ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാനഡ മോഹം പൊലിയുന്നുവോ...

FEBRUARY 19, 2025, 1:43 AM

ഇന്ത്യയ്ക്ക് പുറത്തുനിന്നുള്ള വിദ്യാര്‍ത്ഥികളെ അന്വേഷിക്കണം എന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് കനേഡിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. പഠനാനുമതി നല്‍കുന്ന വിദ്യാര്‍ത്ഥികളില്‍ വൈവിധ്യം കൊണ്ടുവരണം എന്നാണ് കാനഡ കുടിയേറ്റ, അഭയാര്‍ത്ഥി, പൗരത്വ മന്ത്രി മാര്‍ക്ക് മില്ലര്‍ വ്യക്തമാക്കിയിരിക്കുന്നത്. സര്‍വകലാശാലകളും കോളജുകളും ഒന്നോ രണ്ടോ രാജ്യങ്ങളെ മാത്രമാണ് പരിഗണിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഇത് ഏറെ ആശങ്ക സൃഷ്ടിക്കുന്നത്.

വിദ്യാര്‍ത്ഥികളുടെ വൈവിധ്യം തങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റവും മികച്ചവരും മിടുക്കരുമല്ല എന്നല്ല ഇതിനര്‍ത്ഥം. തീര്‍ച്ചയായും, ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യങ്ങളില്‍ ഒന്നായതിനാല്‍, ഇന്ത്യയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ വരുമെന്ന് പ്രതീക്ഷിക്കും. മാര്‍ക്ക് മില്ലര്‍ വ്യക്തമാക്കി. എന്നാല്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് പോയി വിദ്യാര്‍ത്ഥികളെ കണ്ടെത്തണം എന്നും അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.

ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആളുകളെ ആകര്‍ഷിക്കുന്നതിനായി പദ്ധതികള്‍ മാറ്റണം എന്നും എന്നാല്‍ ഇതിന് അര്‍ത്ഥം ഇന്ത്യക്കാരെ ഒഴിവാക്കുക എന്നല്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നുള്ള ചില വിദ്യാര്‍ത്ഥികള്‍ എപ്പോഴും ഉണ്ടാകും എന്നും മില്ലര്‍ പറഞ്ഞു. അനധികൃത കുടിയേറ്റക്കാരുടെ കാര്യത്തില്‍ ട്രംപിന്റെ ഭരണകൂടം ചെയ്യുന്നത് കാനഡ ചെയ്യില്ലെന്നും മില്ലര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അനധികൃതമായാണ് കുടിയേറ്റക്കാര്‍ ഇവിടെ താമസിക്കുന്നത് എങ്കില്‍ അവരെ പുറത്താക്കും എന്നും അദ്ദേഹം പറഞ്ഞു.

ബിരുദാനന്തര ബിരുദ വര്‍ക്ക് പെര്‍മിറ്റുകള്‍ കാലഹരണപ്പെടുന്നവര്‍ക്ക് ഇത് ബാധകമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസത്തിനായാണ് കാനഡയിലേക്ക് വരുന്നത് എന്ന് മനസ്സിലാക്കേണ്ടതുണ്ടെന്നും സ്ഥിര താമസത്തിനോ കനേഡിയന്‍ പൗരത്വം നേടുന്നതിനോ ഇത് യാതൊരു ഉറപ്പും നല്‍കുന്നില്ല എന്നും മില്ലര്‍ കൂട്ടിച്ചേര്‍ത്തു.

പിജിഡബ്ല്യുപി കാലാവധി അവസാനിക്കുന്നതോടെ സ്ഥിര താമസ വിസകളിലേക്കോ മറ്റ് വിസകളിലേക്കോ മാറുന്നില്ലെങ്കില്‍ പതിനായിരക്കണക്കിന് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം ഇമിഗ്രേഷന്‍ സ്റ്റാറ്റസ് നഷ്ടപ്പെടും. ഒട്ടാവ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ് എന്നും ഇതിനര്‍ത്ഥം പലരും രാജ്യം വിടേണ്ടിവരുമെന്നാണ് എന്നും മാര്‍ക്ക് മില്ലര്‍ വ്യക്തമാക്കി.

കാനഡയിലെ വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികളും ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ ഓപ്പറേഷന്‍ ആന്റ് ഡെവലപ്പ്മെന്റ് അഥവാ ഒഇസിഡി കഴിഞ്ഞ വര്‍ഷം തയാറാക്കിയ റിപ്പോര്‍ട്ടില്‍ കാനഡയിലെ വിദേശ വിദ്യാര്‍ത്ഥികളില്‍ 40 ശതമാനവും ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് എന്ന് കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കുടിയേറ്റത്തിലെ ഈ കുതിച്ചുചാട്ടം 2019 മുതല്‍ കൂടുതല്‍ ശക്തമാകുന്നത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam