ഫാഷന്‍ ലോകത്തെ കീഴടക്കി മാര്‍ഗരറ്റ് മുത്തശി

NOVEMBER 20, 2024, 2:34 PM

ഫാഷന്‍ ലോകം എന്നും ന്യൂജന്‍ പിള്ളേര്‍ക്കുള്ളതാണ്. അത് കൈക്കടത്താന്‍ ശ്രമിക്കുന്ന പഴയതലമുറയെ പിള്ളേര് വെറുതെവിടില്ല. എന്നാല്‍ അക്കാര്യങ്ങളെയെല്ലാം കാറ്റില്‍ പറത്തി താരമായിരിക്കുന്ന ഒരു എണ്‍പതുകാരിയുണ്ട് അങ്ങ് സാംബിയായില്‍. മാര്‍ഗരറ്റ് എന്നാണ് ട്രെന്റിങ് മുത്തശിയുടെ പേര്. മാര്‍ഗരറ്റിന്റെ ഫാഷനെ ഇന്‍സ്റ്റഗ്രാമില്‍ അടക്കം ഇന്ന് പിന്തുടരുന്നത് ലക്ഷങ്ങളാണ്. ലെജന്‍ഡറി ഗ്ലാമ എന്ന അക്കൗണ്ടിനെ അസൂയയോടെ നോക്കുന്ന പുതിയ കാലത്തിനും ഈ മുത്തശിയെ മാറ്റി നിര്‍ത്താനാവുന്നില്ല. ഈ അടിപൊളി മുത്തശിയുടെ കഥ അറിയാം.

മാര്‍ഗരറ്റ് ചോലയെന്നാണ് ഈ എണ്‍പതുകാരിയുടെ മുഴുവന്‍ പേര്. 'ലെജന്‍ഡറി ഗ്ലാമ'യെന്നാണ് സോഷ്യല്‍മീഡിയയിലെ പേര്. ജനന സര്‍ട്ടിഫിക്കറ്റില്ലാത്തതിനാല്‍ വയസ്സ് 80 കഴിഞ്ഞു എന്നല്ലാതെ കൃത്യം വയസ്സൊന്നും ചോലയ്ക്ക് പോലും അറിയില്ല. ന്യൂയോര്‍ക്കില്‍ നിന്നെത്തിയ ഫാഷനിസ്റ്റായ കൊച്ചുമകള്‍ ഡയാനാ കൗമ്പയാണ് മുത്തശിയെ വച്ച് 2023 ല്‍ ഗ്രാനി സീരീസ് തുടങ്ങിയത്. സില്‍വര്‍ പാന്റ്സ്യൂട്ട് ധരിച്ച ചോലയുടെ ആദ്യ ചിത്രം തന്നെ വമ്പന്‍ ഹിറ്റായിരുന്നു. ഇന്ന് രണ്ട് ലക്ഷത്തിലധികം പേരാണ് 'ലെജന്‍ ഡറി ഗ്ലാമ'യെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്.

പതിമൂന്നാം വയസില്‍ തുടങ്ങിയ വിവാഹ ജീവിതം. കുടുംബ ജീവിതത്തിലെ ദുരിതങ്ങളില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു ചോല. അതിന്റെ ആഘാതം വേട്ടയാടുമ്പോഴും ആഗോള പ്രശസ്തി ആസ്വദിക്കുന്നുണ്ട് ചോല മുത്തശി. തന്റെ ഫാഷന്‍ ഹിറ്റായതോടെ ബിബിസിയില്‍ അടക്കം ഇന്ന് വാര്‍ത്താ താരവുമാണ് ഈ എണ്‍പതുകാരി.

ഈ ഫാഷന്‍ ലോകം തനിക്ക് പുതിയ ജീവിതം തന്നു. അവസാനകാലത്ത് എല്ലാം ആസ്വദിക്കുകയാണ് താന്‍. പുതിയ വസ്ത്രത്തില്‍, പുതിയ ഇടപെടലുകളില്‍ തന്നെ തിരിച്ചറിയുന്നു. ഈ ലോകംതന്നെ കീഴടക്കാമെന്ന ആത്മവിശ്വാസമുണ്ട്, മാര്‍ഗരറ്റ് ബി.ബി.സിയോട് പറഞ്ഞ വാക്കുകളാണിത്. തന്റെ പിതാവിന്റെ രണ്ടാം ചരമവാര്‍ഷികത്തില്‍ സാമ്പിയ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ഡയാനാ കൗമ്പ മുത്തശിയോട് ഫാഷനെ പറ്റി ചര്‍ച്ച ചെയ്തത്. പക്ഷെ ഒരു തടസവും പറയാതെ മാര്‍ഗരറ്റ് കൊച്ചുമകളുടെ പുതിയ ഐഡിയക്ക് കൈകൊടുക്കുകയായിരുന്നു. ഒന്നുമാവാതെ താന്‍ മരിച്ചാല്‍ എല്ലാ ആളുകളെയും പോലെ താനും ഓര്‍മയില്‍നിന്ന് മാഞ്ഞുപോകും. പക്ഷെ, ഇന്ന് ലോകത്തിന് തന്നെ ഓര്‍മിക്കാന്‍ ഈ ഫാഷന്‍ലോകമുണ്ട്. മാര്‍ഗരറ്റ് ചൂണ്ടിക്കാട്ടുന്നു.

മുത്തശിയേക്കുറിച്ചുള്ള ആദ്യ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തപ്പോള്‍ തന്റെ ശ്രമങ്ങള്‍ വെറുതെ ആകുമോയെന്ന് പേടിയുണ്ടായിരുന്നു. ആദ്യ പത്ത് മിനുറ്റ് താന്‍ ഫോണ്‍ നോക്കിയേ ഇല്ല. പക്ഷെ ആ പത്ത് മിനിറ്റിനുള്ളില്‍ ആയിരം ലൈക്കുകള്‍ വന്നു. കമന്റ് ബോക്സുകള്‍ നിറഞ്ഞൊഴുകി. കൂടുതല്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതോടെ ആത്മവിശ്വാസമായിയെന്ന് ഡയാനാ കൗമ്പ പറയുന്നു.

പ്രാദേശിക വസ്ത്രം മാത്രം ധരിച്ചിരുന്ന മാര്‍ഗരറ്റിന് ഇന്ന് ജീന്‍സും ഫ്ളോറല്‍ ടീഷര്‍ട്ടും വിദുമാണ് ഏറെയിഷ്ടം. ഒരു വലിയ കണ്ണട കൂടി സെറ്റാക്കിയാല്‍ പിന്നെ ലുക്കോട് ലുക്കാണ്. ഫാഷന്‍ തന്റെ ജിവിതം തന്നെ മാറ്റിയെന്ന് ഈ എണ്‍പതുകാരി പറയുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam