സോഷ്യല്‍ മീഡിയയുടെ വളര്‍ച്ച ഓണ്‍ലൈന്‍ സുരക്ഷ എത്രമാത്രം പ്രാധാന്യം അര്‍ഹിക്കുന്നു എന്ന ചിന്തയിലേയ്ക്ക് സമൂഹത്തെ എത്തിച്ചിരിക്കുന്നു. പ്രത്യേകിച്ച് യുവ ഉപയോക്താക്കള്‍ക്ക്. യുവാക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്‌പെക്ട്രത്തിലുടനീളമുള്ള പ്ലാറ്റ്ഫോമുകള്‍ നൂതന മാര്‍ഗങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. യുവ ഉപയോക്താക്കളുടെ ഓണ്‍ലൈന്‍ സുരക്ഷയുടെ കാര്യത്തില്‍, മാതാപിതാക്കള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. സ്‌നാപ് ഇങ്കിന്റെ (Snap Inc) ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, 60 ശതമാനത്തിലധികം ഇന്ത്യന്‍ രക്ഷിതാക്കളും ഓണ്‍ലൈന്‍ സുരക്ഷാ കാര്യങ്ങളില്‍ ബോധവാന്മാരാണ്.
സ്‌നാപ് ഇങ്ക് അതിന്റെ ഡിജിറ്റല്‍ വെല്‍-ബീയിങ് ഇന്‍ഡക്സിന്റെ (DWBI) രണ്ടാം പതിപ്പ് പുറത്തിറക്കി. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഇന്ത്യ റാങ്കിംഗില്‍ ഒന്നാമതെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ രക്ഷിതാക്കള്‍ ഓണ്‍ലൈന്‍ സുരക്ഷാ ചെക്ക്-ഇന്നുകളില്‍ സ്ഥിരമായി ഏര്‍പ്പെടുന്നതെങ്ങനെയെന്നും ഒരു പാരന്റ്-കൗമാര സംസ്‌കാരത്തിന് അടിത്തറ പാകുന്നത് എങ്ങനെയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഡിഡബ്ല്യുബിഐ (DWBI) റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യ ആകെ 67 പോയിന്റ് നേടി. കൂടാതെ 82 ശതമാനത്തിലധികം രക്ഷിതാക്കളും സാങ്കേതിക പിന്തുണയ്ക്കായി കൗമാരക്കാരെ ആശ്രയിക്കുന്നുവെന്നും അത് പ്രസ്താവിക്കുന്നു. കൂടാതെ ഇന്ത്യന്‍ കൗമാരക്കാരില്‍ 60 ശതമാനവും ഓണ്‍ലൈന്‍ അപകടസാധ്യതകള്‍ മൂലം രക്ഷിതാക്കളില്‍ നിന്ന് സഹായം തേടുന്നതായും ഗവേഷണം കണ്ടെത്തി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ഓണ്‍ലൈന്‍ സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യന്‍ മാതാപിതാക്കളും കുട്ടികളും ശ്രദ്ധേയ പ്രകടമാണ് കാഴ്ചവയ്ക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
യു.എസ്, യു.കെ, ഫ്രാന്‍സ്, ജര്‍മ്മനി, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യ ഈ ഉയര്‍ന്ന സ്‌കോറുകള്‍ നേടിയിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഗണ്യമായ തോതില്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുള്ള ഒരു രാജ്യം ആരോഗ്യകരമായ ഡിജിറ്റല്‍ രക്ഷാകര്‍തൃ-കൗമാര ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന് നേതൃത്വം നല്‍കുന്നത് കാണുന്നത് ഏറെ സന്തോഷകരമാണ്. തങ്ങളുടെ എല്ലാ ഉപയോക്താക്കള്‍ക്കും സുരക്ഷയ്ക്കും ക്ഷേമത്തിനും മുന്‍ഗണന നല്‍കുന്ന ഒരു കമ്പനി എന്ന നിലയില്‍, ഈ പോസിറ്റീവ് പ്രവണത വളര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. സ്‌നാപ്പ് ഇന്‍കോര്‍പ്പറേറ്റ് പബ്ലിക് പോളിസി ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ മേധാവി ഉത്തര ഗണേഷ് വ്യക്തമാക്കി.
മറുവശത്ത്, തങ്ങളുടെ കുട്ടികളില്‍ നിന്ന് സാങ്കേതിക പിന്തുണ തേടിയ 82 ശതമാനം ഇന്ത്യന്‍ മാതാപിതാക്കളില്‍ 64 ശതമാനം പേരും സോഫ്റ്റ്വെയര്‍ ആപ്ലിക്കേഷനുകളുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദ്ദേശം തേടി, 64 ശതമാനം പേര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നാവിഗേറ്റ് ചെയ്യുന്നതിനുള്ള സഹായം തേടി.
ഓസ്ട്രേലിയ, യുകെ, യുഎസ്, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള 9,100 ആളുകളുടെ പ്രതികരണത്തില്‍ നിന്നാണ് ഡിഡബ്ല്യുബിഐ ഓണ്‍ലൈന്‍ സര്‍വേ നടത്തിയത്. പ്രതികരിച്ചവരില്‍ 1317 കൗമാരക്കാരും 1824 യുവാക്കളും അവരുടെ മാതാപിതാക്കളും ഉള്‍പ്പെടുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1