ഗുജറാത്തിലെ ജാംനഗര്‍ രാജകുടുംബത്തിന്റെ പുതിയ കിരീടവകാശിയെ പ്രഖ്യാപിച്ചതോടെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പാതി മലയാളിയുമായ അജയ് ജഡേജ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. കാരണം സിംഹാസനത്തിന്റെ പുതിയ അവകാശിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചത് മറ്റാരെയുമല്ല മുന്‍ ക്രിക്കറ്റ് താരം അജയ് ജഡേജയെയാണ്. നവനഗര്‍ എന്നറിയപ്പെടുന്ന ജാംനഗറിന്റെ നിലവിലെ മഹാരാജാവായ ശത്രുശല്യസിന്‍ഹജി ദിഗ്വിജയ്‌സിന്‍ഹജിയാണ് ജഡേജയെ അടുത്ത 'ജാം സാഹിബ്' ആയി പ്രഖ്യാപിച്ചത്.
ശത്രുസല്യസിംഹ്ജി ദിഗ്വിജയ്സിന്‍ഹ്ജി ജഡേജയ്ക്ക് ശേഷം അജയ് ജഡേജയാകും രാജകുടുംബത്തിന്റെ തലവന്‍. ഗുജറാത്തിലെ ഗള്‍ഫ് ഓഫ് കച്ചിന്റെ തെക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന നാട്ടുരാജ്യമായ നവനഗറിന്റെ(ഇന്ന് ജാംനഗര്‍) മഹാരാജ ജംസാഹിബ് ആണ് ഇതുസംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.
''14 വര്‍ഷത്തെ ജീവിതം വിജയകരമായി പൂര്‍ത്തിയാക്കിയ പാണ്ഡവര്‍ വിജയിച്ചതായി തോന്നിയ ദിവസമാണ് ദസറ. എന്റെ പിന്‍ഗാമിയും നവനഗറിലെ അടുത്ത ജംസാഹേബുമായി അജയ് ജഡേജയെ സ്നേഹപൂര്‍വം അംഗീകരിക്കുന്നതില്‍ ഇന്ന് എനിക്കും വിജയം തോന്നുന്നു, ഇത് ജാംനഗറിലെ ജനങ്ങള്‍ക്ക് വലിയ അനുഗ്രഹമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു,'' മഹാരാജ ജംസാഹിബ് തന്റെ പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് മുമ്പ് ഗുജറാത്തിലെ ഒരു പ്രമുഖ നാട്ടുരാജ്യമായിരുന്നു നവനഗര്‍. ഇന്ന് ജാംനഗര്‍ എന്നാണ് ഇവിടെ അറിയപ്പെടുന്നത്. ജഡേജയുടെ അച്ഛപിതാവിന്റെ അര്‍ധ സഹോദരനാണ് നിലവിലെ മഹാരാജാവായ ശത്രുശല്യസിന്‍ഹജി ദിഗ്വിജയ്‌സിന്‍ഹജി. അജയ് ജഡേജയുടെ അമ്മ ആലപ്പുഴ മുഹമ്മ പുത്തനങ്ങാടി സ്വദേശിനിയാണ്. അവര്‍ ജൂണില്‍ അന്തരിച്ചിരുന്നു. അച്ഛന്‍ നേരത്തെ തന്നെ മരണപ്പെട്ടിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മുന്‍നിര കളിക്കാരില്‍ ഒരാളായിരുന്നു അജയ് ജഡേജ. ഒരുകാലത്ത് ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബാറ്റ്‌സ്മാനായി അറിയപ്പെട്ടിരുന്ന ജഡേജക്ക് പറക്കും ഫീല്‍ഡര്‍ എന്നൊരു വിശേഷണവും ആരാധകര്‍ നല്‍കിയിരുന്നു. ഫീല്‍ഡിംഗിലെ മികവായിരുന്നു ഇതിന് കാരണം. ക്രിക്കറ്റ് രംഗത്ത് വലിയ പാരമ്പര്യമുള്ള കുടുംബമാണ് ജഡേജയുടേത്. പ്രശസ്തമായ രഞ്ജി ട്രോഫിയും ദുലീപ് ട്രോഫിയും ജഡേജയുടെ ബന്ധുക്കളായ കെ എസ് രഞ്ജിത് സിംഗ്ജിയുടെയും കെ എസ് ദുലീപ് സിംഗ്ജിയുടെയും പേരിലാണ് അറിയപ്പെടുന്നതെന്നാണ് മറ്റൊരു യാഥാര്‍ത്ഥ്യം.
1971 ഫെബ്രുവരി 1 ന് ജനിച്ച അജയ് ജഡേജ 1992 മുതല്‍ 2000 വരെ ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. ഇന്ത്യക്കായി 15 ടെസ്റ്റ് മത്സരങ്ങളും 196 ഏകദിനങ്ങളും കളിച്ച ജഡേജയെ വാതുവെയ്പ്പ് സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയത്തില്‍ 2000 ല്‍ ബി സി സി ഐ. ജഡേജയെ 5 വര്‍ഷത്തേക്ക് ക്രിക്കറ്റില്‍ നിന്ന് വിലക്കിയിരുന്നു.
രണ്ടാം ലോകയുദ്ധകാലത്ത് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് ജാംസാഹിബ് ദിഹിവിജയ്‌സിങ്ജി രഞ്ജിത്സിങ്ജിക്ക് പോളണ്ടിലെ വാഴ്‌സോയില്‍ സ്മാരകം പണിതിട്ടുണ്ട്. ഗുഡ് മഹാരാജാ എന്നാണ് അന്നത്തെ യൂറോപ്യന്‍ നേതാക്കള്‍ ഇദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. അടുത്തിടെ നടത്തിയ പോളണ്ട് സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ സ്മാരകത്തിലും പോയിരുന്നു.
1992 മുതല്‍ 2000 വരെ നീണ്ട അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറില്‍ അജയ് ജഡേജ 15 ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യക്കായി കളിച്ചത്. മികച്ച ഫീല്‍ഡറും മികച്ച ഫിനിഷറുമായിരുന്ന ജഡേജ 196 ഏകദിന മത്സരങ്ങളും കളിച്ചു. ബോളിവുഡ് നടനായും കമന്റേറ്ററായും അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മെന്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുഹമ്മദ് അസറുദ്ദീന്‍ അടക്കമുള്ളവര്‍ ഉള്‍പ്പെട്ട ക്രിക്കറ്റ് ഒത്തുകളി - കോഴി വിവാദത്തില്‍പ്പെട്ട് വിലക്ക് നേരിട്ട ജഡേജ, അത് പിന്‍വലിക്കപ്പെട്ട ശേഷം തിരിച്ചുവന്ന് ആഭ്യന്തര ക്രിക്കറ്റ് കളിച്ചിരുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1