് മിഡില്‍ടണിന്റെ തിരോധാനത്താല്‍ രാജ്യം ആകെ ഇളകിയിരിക്കുകയാണ്. ഇപ്പോള്‍, കേറ്റിന്റെ അഭാവം അവളുടെ ഭര്‍ത്താവും ഇംഗ്ലണ്ടിലെ ഭാവി രാജാവുമായ വില്യമുമായി ബന്ധപ്പെട്ടിരിക്കാം'

ആരാണ് ആ സ്ത്രീ എന്ന് എല്ലാവര്‍ക്കും അറിയാം. അവരുമായുള്ള രഹസ്യ ബന്ധത്തെക്കുറിച്ച് പല തവണ കഥകള്‍ പുറത്തുവന്നിട്ടും ആരും മറുപടി പറയാത്തതിനേയും സ്റ്റീഫന്‍ കളിയാക്കി. എന്നാല്‍ ഈ ടോക്ക് ഷോ രാജ്യത്ത് വലിയ ചര്‍ച്ചയാകുകയാണിപ്പോള്‍. വില്യം രാജകുമാരനും പിതാവിന്റെ പാതയിലാണോ എന്ന ചോദ്യവും പല കോണുകളില്‍ നിന്നായി ഉയരുന്നുണ്ട്. ചാള്‍സ് രാജകുമാരനും ഭാര്യ ഡയാനയും തമ്മില്‍ ഡിവോഴ്‌സില്‍ എത്തുന്നതും ഇത്തരമൊരു ബന്ധത്തിന്റെ പേരിലാണ്. ഒടുക്കം ഡയാന ഒരു ആക്‌സിഡന്റില്‍ കൊല്ലപ്പെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചാള്‍സ് മറ്റൊരു വിവാഹം കഴിയ്ക്കുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ മാനം വെടിഞ്ഞ് ലേഡി റോസ് ഹാന്‍ബറി രംഗത്തെത്തി. വില്യമുമായി തനിക്ക് ബന്ധമുണ്ടെന്ന കിംവദന്തികള്‍ തികച്ചും തെറ്റാണെന്ന് ഹാന്‍ബറി ബിസിനസ് ഇന്‍സൈഡറിനോട് അവളുടെ അഭിഭാഷകര്‍ മുഖേന വ്യക്തമാക്കുകയായിരുന്നു.

2009ല്‍ ഡേവിഡ് ചോല്‍മോണ്ടെലിയെയാണ് റോസ് ഹാന്‍ബറി വിവാഹം കഴിച്ചത്. മൂന്ന് കുട്ടികളുടെ അമ്മ കൂടിയാണ് 40 വയസ്സുള്ള റോസ് ഹാന്‍ബറി. അതേസമയം മിഡില്‍ടണിന്റെ തിരോധാനത്തെക്കുറിച്ച് റോയല്‍ ആരാധകര്‍ ഇപ്പോഴും ഊഹാപോഹങ്ങള്‍ തുടരുകയാണ്. ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ 2019 മുതലുള്ളതാണെങ്കിലും വെയില്‍സ് രാജകുമാരി, ജനുവരിയില്‍ വയറുവേദന ശസ്ത്രക്രിയയ്ക്ക് വിധേയയാകുമെന്ന് കെന്‍സിംഗ്ടണ്‍ കൊട്ടാരം പ്രഖ്യാപിച്ചതിന് ശേഷം ഇരുവര്‍ക്കും എതിരെയുള്ള ഗോസിപ്പ് ഇംഗ്ലീഷുകാര്‍ക്കിടയില്‍ പടര്‍ന്നുപിടിക്കുകയായിരുന്നു.




vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam