വിദേശ വിദ്യാഭ്യാസം തേടി അമേരിക്കയും കാനഡയും ഓസ്‌ട്രേലിയയുമൊക്കെ സ്വപ്നം കണ്ട് വിദേശത്തേക്ക് പറക്കുന്നവര്‍ മാത്രമല്ല ഇപ്പോള്‍ ഉള്ളത്. ഈ രാജ്യമൊക്കെ വിട്ട് ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ മറ്റ് രാജ്യങ്ങളിലാണ് വിദ്യാഭ്യാസത്തിനായി ചേക്കേറുന്നത്. പുരോഗമന നയങ്ങളും വിദേശ സൗഹൃദമാകുന്നതുമാണ് മറ്റ് പല രാജ്യങ്ങളിലേക്കും യുവാക്കള്‍ ചേക്കേറുന്നതിന്റെ പ്രധാന കാര്യം.
ഗുണമേന്മയുള്ള വിദ്യാഭ്യാസവും സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്ന തൊഴില്‍ ്അവസരങ്ങളും അന്താരാഷ്ട്ര വിദ്യാത്ഥികളെ മിക്ക രാജ്യങ്ങളിലേക്കും ആകര്‍ഷിക്കുന്ന മുഖ്യ ഘടകമാണ്. 2024-ല്‍ വിദേശ വിദ്യാഭ്യാസത്തിന് പ്രചാരം നേടിയ രാജ്യങ്ങളില്‍ പ്രധാനപ്പെട്ടവ ഏതെന്ന് നോക്കാം.
1. ഡെന്‍മാര്‍ക്ക്
ഈ വര്‍ഷം വിദ്യാഭ്യാസത്തിന് ജനപ്രീതി നേടിയ വിദേശ ാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഡെന്മാര്‍ക്ക്. ലോക സന്തോഷ റാങ്കിംഗ് അനുസരിച്ച് രണ്ടാം സ്ഥാനത്താണ് ഡെന്‍മാര്‍ക്ക്. വിദേശത്ത് പഠിക്കുന്നതിനുള്ള സുരക്ഷിത സ്ഥാനമാക്കി മാറ്റുന്നു.
25,366 വിദേശ വിദ്യാര്‍ത്ഥികളാണ് ഡെന്‍മാര്‍ക്കില്‍ വിദ്യാഭ്യാസം തേടുന്നത്. കോപ്പന്‍ഹേഗന്‍ സര്‍വകലാശാല, ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഡെന്മാര്‍ക്ക്, ആര്‍ഹസ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ ഡെന്‍മാര്‍ക്ക് (SDU), ആല്‍ബോര്‍ഗ് യൂണിവേഴ്‌സിറ്റി എന്നിവയാണ് ക്യുഎസ് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ് 2024 പ്രകാരം രാജ്യത്തെ മികച്ച അഞ്ച് സര്‍വകലാശാലകള്‍.
2. നെതര്‍ലാന്‍ഡ്‌സ്
അടുത്തിടെയായി വിദേശ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ നെതര്‍ലാന്‍ഡ്‌സിലെത്തുന്നത്. രാജ്യത്തെ വിദ്യാര്‍ത്ഥികളില്‍ 25 ശതമാനത്തോളം പേര്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളാണ്. ഡെല്‍ഫ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി, ആംസ്റ്റര്‍ഡാം സര്‍വകലാശാല, Utrecht യൂണിവേഴ്‌സിറ്റി, ഐന്‍ഹോവന്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി, ലൈഡന്‍ യൂണിവേഴ്‌സിറ്റി എന്നിവയാണ് ക്യുഎസ് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിംഗ് 2024 പ്രകാരം നെതര്‍ലന്‍ഡ്സിലെ മികച്ച അഞ്ച് സര്‍വകലാശാലകള്‍.
3. സ്വിറ്റ്‌സര്‍ലന്‍ഡ്
യൂറോപ്യന്‍ രാജ്യങ്ങളില്‍ വിനോദ സഞ്ചാരികളുടെ പ്രധാനയിടമാണ് സ്വിറ്റസര്‍ലന്‍ഡ്. ഇംഗ്ലീഷ് പ്രോഗ്രാമുകളും മികച്ച പഠനാന്തരീക്ഷവും വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നു. സ്വിസ് ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ കണക്ക് പ്രകാരം 76,257 അന്തരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി സ്വിസ് സര്‍വകലാശാലകളില്‍ ചേര്‍ന്നിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവും രേഖപ്പെടുത്തുന്നു. ETH സൂറിച്ച്, EPFL - École polytechnique fédérale de Lausanne, സൂറിച്ച് സര്‍വകലാശാല. ബാസല്‍ സര്‍വകലാശാല. യൂണിവേഴ്‌സിറ്റി ഓഫ് ബേണ്‍ എന്നിവയാണ് 2024-ലെ ക്യുഎസ് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിംഗ് അനുസരിച്ച് മികച്ച സര്‍വകലാശാലകള്‍.
4. ഫ്രാന്‍സ്
വിദേശ വിദ്യാര്‍ത്ഥികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഇടമാണ് ഫ്രാന്‍സ്. കാമ്പസ് ഫ്രാന്‍സ് റിപ്പോര്‍ട്ട് അനുസരിച്ച് 2021-22 അധ്യയന വര്‍ഷത്തില്‍ ഫ്രാന്‍സിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം എട്ട് ശതമാനം വര്‍ദ്ധിച്ച് നാല് ലക്ഷം കവിഞ്ഞിരുന്നു. ഓരോ വര്‍ഷവും ഈ സംഖ്യ ഉയരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ബിരുദ പ്രോഗ്രാമുകള്‍, മികച്ച പഠന-ഗവേഷണ സൗകര്യങ്ങള്‍ തുടങ്ങിയവയാണ് ഫ്രാന്‍സിലെ വിദേശ വിദ്യാഭ്യാസ വിപണി തഴച്ച് വളരുന്നതിന്റെ പ്രധാന കാരണങ്ങള്‍.
യൂണിവേഴ്സിറ്റി PSL, ഇന്‍സ്റ്റിറ്റ്യൂട്ട് പോളിടെക്‌നിക് ഡി പാരീസ്, സോര്‍ബോണ്‍ യൂണിവേഴ്‌സിറ്റി, യൂണിവേഴ്സിറ്റി പാരീസ്-സാക്ലേ, എക്കോള്‍ നോര്‍മല്‍ സുപ്പീരിയര്‍ ഡി ലിയോണ്‍ എന്നിവയാണ് ക്യുഎസ് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിംഗ് 2024 അനുസരിച്ച് ഫ്രാന്‍സിലെ മികച്ച അഞ്ച് സര്‍വകലാശാലകള്‍.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1