ഏറ്റവും പുതിയ സര്‍വേ ഫലം പറയുന്നത് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഏഷ്യന്‍ അമേരിക്കന്‍ വോട്ടര്‍മാര്‍ക്ക് ഇടയില്‍ കമല ഹാരിസിന്റെ ജനപ്രീതി കുതിച്ചുയര്‍ന്നു എന്നാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും എതിര്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ വളരെയധികം മുന്നേറ്റമാണ് ഈ വിഭാഗങ്ങള്‍ക്ക് ഇടയില്‍ കമല നടത്തിയതെന്ന് വ്യക്തമാക്കുന്ന സര്‍വേ ഫലങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഷിക്കാഗോ സര്‍വകലാശാലയില്‍ എന്‍ഒആര്‍സി നടത്തിയ സര്‍വേയുടെ ഫലങ്ങളാണ് ചൊവ്വാഴ്ച പുറത്ത് വന്നത്. ട്രംപിനെക്കാള്‍ 38 പോയിന്റിന്റെ ലീഡ് കമലയ്ക്ക് ഉണ്ടെന്നാണ് ഏറ്റവും പുതിയ സര്‍വേ ഫലം വ്യക്തമാക്കുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി കമല ഹാരിസ് ജോ ബൈഡന് പകരം എത്തിയ ശേഷമുള്ള ഈ വിഭാഗത്തിലെ ആദ്യ സര്‍വേ കൂടിയാണിത്.
ജൂലൈയിലാണ് ജോ ബൈഡന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് അറിയിച്ചത്. അനാരോഗ്യവും ട്രംപുമായി നടത്തിയ സംവാദത്തില്‍ മോശം പ്രകടനവും എല്ലാം ബൈഡന്‍ പിന്മാറാനുള്ള കാരണങ്ങളായി വിലയിരുത്തപ്പെടുന്നു. തുടര്‍ന്ന് കമല ഹാരിസ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തീരുമാനിക്കപ്പെടുകയായിരുന്നു.
പുതിയ സര്‍വേ റിപ്പോര്‍ട്ടുകള്‍ പ്രകാരം കമല ഹാരിസ് ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ ബഹുദൂരം മുന്‍പിലാണ്. നേരത്തെ ബൈഡന്‍ മത്സര രംഗത്തുണ്ടാവുമെന്ന് കരുതിയ സമയത്ത് പുറത്തുവിട്ട സര്‍വേയില്‍ 15 ശതമാനം പേരുടെ പിന്തുണയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നതെങ്കില്‍ ഈ ലീഡ് 38 ആക്കി ഉയര്‍ത്താന്‍ കമല ഹാരിസിന് കഴിഞ്ഞുവെന്നതാണ് ശ്രദ്ധേയമായ കാര്യം.
മാത്രമല്ല ഏഷ്യന്‍ അമേരിക്കന്‍ വോട്ടര്‍മാരില്‍ 66 ശതമാനവും കമല ഹാരിസിന് വോട്ട് ചെയ്യുമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. എന്നാല്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞത് കേവലം 28 ശതമാനം പേര്‍ മാത്രമാണ്. ശേഷിക്കുന്ന ആറ് ശതമാനം പേര്‍ ഇവരല്ലാതെ മറ്റൊരാള്‍ക്ക് വോട്ട് ചെയ്യുമെന്നോ അതല്ലെങ്കില്‍ ആര് വേണമെന്ന് തീരുമാനിക്കാത്തവരോ ആണ്.
2024 ഏപ്രില്‍-മെയ് മാസങ്ങളിളായ നടത്തിയ ഏഷ്യന്‍ അമേരിക്കന്‍ വോട്ടര്‍ സര്‍വേയില്‍ 46 ശതമാനം പേരാണ് ബൈഡനെ പിന്തുണച്ചത്, ഇതിലാവട്ടെ 31 ശതമാനം പേര്‍ ഡൊണാള്‍ഡ് ട്രംപിനെ പിന്തുണച്ചിരുന്നു. ശേഷിക്കുന്ന 23 ശതമാനം പേര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തില്ലെന്നാണ് പറഞ്ഞിരുന്നത്. ഇതിലാണ് ഇപ്പോള്‍ കമല വന്നതോടെ വലിയ മാറ്റം ഉണ്ടായിരിക്കുന്നത്.
കൂടാതെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് മത്സരിക്കുന്ന മിനസോട്ട ഗവര്‍ണര്‍ കൂടിയായ ടിം വാള്‍സ് കൂടുതല്‍ ജനപ്രിയനാണെന്നും സര്‍വേ വ്യക്തമാക്കുന്നു. റിപ്പബ്ലിക്കന്‍ നോമിനിയായ ജെഡി വാന്‍സും ഇക്കാര്യത്തില്‍ പിന്നിലാണ്. പുതിയ സര്‍വേയും കമല ഹാരിസിന്റെ മുന്നേറ്റം പ്രവചിച്ചതോടെ യുഎസില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വരുമോ എന്നാണ് എല്ലാവരുടെയും ചോദ്യം.
അതേസമയം അഭിപ്രായ സര്‍വേകള്‍ മാത്രം കണക്കിലെടുത്ത് ഒരു മുന്‍വിധി രൂപപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് വിദഗ്ധര്‍ ഉള്‍പ്പെടെ അഭിപ്രായപ്പെടുന്നത്. തിരഞ്ഞെടുപ്പിന് ഇനിയും സമയം അവശേഷിക്കുന്നുണ്ട്. ഇത്രയൊക്കെ ആണെങ്കിലും ഇത്തവണ വോട്ടെടുപ്പിന് മുന്‍പ് തന്നെ കമല ഹാരിസ് ട്രംപിനെക്കാള്‍ ഒരുപടി മുന്നിലാണ്. ഇത് അന്തിമ ഫലത്തില്‍ പ്രകടമാവുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1