ജനീവ: ഹന്റാവൈറസ് വ്യാപനം കോവിഡ്-19 പോലെയോ ഇന്‍ഫ്‌ലുവന്‍സ പോലെയോ ഒരു ആഗോള മഹാമാരിയായി മാറാന്‍ സാധ്യതയില്ലെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടന. വൈറസ് ബാധയെക്കുറിച്ച് വിശദീകരിക്കവേയാണ് ഡബ്ല്യു.എച്ച്.ഒ എപ്പിഡമിക് ആന്‍ഡ് പാന്‍ഡമിക് മാനേജ്മെന്റ് ഡയറക്ടര്‍ ഡോ. മരിയ വാന്‍ കെര്‍ഖോവ് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയത്.
കോവിഡ് വായുവിലൂടെ അതിവേഗം പടരുമെങ്കില്‍, ഹന്റാവൈറസ് പ്രധാനമായും എലികളില്‍ നിന്നാണ് മനുഷ്യരിലേക്ക് പടരുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പടരുന്നത് വളരെ അപൂര്‍വമാണ്. ആന്‍ഡീസ് സ്‌ട്രെയിന്‍ ബാധിച്ചാല്‍ മാത്രമേ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുള്ളൂ. അതിന് തന്നെ രോഗബാധിതരുമായി ദീര്‍ഘ നേരം അടുത്ത സമ്പര്‍ക്കം പുലര്‍ത്തേണ്ടതുണ്ട്.
കോവിഡ് പോലെ ഒരു മുറിയിലുള്ള എല്ലാവരിലേക്കും ഈ വൈറസ് പടരില്ല. അതിനാല്‍ തന്നെ ഇതൊരു വലിയ പകര്‍ച്ച വ്യാധിയായി മാറാന്‍ സാധ്യത കുറവാണ്. എന്നാല്‍ വ്യക്തിഗത അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ കോവിഡിനേക്കാള്‍ മാരകമാണ് ഹന്റാവൈറസ്. ഇത് കോവിഡ് മഹാമാരിയുടെ തുടക്കമല്ലെന്നും ഒരു നിശ്ചിത പ്രദേശത്തോ സാഹചര്യത്തിലോ മാത്രം ഒതുങ്ങി നില്‍ക്കുന്ന വ്യാപനമാണെന്നും ഡോ. മരിയ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
