കേപ്ടൗണ്‍: അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു ക്രൂയിസ് കപ്പലില്‍ ഉണ്ടായ അപൂര്‍വ ഹാന്റവൈറസ് അണുബാധയില്‍ പ്രായമായ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരണപ്പെട്ടു. മറ്റ് മൂന്ന് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തതു. ലോകാരോഗ്യ സംഘടനയും ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ വകുപ്പും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗലക്ഷണം സ്ഥിരീകരിച്ച മൂന്ന് പേര്‍ ദക്ഷിണാഫ്രിക്കയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. രാളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അന്തരിച്ച നടന്‍ ജീന്‍ ഹാക്ക്മാന്റെ ഭാര്യ ബെറ്റ്‌സി അരകാവ കഴിഞ്ഞ വര്‍ഷം ന്യൂ മെക്‌സിക്കോയില്‍ ഹാന്റവൈറസ് അണുബാധ മൂലം മരിച്ചതോടെയാണ് വൈറസ് ശ്രദ്ധ നേടിയത്. ഏകദേശം ഒരാഴ്ചയ്ക്ക് ശേഷം ഹാക്ക്മാന്‍ ഹൃദ്രോഗം ബാധിച്ച് വീട്ടില്‍വെച്ച് മരണപ്പെടുകയായിരുന്നു.
എന്താണ് ഹാന്റവൈറസ്?
എലികളിലൂടെയും മറ്റ് കരണ്ടുതീനികളിലൂടെയുമാണ് പ്രധാനമായും ഈ വൈറസ് പടരുന്നത്. രോഗബാധിതരായ എലികളുടെ മൂത്രം, വിസര്‍ജ്യം, ഉമിനീര്‍ എന്നിവയുമായുള്ള സമ്പര്‍ക്കത്തിലൂടെയോ ഇവ കലര്‍ന്ന വായു ശ്വസിക്കുന്നതിലൂടെയോ മനുഷ്യരിലേക്ക് വൈറസ് എത്താം.
ലക്ഷണങ്ങള്‍: പനി, പേശിവേദന, കഠിനമായ ക്ഷീണം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. ഇത് പിന്നീട് ശ്വാസകോശ സംബന്ധമായ ഗുരുതര പ്രശ്‌നങ്ങളിലേക്ക് നയിക്കാം.
ലോകാരോഗ്യ സംഘടനയും ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ വകുപ്പും സംയുക്തമായാണ് ഈ വിഷയത്തില്‍ അന്വേഷണം നടത്തുന്നത്. കപ്പലിലെ മറ്റ് യാത്രക്കാരെ നിരീക്ഷിക്കാനും രോഗലക്ഷണങ്ങള്‍ ഉള്ളവരെ സുരക്ഷിതമായി മാറ്റാനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
