ഫോർട്ട് ലോഡർഡേൽ, ഫ്‌ളോറിഡ: നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ ക്‌നാനായ കത്തോലിക്കാ കുടുംബസംഗമമായ 16-ാമത് കെ.സി.സി.എൻ.എ കൺവെൻഷനിൽ പ്രധാന ആകർഷക ഇനങ്ങളുമായി കെ.സി.സി.എൻ.എയുടെ ഉപസംഘടനയായ ക്‌നാനായ കാത്തലിക് വുമൺസ് ഫോറം ഓഫ് നോർത്ത് അമേരിക്ക (KCWFNA).
നൂറുകണക്കിന് വനിതകളുടെയും യുവജനങ്ങളുടെയും പങ്കാളിത്തത്തോടെ നടക്കുന്ന ഈ പരിപാടികൾ കൺവെൻഷന്റെ പ്രധാന ആകർഷണങ്ങളായിരിക്കുമെന്ന് KCWFNA പ്രസിഡന്റ് ഡാനി പല്ലാട്ടുമഠം, ജനറൽ സെക്രട്ടറി മരിയ കൈതാരം എന്നിവർ അറിയിച്ചു. റോയൽ കിഗ്ഡം പേജന്റ് - യുവത്വത്തിന്റെ കഴിവുകൾക്ക് വേദിയൊരുക്കി.
ഓഗസ്റ്റ് 7 വെള്ളിയാഴ്ച ഉച്ചയ്ക്ക് കൺവെൻഷന്റെ രണ്ടാം ദിനം ഉച്ചയ്ക്ക് ഒരുമണിക്ക് മെയിൻ സ്റ്റേജിൽ നടക്കുന്ന 'Knanaya Royal Kingdom Pageant' കൺവെൻഷനിലെ ഏറ്റവും ശ്രദ്ധേയമായ മത്സരവേദികളിലൊന്നായിരിക്കും. വടക്കേ അമേരിക്കയിലെ വിവിധ ക്‌നാനായ യൂണിറ്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 28 മത്സരാർത്ഥികൾ Queen, King, Princess, Prince എന്നീ നാല് വിഭാഗങ്ങളിലായി മാറ്റുരയ്ക്കും.
Itnroduction, Talent, Question & Answer എന്നീ മൂന്ന് ഘട്ടങ്ങളിലൂടെയാണ് മത്സരം നടക്കുക. പൂർണമായും നിഷ്പക്ഷത ഉറപ്പാക്കുന്നതിനായി ക്‌നാനായ സമൂഹത്തിന് പുറത്തുനിന്നുള്ള മൂന്ന് പ്രമുഖ ജഡ്ജിമാരാണ് വിജയികളെ തിരഞ്ഞെടുക്കുക.
ഈ പേജന്റ് ഒരു സൗന്ദര്യ മത്സരമാത്രമല്ല; ആത്മവിശ്വാസം, നേതൃത്വപാടവം, കലാപ്രതിഭ, വ്യക്തിത്വവികസനം എന്നിവ ആഘോഷിക്കുന്ന ഒരു വേദിയാണ്. മാസങ്ങളായുള്ള ആസൂത്രണത്തിന്റെയും പരിശീലനത്തിന്റെയും ഫലമായ ഈ മെഗാ പരിപാടി കൺവെൻഷനിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്നായിരിക്കുമെന്ന് KCWFNA നേതൃത്വം അറിയിച്ചു.
മത്സരത്തിന്റെ പിരിമുറക്കം കുറക്കുവാൻ പ്രസിദ്ധ മലയാളം മൂവി, സ്റ്റേജ് കോമഡി താരം ജോബി പാലാ ചിരിയുടെ മാലപ്പടക്കവുമായി ഇടവേളകളിൽ എത്തുന്നു.
'വനിതാ വിസ്മയം – Blue Beyond Borders, United by Strength'
ഓഗസ്റ്റ് 9 ഞായറാഴ്ച, വിശുദ്ധ കുർബാനയ്ക്കുശേഷം മെയിൻ സ്റ്റേജിൽ അരങ്ങേറുന്ന 'Vanitha Vismayam: Blue Beyond Borders, United by tSrength' മറ്റൊരു ചരിത്രനിമിഷമാകും.
വടക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200ലധികം വനിതകൾ ഒരുമിച്ച് അവതരിപ്പിക്കുന്ന ഈ മെഗാ കലാപരിപാടി ഐക്യത്തിന്റെയും സംസ്‌കാരത്തിന്റെയും കുടുംബബന്ധത്തിന്റെയും ശക്തമായ സന്ദേശമാണ് പ്രേക്ഷകർക്ക് പകർന്നുനൽകുക.
സംഗീതം, നൃത്തം, തത്സമയ വാദ്യസംഗീതം, കലാപരമായ അവതരണങ്ങൾ എന്നിവയുടെ മനോഹരമായ സമന്വയത്തിലൂടെ വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള വനിതകൾ ഒരേ ലക്ഷ്യത്തോടെ ഒന്നിക്കുമ്പോൾ രൂപപ്പെടുന്ന ശക്തിയെയാണ് പരിപാടി ആഘോഷിക്കുന്നത്.
ഓരോ ചുവടും ഓരോ സംഗീതശകലവും ഓരോ താളവും ഐക്യത്തിന്റെയും പാരമ്പര്യത്തിന്റെയും സഹോദരിത്ത്വത്തിന്റെയും കഥ പറയുന്നതായിരിക്കും.
ബൈജു ആലപ്പാട്ട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
