കാനഡ തങ്ങളുടെ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് പ്രോഗ്രാമിലേക്കുള്ള പ്രധാന മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ജോലിസമയം വര്‍ധിപ്പിച്ചതായി കനേഡിയന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതോടെ ഈ വര്‍ഷം ആദ്യം യോഗ്യത നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്യാംപസിന് പുറത്ത് ആഴ്ചയില്‍ 24 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ സാധിക്കും. മുമ്പ് 20 മണിക്കൂര്‍ ആയിരുന്നു ജോലി ചെയ്യാന്‍ കഴിഞ്ഞിരുന്നത്. ഈ നിയമം പ്രാബല്യത്തില്‍ വന്നതായി കാനഡയുടെ ഇമിഗ്രേഷന്‍, അഭയാര്‍ത്ഥി, പൗരത്വ വകുപ്പ് മന്ത്രി മാര്‍ക്ക് മില്ലര്‍ അറിയിച്ചു.
പുതിയ നിയമത്തിലൂടെ അവധി ദിനങ്ങളില്‍ ജോലി ചെയ്തുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സ്ഥിരത കൈവരിക്കാനും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ രാജ്യത്തെ തൊഴിലാളി ക്ഷാമം പരിഹരിക്കാനും പുതിയ നയം സഹായിക്കുമെന്നാണ് കരുതുന്നത്.
അതേസമയം പഠന സ്ഥാപനങ്ങള്‍ മാറുന്നതിന് കര്‍ശന നിയമങ്ങളും കാനഡ ഏര്‍പ്പെടുത്തിയിരുന്നു. ഇത്തരം മാറ്റങ്ങള്‍ വരുത്തുന്നതിന് മുമ്പ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ പുതിയ സ്റ്റഡി പെര്‍മിറ്റിനായി അപേക്ഷിക്കുകയും അനുമതി വാങ്ങുകയും വേണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
എസ്ഡിഎസ് പ്രോഗ്രാം നിര്‍ത്തലാക്കി
അതേസമയം സ്റ്റഡി പെര്‍മിറ്റ് അപേക്ഷകള്‍ ലളിതമാക്കാന്‍ രൂപകല്‍പ്പന ചെയ്ത സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്ഡിഎസ്) പ്രോഗ്രാമുകള്‍ കാനഡ അവസാനിപ്പിച്ചു. എസ്ഡിഎസില്‍ നിന്ന് കാര്യമായ നേട്ടം കൈവരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാറ്റം തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ഇതോടെ പുതിയ അപേക്ഷകള്‍ നല്‍കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധാരണ സ്റ്റഡി പെര്‍മിറ്റ് അപേക്ഷ പ്രക്രിയ പിന്തുടരേണ്ടി വരും. വളരെയധികം സമയമെടുക്കുന്ന പ്രക്രിയ കൂടിയാണിത്.
ജോലി സമയത്തിലെ വര്‍ധനവ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമാകുമെങ്കിലും എസ്ഡിഎസ് നിര്‍ത്തലാക്കിയത് പെര്‍മിറ്റ് അപേക്ഷ പ്രോസസിംഗില്‍ കാലതാമസമുണ്ടാക്കുമെന്നാണ് കരുതുന്നത്.
ഈ വിപുലീകൃത പ്രവൃത്തി-സമയ പരിധി, പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉറപ്പാക്കിക്കൊണ്ട്, നീണ്ട് അവധി ദിവസങ്ങളില്‍ സ്വയം പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സാമ്പത്തിക പിന്തുണ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സാധ്യമായ തൊഴിലാളി ക്ഷാമവും പരിഹരിക്കുന്നു.
എന്നിരുന്നാലും, പഠന സ്ഥാപനങ്ങള്‍ മാറുന്നതിന് കാനഡ കര്‍ശനമായ നിയമങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്തരം മാറ്റങ്ങള്‍ വരുത്തുന്നതിന് മുമ്പ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ഒരു പുതിയ പഠന അനുമതിക്കായി അപേക്ഷിക്കുകയും അംഗീകാരം നേടുകയും വേണം.
വഞ്ചന വേരോടെ പിഴുതെറിഞ്ഞും സാമ്പത്തിക പരാധീനതകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ സംരക്ഷിച്ചും കാനഡയുടെ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് പ്രോഗ്രാം കൂടുതല്‍ സുസ്ഥിരമാക്കാനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് മാറ്റങ്ങളെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. പ്രോഗ്രാമിന്റെ ഗുണനിലവാരവും വിശ്വാസ്യതയും നിലനിര്‍ത്തുന്നതിന് ഈ നടപടികള്‍ നിര്‍ണായകമാണെന്ന് മാര്‍ക്ക് മില്ലര്‍ വ്യക്തമാക്കി.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1