കാനഡയിലെ ജനസംഖ്യ 40 ദശലക്ഷത്തിലെത്തുന്നത് 2023 ജൂണിലാണ്. ചരിത്രത്തിലാദ്യമായി, ഒരു വര്‍ഷം കൊണ്ട് ജനസംഖ്യ ഒരു ദശലക്ഷത്തിലധികം (2.7%) വര്‍ദ്ധിച്ചാണ് 4 കോടി എന്നതിലേക്ക് എത്തിയത്. ഈ ജനസംഖ്യാ വളര്‍ച്ചയുടെ 96 ശതമാനവും താല്‍ക്കാലികവും സ്ഥിരവുമായ കുടിയേറ്റം കാരണമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി, കുടിയേറ്റക്കാരോടും കുടിയേറ്റത്തോടുമുള്ള കനേഡിയക്കാരുടെ മനോഭാവം നിഷേധാത്മകതയെക്കാള്‍ പോസിറ്റീവാണ്. 2019-ല്‍, ഗാലപ്പിന്റെ കുടിയേറ്റ സ്വീകാര്യത സൂചികയില്‍ (145 രാജ്യങ്ങളില്‍ നടത്തിയ സര്‍വേയില്‍) കുടിയേറ്റക്കാര്‍ക്ക് ഏറ്റവും സ്വീകാര്യമായ രാജ്യമായി കാനഡയെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ സമീപകാലത്ത് ഈ മനോഭാവത്തില്‍ കാര്യമായ മാറ്റങ്ങള്‍ വന്നിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
2024-ല്‍ 485,000 സ്ഥിര താമസക്കാരെയും 2025-ലും 2026-ലും 500,000 പേരെയും സ്വാഗതം ചെയ്യുന്നതിനായി ഫെഡറല്‍ ഗവണ്‍മെന്റ് അതിന്റെ പുതിയ ഇമിഗ്രേഷന്‍ ലെവല്‍ പ്ലാന്‍ പുറത്തിറക്കിയിരുന്നു. രാജ്യത്തെ ജനങ്ങള്‍ കുടിയേറ്റത്തെ വലിയ തോതില്‍ സ്വാഗതം ചെയ്യുന്നുവെന്ന കണക്കുകളുടേയും അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. രാജ്യത്തെ കുടിയേറ്റ നിരക്ക് ഇപ്പോള്‍ വളരെ ഉയര്‍ന്നതാണെന്ന് വിശ്വസിക്കുന്നത് 44 ശതമാനം പേരാണ്. മറുവശത്ത് 51 ശതമാനം പേരുണ്ടെങ്കിലും ഇവരുടെ ശതമാനം പതിയെ കുറഞ്ഞ് വരികയാണ്.
നേരത്തെ കുടിയേറ്റത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള വ്യത്യാസം 42 ശതമാനമായിരുന്നെങ്കിലും കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഇത് വെറും ഏഴ് ശതമാനമായി ചുരുങ്ങി. അതായത് കുടിയേറ്റത്തെ എതിര്‍ക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കുടിയേറ്റക്കാരുടെ എണ്ണത്തെക്കുറിച്ചുള്ള ആശങ്കകള്‍ കാനഡയിലുടനീളം പ്രകടമാണ്. ഒന്റാറിയോയിലും ബ്രിട്ടീഷ് കൊളംബിയയിലുമാണ് ഇത് കൂടുതല്‍ പ്രകടം. ഭവന പ്രതിസന്ധി വര്‍ധിപ്പിക്കുന്നു എന്നതാണ് കുടിയേറ്റത്തെ എതിര്‍ക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. കുടിയേറ്റ ജനസംഖ്യ വര്‍ധിച്ചതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഭവന പ്രതിസന്ധി രൂക്ഷമായി. കുടിയേറ്റക്കാര്‍ മാത്രമല്ല, സ്വദേശികും ഇതേ തുടര്‍ന്ന് വീടുകള്‍ക്ക് വലിയ തുക ചിലവഴിക്കേണ്ടി വരുന്നു.
യഥാര്‍ത്ഥത്തില്‍, മുനിസിപ്പല്‍ സോണിംഗ് നിയമങ്ങള്‍, ഡവലപ്പര്‍മാരുടെ പ്രത്യേക താല്‍പ്പര്യങ്ങള്‍, പാര്‍പ്പിടത്തെക്കുറിച്ചുള്ള പൊതുനയം എന്നിവയുള്‍പ്പെടെയുള്ള എണ്ണമറ്റ ഘടകങ്ങളാല്‍ കാനഡയിലെ പാര്‍പ്പിട ക്ഷാമം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കുടിയേറ്റ ജനസംഖ്യയും അതിന്റെ ഒരു ഭാഗമായെന്ന് മാത്രം.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1