ഇന്ത്യയില്‍ ശതകോടീശ്വരന്‍മാരുടെ എണ്ണം വര്‍ധിച്ചതായി നേരത്തെ ഫോബ്സിന്റെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരെല്ലാം തമ്മില്‍ വലിയ മത്സരം തന്നെയാണ് ബിസിനസ് മേഖലയില്‍ നടക്കുന്നത്. മുകേഷ് അംബാനി ഗൗതം അദാനി, ശിവ് നാടാര്‍ പോലുള്ള വമ്പന്‍മാര്‍ സമ്പത്തിന്റെ കാര്യത്തിലും മത്സരിക്കാറുണ്ട്.
അതേസമയം ആരാണ് ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ എ്ന്നതില്‍ മറ്റൊരു പേര് പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട്. ഒന്നാം സ്ഥാനത്താണ് മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നത്. ആദ്യ പത്തില്‍ ആരെല്ലാം ഉണ്ടെന്ന് പരിശോധിക്കാം.
മുകേഷ് അംബാനി ഇന്ത്യയിലെ അതിസമ്പന്നരില്‍ രണ്ടാം സ്ഥാനത്തേക്കാണ് വീണിരിക്കുന്നത്. പകരം ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത് ഗൗതം അദാനിയാണ്. അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമാണ് അദ്ദേഹം. തുറമുഖങ്ങള്‍, ലോജിസ്റ്റിക്സ്, ഊര്‍ജം, കാര്‍ഷിക ബിസിനസ്, തുടങ്ങി നിരവധി മേഖലകളിലേക്ക് അദാനി ബിസിനസ് സാമ്രാജ്യം വ്യാപിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ അദാനി ഗ്രൂപ്പ് വന്‍ വളര്‍ച്ചയാണ് നേടിയത്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന അവരെ ഒന്നാമതെത്തിച്ചത് വിവിധ കമ്പനികള്‍ ഓഹരി വിപണിയില്‍ നേട്ടമുണ്ടാക്കിയതാണ്. 11,61800 കോടിയാണ് അദാനിയുടെ ആസ്തി.
മുകേഷ് അംബാനിയാണ് രണ്ടാം സ്ഥാനത്തുള്ളത്. അടുത്തിടെ ഓഹരി വിപണിയിലെ വീഴ്ച്ച അടക്കം ഉണ്ടായത് അംബാനിയെ രണ്ടാം സ്ഥാനത്തേക്ക് എത്തിക്കുകയായിരുന്നു. 10,14700 കോടിയാണ് മുകേഷ് അംബാനിയുടെ ആസ്തി. പെട്രോകെമിക്കല്‍സ്, റിഫൈനിംഗ് ഓയില്‍, ടെലികമ്മ്യൂണിക്കേഷന്‍സ്, റീട്ടെയില്‍ മേഖലയിലാണ് റിലയന്‍സ് ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തുന്നത്.
മൂന്നാം സ്ഥാനത്ത് പ്രതീക്ഷിച്ചത് പോലെ ശിവ് നാടാരാണ്. 3,14000 കോടിയാണ് നാടാരുടെ ആസ്തി. എച്ച്സിഎല്‍ ടെക്നോളജീസിന്റെ സ്ഥാപകനാണ് അദ്ദേഹം. ഇന്ത്യന്‍ ഐടി മേഖലയില്‍ ശിവ് നാടാരിനെ പോലെ ഏതെങ്കില്‍ അതിസമ്പന്നന്‍ ഇല്ല. ഐടി ബിസിനസില്‍ നാടാരിന്റെ കമ്പനി ബഹുദൂരം മുന്നിലാണ്.
സൈറസ് പൂനാവാലയാണ് നാലാം സ്ഥാനത്തുള്ളത്. 2,89900 രൂപയാണ് ആസ്തി. പൂനാവാല ഗ്രൂപ്പിന്റെ ചെയര്‍മാനാണ് അദ്ദേഹം. ഇന്ത്യയിലെ പ്രമുഖ വാക്സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സൈറസിന്റേതാണ്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ വാക്സിന്‍ നിര്‍മിക്കുന്നതും ഇവര്‍ക്കാണ്.
ദിലീപ് ഷാംങ്വിയാണ് അഞ്ചാം സ്ഥാനത്ത്. 2,49900 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി.സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ചെയര്‍മാനാണ് അദ്ദേഹം. കുമാര്‍ മംഗളം ബിര്‍ള-2,35200 കോടി, ഗോപിചന്ദ് ഹിന്ദുജ-2,35000, രാധാകൃഷ്ണ ധമനി-1,90900 കോടി,അസിം പ്രേംജി-1,900700 കോടി, നീരജ് ബജാജ്-1,62800 കോടി രൂപ എന്നിങ്ങനെയാണ് ആദ്യ പത്തില്‍ ഉള്ളവരുടെ ആസ്തി.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1