ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം; ആളപായമില്ല, സുനാമി മുന്നറിയിപ്പ്

AUGUST 14, 2026, 9:23 PM

ജക്കാര്‍ത്ത: കിഴക്കന്‍ ഇന്തോനേഷ്യയിലെ ഫ്‌ളോറസ് ദ്വീപില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തെ തുടര്‍ന്ന് അധികൃതര്‍ പ്രദേശത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സുരക്ഷ മുന്‍നിര്‍ത്തി ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് നൂറുകണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

ഭൂചലനത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചിലത് പൂര്‍ണ്ണമായി തകരുകയും ചെയ്തിട്ടുണ്ട്. ഇന്തോനേഷ്യന്‍ സമയം ശനിയാഴ്ച രാവിലെ 5:58 നാണ് (ഇന്ത്യന്‍ സമയം രാവിലെ 3:28) നാടിനെ നടുക്കിയ ഈ ദുരന്തമുണ്ടായത്. ഫ്‌ളോറസ് ദ്വീപിന്റെ വടക്കന്‍ തീരത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേയും ഇന്തോനേഷ്യന്‍ അധികൃതരും സ്ഥിരീകരിച്ചു. ആദ്യം 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും, അതിനു പിന്നാലെ അതിനേക്കാള്‍ ശക്തമായ രണ്ടാമത്തെ ഭൂചലനവുമാണ് പ്രദേശത്തുണ്ടായത്.

ഭൂചലനത്തിന്റെ ആഘാതത്തില്‍ കടലില്‍ അരമീറ്റര്‍ മുതല്‍ മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് പ്രഭവ കേന്ദ്രത്തില്‍ നിന്ന് 2400 കിലോമീറ്റര്‍ അകലെയുള്ള മൗമറേ പട്ടണത്തിലെ ജനങ്ങള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറിയതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങളും മുന്‍കരുതല്‍ നടപടികളും പുരോഗമിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam