ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ ബസും ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 16 പേര്‍ വെന്തുമരിച്ചു. ദക്ഷിണ സുമാത്രയിലെ നോര്‍ത്ത് മുസി റവാസ് പ്രവിശ്യയില്‍ ബുധനാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോയ ദീര്‍ഘദൂര ബസും ഇന്ധന ടാങ്കറും കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന് വാഹനങ്ങളില്‍ തീപടരുകയായിരുന്നു.
ബസിലെ 14 യാത്രക്കാരും ടാങ്കറിലുണ്ടായിരുന്ന രണ്ട് പേരുമാണ് മരിച്ചത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേര്‍ക്ക് സാരമായ പൊള്ളലേറ്റിട്ടുണ്ട്. ഇവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ടാങ്കറിലുണ്ടായിരുന്ന ഡീസലിലേക്ക് തീ പടര്‍ന്നതോടെ രണ്ട് വാഹനങ്ങളും നിമിഷങ്ങള്‍ക്കുള്ളില്‍ തീഗോളമായി മാറി. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടന്ന മൃതദേഹങ്ങള്‍ ഏറെ പ്രയത്‌നിച്ചാണ് അഗ്‌നിശമന സേന പുറത്തെടുത്തത്. പല മൃതദേഹങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ലുബുക്ലിംഗാവുവില്‍ നിന്ന് മേദനിലേക്ക് പുറപ്പെട്ട എഎല്‍എസ് കമ്പനിയുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. യാത്രയ്ക്കിടെ ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രഥമിക വിലയിരുത്തല്‍. നിയന്ത്രണം വിട്ട ബസ് എതിരെ വന്ന ടാങ്കര്‍ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
